Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ തോറ്റു, ഫേസ്ബുക്കില്‍ ആഘോഷം

ആതിഥേയരായ ബ്രസീല്‍ തോറ്റതിന് ആഘോഷമോ. അതും ബ്രസീലിന് ഏറെ ആരാധകരുള്ള മലയാളികളുടെ കൂട്ടത്തില്‍നിന്നും. അതെ. ലോകകപ്പ് സെമിഫൈനലില്‍ ബ്രസീല്‍ തോറ്റ് പുറത്തായതോടെ ബ്രസീല്‍ വിരുദ്ധരുടെ ആഘോഷം ഫേസ്ബുക്കില്‍ പൊടിപൊടിക്കുകയാണ്. ആഘോഷം പൊടിക്കുമ്പോള്‍ ബ്രസീല്‍ ഫാന്‍സിനെ മഷിയിട്ട് നോക്കിയാല്‍ കാണാനില്ല എന്നത് മറ്റൊരു രസം.

ഈ ലോകകപ്പ് തങ്ങള്‍ക്ക് തന്നെ എന്ന വീരവാദമാണ് ബ്രസീല്‍ ഫാന്‍സിന് പണി കൊടുത്തത്. പതിവുപോലെ അര്‍ജന്റീന ആരാധകരാണ് ബ്രസീല്‍ ഫാന്‍സിനെ കളിയാക്കാന്‍ മുന്നില്‍. ഇന്ന് രാത്രി ഹോളണ്ടിനോടാണ് അര്‍ജന്റീനയുടെ കളി. എങ്ങാനും അര്‍ജന്റീന തോറ്റാല്‍ ഇതിലും വലിയ പണി കൊടുക്കാനായി കാത്തിരിക്കുകയാകും ബ്രസീല്‍ ഫാന്‍സ്.

ലോകകപ്പില്‍ നിന്നും നേരത്തെ തോറ്റ് പുറത്തായ സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് ആരാധകരും ബ്രസീലിന്റെ തോല്‍വി ആഘോഷിക്കാന്‍ മുന്നിലുണ്ട്. ചില സാംപിളുകള്‍ നോക്കൂ.

പൂരം കഴിഞ്ഞു

പൂരം കഴിഞ്ഞു

പൂരം കാണാന്‍ വന്നവര്‍ പൂരം കണ്ടിട്ട് പോയാല്‍ മതി. കപ്പ് തങ്ങള്‍ക്ക് തന്നെ എന്നായിരുന്നു ബ്രസീല്‍ ആരാധകരുടെ ഗീര്‍വാണം. എന്നാല്‍ പൂരം കഴിയും മുമ്പേ ആനയുടെ അടിയില്‍ പെട്ട സ്ഥിതിയിലായി സെമി കഴിഞ്ഞതോടെ ഇവര്‍.

സ്‌കൊളാരി

സ്‌കൊളാരി

പല തോല്‍വികളും കണ്ടിരിക്കുന്നു, ഇങ്ങനെയുണ്ടോ ഒരു തോല്‍വി. ചോദിക്കുന്നത് ബ്രസീല്‍ കോച്ച് സ്‌കൊളാരിയാണ്. അതും മലയാളത്തില്‍.

പാവം നെയ്മര്‍

പാവം നെയ്മര്‍

പരിക്കേറ്റ് കളിക്കാനാകാത്ത നെയ്മറെ പോലും ബ്രസീല്‍ വിമര്‍ശകര്‍ വെറുതെ വിടുന്നില്ല. കളിക്കാത്തത് നന്നായി എന്ന് നെയ്മര്‍ കരുതുന്നുണ്ടാകുമത്രെ

ഫ്‌ലക്‌സൊക്കെ എന്ത് ചെയ്യും

ഫ്‌ലക്‌സൊക്കെ എന്ത് ചെയ്യും

ബ്രസീലിന് ജയ് വിളിച്ച് വലിച്ചുകെട്ടിയ ആയിരക്കണക്കിന് ഫ്‌ലക്‌സുകളുണ്ട് നാട്ടില്‍. അതെല്ലാം ഇനി എന്ത് ചെയ്യും. ഇന്ത്യന്‍ പ്രണയകഥയിലെ പോലെ കോഴിക്കൂട് മൂടാന്‍ എടുത്താലോ.

ബ്രസീലിന്റെ കപ്പ

ബ്രസീലിന്റെ കപ്പ

കപ്പ് കിട്ടിയില്ലെങ്കിലും സൂപ്പര്‍താരം നെയ്മറിന്റെ കയ്യില്‍ ഒരു മൂട് കപ്പ വെച്ചുകൊടുത്തിരിക്കുന്നു ഒരു ബ്രസീല്‍ വിരുദ്ധന്‍

കളി കഴിഞ്ഞിട്ടില്ല

കളി കഴിഞ്ഞിട്ടില്ല

തോല്‍വി സാധാരണം മാത്രം, കാവിലെ പാട്ടുമത്സരത്തില്‍ കാണാമെന്ന് ബ്രസീല്‍ ഫാന്‍ യോദ്ധയിലെ അപ്പുക്കുട്ടന്‍ സ്റ്റൈലില്‍

വേഗം വീട്ടിപ്പോകാം

വേഗം വീട്ടിപ്പോകാം

അമ്മേ ചോറില്‍ വെള്ളമൊഴിക്കല്ലോ, ഞങ്ങളിതാ ഇപ്പോ എത്തും..

പോളണ്ടിനെപ്പറ്റി..

പോളണ്ടിനെപ്പറ്റി..

സന്ദേശമില്ലാതെ എന്ത് സ്പൂഫ്. പോളണ്ടിന് പകരം ജര്‍മനി കയറിക്കൂടിയിരിക്കുന്നു എന്ന് മാത്രം.

പ്ലാന്‍ ബി

പ്ലാന്‍ ബി

ഇങ്ങനെ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നെങ്കില്‍ ബ്രസീലിന് ഒരു പക്ഷേ ജര്‍മനിയോട് പിടിച്ചുനില്‍ക്കാന്‍ പറ്റിയേനെ

ബ്രസീലാണേ്രത ബ്രസീല്‍

ബ്രസീലാണേ്രത ബ്രസീല്‍

അര്‍ജന്റീന ആരാധകരാണ് ബ്രസീല്‍ ഫാന്‍സിനെ കളിയാക്കുന്നതില്‍ മുന്നിലെന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ

Story first published: Wednesday, July 9, 2014, 10:13 [IST]
Other articles published on Jul 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+