Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Year Ender 2024: കാല്‍പ്പന്തുകളിയില്‍ ടോപ്പ് 10 താരങ്ങള്‍ ആരൊക്കെ? ലിസ്റ്റില്‍ ഇവര്‍

ലോക ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഈ വര്‍ഷം വിടവാങ്ങുന്നത്. ദേശീയ ടീമുകള്‍ക്കൊപ്പം മാതമല്ല വിവിധ ക്ലബ്ബുകള്‍ക്കൊപ്പവും ചില കളിക്കാരുടെ മാജിക്കല്‍ പ്രകടനങ്ങള്‍ക്കു 2024 സാക്ഷിയായിരുന്നു. അസാധാരണ പ്രതിഭ കൊണ്ട് ഫുട്‌ബോള്‍ പ്രേമികളെ ഈ വര്‍ഷം അദ്ഭുതപ്പെടുത്തിയിട്ടുള്ള ലോകത്തിലെ ഏറ്റവും മികച്ച 10 ഫുട്‌ബോള്‍ താരങ്ങള്‍ ആരൊക്കെയാണന്നു നമുക്കു പരിശാേധിക്കാം.

ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ നിലവിലെ ബാലണ്‍ ഡിയോര്‍ ജേതാവ് കൂടിയായ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിയാണ്. സ്‌പെയിനിനും ഇംഗ്ലീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളാണ് അദ്ദേഹത്തിനു മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ നേടിക്കൊടുത്തത്. രണ്ടാമത്ത മികച്ച താരം ബ്രസീലിന്റെയും റയല്‍ മാഡ്രിഡിന്റെയും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ വിനീഷ്യസ് ജൂനിയറാണ്.

RODRI

മിന്നല്‍ വേഗതയും ഡ്രിബ്ലിങ് മികവും കൊണ്ട് ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അദ്ദേഹം. ഫിഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരവും വിനീഷ്യസിനെ തേടിയെത്തിയിരുന്നു. നോര്‍വെയുടെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഗോള്‍ മെഷീന്‍ എര്‍ലിങ് ഹാളണ്ടാണ് മികച്ച 10 താരങ്ങളുടെ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. ഏതു ആംഗിളില്‍ നിന്നും അനായാസം സ്‌കോര്‍ ചെയ്യാനുള്ള കഴിവാണ് താരത്തെ അപകടകാരിയാക്കി മാറ്റുന്നത്.

ആധുനിക ഫുട്‌ബോളിലെ പുതിയ സെന്‍സേഷനെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും കൗമാര സെന്‍സേഷന്‍ ലാമിന്‍ യമാലാണ് ഈ ലിസ്റ്റിലെ നാലാമന്‍. 16 വയസ്സ് മാത്രം പ്രായമുള്ള താരം ഇതിനകം തന്റെ അസാധാരണ കഴിവുകള്‍ കൊണ്ട് ഫുട്‌ബോള്‍ വിദഗ്ധരെ അദ്ഭുതപ്പെടുത്തിക്കഴിഞ്ഞു.

മികച്ച താരങ്ങളുടെ ലിസ്റ്റിലെ അഞ്ചാമന്‍ ഇംഗ്ലണ്ടിന്റെയും റയല്‍ മാഡ്രിഡിന്റെയും യുവ താരമായ ജൂഡ് ബെല്ലിങ്ഹാമാണ്. കഴിഞ്ഞ യൂറോ കപ്പിലെ കണ്ടെത്തലുകളിലൊന്നായിരുന്നു അദ്ദേഹം. റയല്‍ ടീമിലേക്കു ബെല്ലിങ്ഹാമിനു വഴി തുറന്നതും ഇതു തന്നെയാണ്. ലിസ്റ്റില്‍ ആറാമന്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറും ബയേണ്‍ മ്യൂണിക്ക് സൂപ്പര്‍ താരവുമായ ഹാരി കെയ്‌നാണ്. കഴിഞ്ഞ സീസണില്‍ ബയേണിലെത്തിയ ശേഷം അദ്ദേഹത്തിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നിരിക്കുകയാണ്.

അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലൊറ്റാറാ മാര്‍ട്ടിനസാണ് ഈ ലിസ്റ്റിലെ ഏഴാമത്തെ താരം. ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍മിലാനു വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടുന്നത് ശീലമാക്കിയിരിക്കുകയാണ് അദ്ദേഹം. എട്ടാം സ്ഥാനത്തുള്ളത് ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്‍ക്യൂസന്‍ മിഡ്ഫീല്‍ഡര്‍ ഫ്‌ളോറിയന്‍ വിട്‌സാണ്. മധ്യനിരയിലെ ബുദ്ധിപരമായ നീക്കങ്ങളും ദീര്‍ഘവീക്ഷണവും ഗോളടിക്കാനുള്ള കഴിവും താരത്തെ ശ്രദ്ധേയനാക്കിയിരുന്നു.

VINICIUS

സ്പാനിഷ് ഡിഫന്‍ഡറും റയല്‍ മാഡ്രിഡ് താരവുമായ ഡാനി കര്‍വാളാണ് മികച്ച ഫുട്‌ബോളര്‍മാരുടെ ലിസ്റ്റിലെ ഒമ്പതാമത്തെ താരം. പഴുതടച്ച പ്രതിരോധത്തോടൊപ്പം ആവശ്യമെങ്കില്‍ ആക്രമിച്ചു കളിച്ച് ഗോളസരങ്ങളും സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കും. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കുകളിലൊരാളാണ് കര്‍വാഹാള്‍.

ഈ ലിസ്റ്റില്‍ പത്താമത് ഫ്രാന്‍സിന്റെയും റയല്‍ മാഡ്രിഡിന്റെയും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ്. ഈ വര്‍ഷമാണ് പിഎസ്ജി വിട്ട് അദ്ദേഹം റയലിലെത്തിയത്. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ എംബാപ്പെയ്ക്കു ആദ്യം സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ പതിയെ തന്റെ മാജിക്കല്‍ ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനകളാണ് അദ്ദേഹം നല്‍കുന്നത്.

Story first published: Tuesday, December 31, 2024, 16:01 [IST]
Other articles published on Dec 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+