ഫ്രഞ്ച് കപ്പ് കൈവിട്ട് പിഎസ്ജി; വീണത് ഷൂട്ടൗട്ടില്‍...കാത്തിരിപ്പിന് അറുതിയിട്ട് റെന്നെസ്

പാരിസ്: തുടര്‍ച്ചയായ അഞ്ചാം ഫ്രഞ്ച് കപ്പ് കിരീടമെന്ന പിഎസ്ജിയുടെ മോഹത്തിന് സ്‌റ്റോപ്പിട്ട് റെന്നെസ്. ഫ്രഞ്ച് കപ്പ് ഫൈനലില്‍ ഫ്രഞ്ച് അതികായന്‍മാരായ പിഎസ്ജിയെ റെന്നെസ് വീഴ്ത്തുകയായിരുന്നു. നിശ്ചിത സമയവും അധിക സമയവും പിന്നിട്ട ആവേശപ്പോരാട്ടത്തില്‍ ഷൂട്ടൗട്ടിലാണ് പിഎസ്ജി റെന്നെസിനു മുന്നില്‍ മുട്ടുമടക്കിയത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുള്‍പ്പെടുന്ന പിഎസ്ജി സംഘത്തെ 5-6നാണ് റെന്നെസ് മറികടന്നത്.

ക്രിക്ക് ഇന്‍ഫോ ലോകകപ്പ് ഇലവന്‍; ആരാധകര്‍ക്ക് ഞെട്ടല്‍, ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രം

നിശ്ചിത സമയത്ത് ഇരു ടീമും 2-2ന് പിരിയുകയായിരുന്നു. പിഎസ്ജിക്കു വേണ്ടി ഡാനി ആല്‍വസും നെയ്മറും വലക്കുലുക്കിയപ്പോള്‍ റെന്നെസിന് ഓണ്‍ ഗോളും മെക്‌സറിന്റെ സമനില ഗോളും രക്ഷയാവുകയായിരുന്നു. അധികസമയത്ത് ഗോള്‍ നേടാന്‍ ഇരു ടീമിനും കഴിയാതെ പോയപ്പോള്‍ പിഎസ്ജിക്ക് തിരിച്ചടിയായി കിലിയന്‍ എംബാപ്പെ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടു. നെയ്മറും കവാനിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ ലക്ഷ്യംകണ്ടപ്പോള്‍ ക്രിസ്റ്റോഫര്‍ എന്‍കുന്‍കു പെനാല്‍റ്റി ഷൂട്ടൗട്ട് നഷ്ടപ്പെടുത്തിയത് പിഎസ്ജിക്ക് വിനയാവുകയായിരുന്നു.

1971നു ശേഷം ആദ്യമായാണ് റെന്നെസ് ഫ്രഞ്ച് കപ്പില്‍ മുത്തമിടുന്നത്. റെന്നെസിന്റെ മൂന്നാം ഫ്രഞ്ച് കപ്പ് നേട്ടം കൂടിയാണിത്. ഇതിനു മുമ്പ് 1965, 1971 സീസണുകളിലാണ് റെന്നെസ് ഫ്രഞ്ച് കപ്പ് കിരീടം ചൂടിയത്. എന്നാല്‍, 12 കിരീടവുമായി ഫ്രഞ്ച് കപ്പില്‍ റെക്കോഡിട്ട് ടീമാണ് പിഎസ്ജി. 2015 മുതല്‍ 2018 സീസണ്‍ വരെ ഫ്രഞ്ച് കപ്പ് കിരീടം ഷെല്‍ഫിലെത്തിച്ച പിഎസ്ജി റെന്നെസിലൂടെയേറ്റ അപ്രതീക്ഷിത തിരിച്ചടിയില്‍ ഞെട്ടിയിരിക്കുകയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, April 28, 2019, 13:58 [IST]
Other articles published on Apr 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X