ലണ്ടന്‍: ആഴ്‌സണലിന്റെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസുറ്റ് ഒസില്‍ കരിയറിലെ ആദ്യ ഹാട്രിക്കിന്റെ ആഹ്ലാദത്തിലാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബള്‍ഗേറിയന്‍ ക്ലബ്ബ് ലുഡോഗോറെറ്റ്‌സിനെതിരെ ആയിരുന്നു ഒസിലിന്റെ ഹാട്രിക്ക്. മത്സരം ആഴ്‌സണല്‍ 6-0ന് ജയിച്ചു. ഇതിന് പിന്നാലെ, ഇന്‍സ്റ്റാഗ്രാമില്‍ ഒസില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു.
സഹതാരങ്ങള്‍ക്കൊപ്പം ഡ്രസിംഗ് റൂമില്‍ തന്റെ ഹാട്രിക്ക് ആഹ്ലാദം പങ്കുവെക്കുന്നത്. ഈ ഫോട്ടോ വൈറലായി. പലരും ആഹ്ലാദത്തില്‍ പങ്കുചേര്‍ന്ന് കൊണ്ട് കമെന്റ് പാസാക്കുകയും ചെയ്തു. എന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഡിഫന്‍ഡര്‍ റിയോ ഫെര്‍ഡിനാന്‍ഡ് ഈ ഫോട്ടോയെ കുറിച്ച് പറഞ്ഞ അഭിപ്രായമാണ് ടോപ് കമെന്റായി മാറിയത്.

ഒരു ഹാട്രിക്ക് ഇങ്ങനെയൊക്കെ ആഘോഷിക്കുന്നത് എന്തിനാണെന്നാണ് ഫെര്‍ഡിയുടെ ചോദ്യം. താനാണെങ്കില്‍ ഈ തരത്തില്‍ ആഹ്ലാദിക്കില്ല, ടീം കപ്പ് നേടിയാല്‍ മാത്രമേ ഇത്തരത്തില്‍ സന്തോഷിക്കൂ - ഫെര്‍ഡി പരിഹസിക്കുന്നു.