Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് പ്രവചിക്കാന്‍ മറ്റൊരു നീരാളി, റെഗീന

ബെര്‍ലിന്‍: കഴിഞ്ഞ തവണത്തെ ലോകകപ്പ് പ്രവചിക്കാന്‍ നമുക്കൊരു നീരാളി ഉണ്ടായിരുന്നു. ഇത്തവണ ഒട്ടകവും പാണ്ടയും ഒക്കെയാണ് ഇത്രനാളും പ്രവചനത്തിന്റെ അപ്പോസ്തലന്‍മാരായി വിലസിയിരുന്നത്.

എന്നാല്‍ പോളിന്റെ പിന്‍ഗാമിയാകാന്‍ വേറൊരു നീരാളി എത്തിയിട്ടുണ്ട്. അവളുടെ പേരാണ് റെഗീന. ജര്‍മനിയിലെ ബെര്‍ലിന്‍ സീ വേള്‍ഡ് അക്വേറിയത്തിലാണ് കക്ഷിയുള്ളത്. തന്റെ പ്രവചനത്തിന്റെ ശക്തി ഇതിനകം തന്നെ റെഗീന തെളിയിച്ചുകഴിഞ്ഞു.

Regina Octopus

പോര്‍ച്ചുഗലും ജര്‍മനിയും തമ്മിലുള്ള മത്സരത്തില്‍ ജര്‍മനി ജയിക്കുമെന്ന് റെജീന പ്രവചിച്ചു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഇനി നടക്കാനിരിക്കുന്ന ജര്‍മനി-ഘാന മത്സരത്തിന്റെ ഫലവും റെഗീന പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ കളിയില്‍ ഘാന അമേരിക്കയോട് തോറ്റതാണ്. എന്നാല്‍ ജര്‍മനിക്കെതിരെ ഘാന വിജയം കൊയ്യുമെന്നാണ് റെഗീന പ്രവചിച്ചിരിക്കുന്നത്.

പോള്‍ നീരാളിയും ഇപ്പോഴത്തെ റെഗീനയും തമ്മില്‍ ഒരു ബന്ധവും ഉണ്ട്. രണ്ട് പേരും ജര്‍മന്‍കാരാണ്. ജര്‍മനിയിലെ ഓബെര്‍ഹോസന്‍ സീ ലൈഫ് സെന്ററിലായിരുന്നു പോളിന്റെ വാസം.

കഴിഞ്ഞ ലോകകപ്പില്‍ 14 മത്സരങ്ങളുടെ ഫലങ്ങളാണ് പോള്‍ നീരാളി പ്രവചിച്ചത്. അതില്‍ 12 എണ്ണം ശരിയായി വരികയും ചെയ്തു.

പ്രവചനത്തില്‍ പോള്‍ നീരാളി കാണിച്ച കണിശത ഇപ്പോള്‍ റെഗീനക്ക് വലിയ വെല്ലുവിളിയാണെന്നാണ് സീ വേള്‍ഡ് അക്വേറിയത്തിന്റെ നടത്തിപ്പുകാര്‍ പറയുന്നത്. പോര്‍ച്ചുഗലിനെ തോല്‍പിച്ച ജര്‍മനിയെ സംബന്ധിച്ച് ഘാനയെ കീഴടക്കാന്‍ അത്ര ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മറിച്ച് ഘാനയെങ്ങാനും ജര്‍മനിയെ തോല്‍പിച്ചാല്‍ പിന്നെ വരാനിരിക്കുന്നത് റെഗീനയുടെ നാളുകളാവും.

<center><iframe width="100%" height="338" src="//www.youtube.com/embed/ORJXeMxOQkM" frameborder="0" allowfullscreen></iframe></center>

Story first published: Saturday, June 21, 2014, 16:42 [IST]
Other articles published on Jun 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+