For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എവര്‍ട്ടന്‍ എന്‍ട്രി പൊളിച്ചു!! റിച്ചാര്‍ളിസണ്‍ ഇനി ബ്രസീലിനായി പന്ത് തട്ടും, 21കാരന്‍ ടീമില്‍

എവര്‍ട്ടനു വേണ്ടി ഈ സീസണില്‍ മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്

സാവോപോളോ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ടീമായ എവര്‍ട്ടനിലേക്ക് ഈ സീസണില്‍ കൂടുമാറാനുള്ള ബ്രസീല്‍ യുവതാരം റിച്ചാര്‍ളിസണിന്റെ തീരുമാനം തെറ്റിയില്ല. ആദ്യമായി ബ്രസീലിന്റെ സീനിയര്‍ ടീമിലേക്ക് താരത്തിനു വിളി വന്നിരിക്കുകയാണ്. എവര്‍ട്ടനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് 21 കാരന് ദേശീയ ടീമിലേക്കു വഴി തുറന്നത്. 44 മില്ല്യണ്‍ യൂറോയ്ക്കാണ് സ്‌ട്രൈക്കറെ എവര്‍ട്ടന്‍ ഈ സീസണിനു മുമ്പ് ടീമിലെത്തിച്ചത്. ആദ്യ രണ്ടു കളികളില്‍ തന്നെ മൂന്നു ഗോളുകള്‍ നേടിയ റിച്ചാര്‍ളിസണ്‍ പ്രീമിയര്‍ ലീഗിലെ തരംഗമായി മാറുകയും ചെയ്തു.

1

അടുത്ത മാസം നടക്കാനിരിക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിലാണ് റിച്ചാര്‍ളിസണിനെ കോച്ച് ടിറ്റെ ഉള്‍പ്പെടുത്തിയത്. സപ്തംബര്‍ എട്ടിന് അമേരിക്കയ്‌ക്കെതിരേയാണ് മഞ്ഞപ്പടയുടെ ആദ്യ മല്‍സരം. 12ന് എല്‍ സാല്‍വദോറുമായും ബ്രസീല്‍ ഏറ്റുമുട്ടും. റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് പുറത്തായ ശേഷം ബ്രസീല്‍ ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണ് അടുത്ത മാസം നടക്കാനിരിക്കുന്നത്.

ബ്രസീലിന്റെ അണ്ടര്‍ 20 ടീമിനു വേണ്ടി റിച്ചാര്‍ളിസണ്‍ നേരത്തേ 10 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. പകരക്കാരനായാണ് താരത്തെ ടിറ്റെ സീനിയര്‍ ടീമിലുള്‍പ്പെടുത്തിയത്. നേരത്തേ ടീമിലുണ്ടായിരുന്ന മറ്റൊരു പുതുമുഖമായ പെഡ്രോ പരിക്കു മൂലം പിന്‍മാറിയതോടെയാണ് റിച്ചാര്‍ളിസണിന് അവസരം ലഭിച്ചത്.

Story first published: Tuesday, August 28, 2018, 13:29 [IST]
Other articles published on Aug 28, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+