Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ ലിബര്‍ട്ടഡോറസ്; വിവാദ ഫൈനലില്‍ കിരീട ജേതാക്കളായി റിവര്‍ പ്ലേറ്റ്

മാഡ്രിഡ്: വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ട, ഫുട്‌ബോള്‍ ലോകത്തിനുതന്നെ നാണക്കേടായി മാറിയ കോപ്പ ലിബര്‍ട്ടഡോറസ് ഫൈനലില്‍ ചിരവൈരികളായ ബൊക്ക ജൂനിയേഴ്‌സിനെ തോല്‍പ്പിച്ച് റിവര്‍പ്ലേറ്റ് ജേതാക്കളായി. എക്‌സ്ട്രാ സമയത്തേക്ക് നീണ്ട ഫൈനലില്‍ 3-1 എന്ന സ്‌കോറിന് ബൊക്കയെ തോല്‍പ്പിച്ചാണ് റിവര്‍പ്ലേറ്റ് നാലാം കിരീടത്തില്‍ മുത്തമിട്ടത്.
അഡ്‌ലെയ്ഡ്: നിര്‍ണായക ബ്രേക്ത്രൂ നല്‍കി ഷമി, ഇന്ത്യ ജയത്തിന് ഒരു പടി കൂടി അടുത്തു...
ബൊക്ക ജൂനിയേഴ്‌സിന്റെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും 2-2 എന്ന സ്‌കോറില്‍ തുല്യത പാലിച്ചിരുന്നു. പിന്നീട്, റിവര്‍പ്ലേറ്റിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കേണ്ട മത്സരം കാണികളുടെ അക്രമംമൂലം റദ്ദാക്കുകയായിരുന്നു. ഇതോടെ അര്‍ജന്റീനയില്‍നിന്നും ഫൈനല്‍ റയല്‍ മാഡ്രിഡിന്റെ മൈതാനത്തേക്ക് മാറ്റി. നിശ്ചിത സമയത്തും ഇരു ടീമുകളും 1-1 സമനില പാലിച്ചതോടെയാണ് കളി അധികസമയത്തേക്ക് നീണ്ടത്.

riverplate

സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തിന്റെ 44ാം മിനിറ്റില്‍ ഡാരിയോ ബെനെഡെറ്റോയിലൂടെ ബൊക്കയാണ് ആദ്യം ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ 68ാം മിനിറ്റില്‍ ലുകാസ് പ്രാറ്റോയിലൂടെ റിവര്‍പ്ലേറ്റ് തിരിച്ചടിച്ചു. 92ാം മിനിറ്റില്‍ വില്‍മര്‍ ബാരിയോസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ ബൊക്ക പത്തുപേരായി ചുരുങ്ങി. ഇതോടെ ആക്രമിച്ച് കളിച്ച റിവര്‍പ്ലേറ്റ് ഫെര്‍ണാണ്ടോ ക്വിന്റേറോ, ഗോണ്‍സാലോ മാര്‍ട്ടിനെസ് എന്നിവരുടെ ഗോളിലൂടെ ജയമുറപ്പിക്കുകയായിരുന്നു.

അര്‍ജന്റീന ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി മാറിയിരുന്നു കോപ്പ ലിബര്‍ട്ടഡോറസ് ഫൈനല്‍. ബൊക്ക ടീമിന്റെ ബസ് ആരാധകര്‍ എറിഞ്ഞു തകര്‍ത്തിതിനെ തുടര്‍ന്ന് ചില കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബൊക്ക താരം പാബ്ലോ പെരസിന്റെ കണ്ണിന് പരിക്കേറ്റു. ബൊക്കയുടെ മറ്റൊരു കളിക്കാരന്‍ ഗോണ്‍സാലോ ലമാര്‍ഡോയെയും ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

ബൊക്കയും റിവര്‍പ്ലേറ്റും തമ്മല്‍ നടക്കാറുള്ള എല്ലാ മത്സരങ്ങളിലും കൈയ്യാങ്കളി പതിവാണ്. ഇരു ടീമുകളുടെയും മത്സരത്തിന് മുന്‍പ് പോലീസ് കനത്ത സുരക്ഷയൊരുക്കുകയാണ് പതിവ്. മൂന്നു വര്‍ഷം മുന്‍പ് ഇരുവരും കോപ്പ ലിബര്‍ട്ടഡോഴ്സ് പ്രീക്വാര്‍ട്ടറിനിറങ്ങിയപ്പോള്‍ ബൊക്ക ആരാധകര്‍ റിവര്‍ പ്ലേറ്റിന്റെ താരങ്ങളെ കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്ന് ബൊക്ക ജൂനിയേഴ്‌സിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. യൂറോപ്പിലെ ചാമ്പ്യന്‍സ് ലീഗ് എന്നതുപോലെയാണ് സൗത്ത് അമേരിക്കയിലെ കോപ്പ ലിബര്‍ട്ടഡോസ്. ഫൈനലില്‍ ബൊക്കയും റിവര്‍ പ്ലേറ്റും ഇതാദ്യമായാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതകൂടിയുണ്ട്.

Story first published: Monday, December 10, 2018, 10:09 [IST]
Other articles published on Dec 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+