വമ്പന്‍മാര്‍ അടിപതറുന്നു; ബ്രസീലിനെയും അര്‍ജന്‍റീനയെയും വിറപ്പിച്ച് പോര്‍ച്ചുഗലും ദക്ഷിണാഫ്രിക്കയും
റിയോ ഡി ജനീറോ: ഒളിമ്പിക് ഫുഡ്‌ബോളില്‍ വമ്പന്‍ ടീമുകളെല്ലാം തുടക്കത്തിലേ അടിപതറുകയാണ്. പുരുഷ ഫുഡ്‌ബോളില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പോര്‍ച്ചുഗലും ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ദക്ഷിണാഫ്രിക്കയും മികച്ച തുടക്കം കുറിച്ചു.
ആദ്യമത്സരത്തില്‍ ആഥിതേയരായ ബ്രസീലിനെ ദക്ഷിണാഫ്രിക്ക സമനിലയില്‍ തളയ്ക്കുകയായിരുന്നു. ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ കളം നിറഞ്ഞ് കളിച്ചെങ്കിലും പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയര്‍ന്ന് കളിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധം തകര്‍ത്ത് ഗോള്‍ ലക്ഷ്യം കാണാന്‍ നെയ്മര്‍ക്കും കൂട്ടര്‍ക്കുമായില്ല.

ഒറ്റപ്പെട്ട ആക്രമങ്ങളിലൂടെ ബ്രസീല്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖത്ത് ആഞ്ഞടിച്ചുവെങ്കിലും ഷോട്ടുകളെല്ലാം പ്രതിരോധനിരയില്‍ തട്ടിത്തെറിച്ചു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫൈനലില്‍ മെക്‌സിക്കയോട് ബ്രസില്‍ പരാജയപ്പെട്ടതാണ്. സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തായാനായാല്‍ ബ്രസീലിനത് ചരിത്രവിജയം തന്നെയായിരിക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയോടുള്ള മത്സരത്തില്‍ ആരാധകരുടെ ആവേശത്തിനനുസരിച്ച് ഉയരാന്‍ ബ്രസീലിനായില്ല. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചില്ലെങ്കില്‍ ഒളിമ്പിക്‌സ് കപ്പെന്ന സ്വപ്നം ഇത്തവണയും വിഭലമാകും.
സൂപ്പര്‍താരം മെസ്സിയില്ലാത്തിന്റെ എല്ലാ കുറവുകളുമുണ്ടായിരുന്നു അര്‍ജന്റീന പോര്‍ച്ചുഗല്‍ പോരാട്ടത്തില്‍. ലയണല്‍ മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം അര്‍ജന്റീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. സൈന്യാധിപന്‍ നഷ്ട്ടപ്പെട്ട പടയാളികളെപ്പോലെ ആത്മവിശ്വാസമില്ലാതെയായിരുന്നു അര്‍ജന്റീനന്‍ താരങ്ങളുടെ പ്രകടനം. നിറംമങ്ങിയ പ്രകടനം മുതലാക്കി പോര്‍ച്ചുഗല്‍ രണ്ട്തവണ അര്‍ജന്റീനയുടെ വല കുലുക്കി.
ആദ്യപകുതി ഗോള്‍രഹിത സമനിലയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ കളി കയ്യിലെടുത്തു. 66-ാം മിനിറ്റില്‍ പാര്‍സിയും 84-ാം മിനിറ്റില്‍ പിറ്റെയും ഓരോ ഗോളുകള്‍ നേടി പോര്‍ച്ചുഗലിന്റെ വിജയമുറപ്പിക്കുകയായിരുന്നു.
Read More: ഇരട്ട ചങ്കന്‍ മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടോ.... പിണറായിയെ അവഹേളിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍!
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications