ഫൗള്‍ ചെയ്യുന്നവര്‍ സൂക്ഷിച്ചോ; ലോകകപ്പില്‍ ചുവപ്പു കാര്‍ഡ് എപ്പോള്‍ വേണമെങ്കിലും കിട്ടും
മോസ്‌കോ: ലോകകപ്പിന് റഷ്യയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ടീമുകളെല്ലാം അവസാന മിനുക്കുപണി കഴിഞ്ഞ് ഉടന്‍ എത്തിത്തുടങ്ങും. ജൂണ്‍ 14ന് കിക്കോഫ് നടക്കുമ്പോള്‍ ഇക്കുറി ലോകകപ്പിന്റെ പ്രധാന പ്രത്യേകത വിഎആര്‍ അഥവാ വാര്‍ സിസ്റ്റം ആയിരിക്കും. അതായത് ഗ്രൗണ്ടിലെ തീരുമാനം ശരിയാണോയെന്ന് പരിശോധിക്കാന്‍ റഫറിക്ക് ടിവി സ്‌ക്രീനിന്റെ സഹായംതേടാം.
ഗോള്‍, പെനാല്‍ട്ടി, ചുവപ്പുകാര്‍ഡ്, ഓഫ്‌സൈഡ് തുടങ്ങി ടീമുകള്‍ക്ക് നിര്‍ണായകമാകുന്ന തീരുമാനമെടുക്കുന്നതിന് മുന്‍പ് റഫറിക്ക് ടിവി സ്‌ക്രീന്‍ നോക്കി നിലപാടു സ്വീകരിക്കാം. ഇതോടെ, റഫറിമാര്‍ക്ക് അല്‍പം ജോലിഭാരം കൂടുമെങ്കിലും റഫറിയുടെ പിഴവില്‍ തോറ്റെന്ന നിരാശ ടീമുകള്‍ക്കുണ്ടാകില്ല.

ചുവപ്പു കാര്‍ഡ് കാണിക്കുന്ന കാര്യത്തിലാകും വാര്‍ ഏറെ നിര്‍ണായകമാവുക. അതായത്, ഏതെങ്കിലും തരത്തിലുള്ള കടുത്ത ഫൗളുകള്‍ റഫറി കാണാതെ പോയാല്‍ പിന്നീട് കളിക്കിടെ തന്നെ അസിസ്റ്റന്റ് റഫറി ഇതേക്കുറിച്ച് സൂചന നല്‍കുകയാണെങ്കില്‍ കളിക്കാരനെ പുറത്താക്കാന്‍ നിയമമുണ്ടായിരിക്കും. അതേസമയം, കടുത്ത ഫൗളുകള്‍ക്കു മാത്രമേ ഈയൊരു നിലപാട് സ്വീകരിക്കുകയുള്ളൂവെന്ന് ഫിഫ വ്യക്തമാക്കുന്നുണ്ട്.
എന്തായാലും പരിക്കഭിനയിച്ചും മറ്റും ഇനി എതിരാളിയെ കുടുക്കാമെന്നും പെനാല്‍ട്ടി നേടിയെടുക്കാമെന്നും കളിക്കാര്‍ കരുതേണ്ട. ഇത്തവണ പരാതിരഹിത റഫറിയിങ് ആയിരിക്കുമെന്നാണ് ഫിഫ പറയുന്നത്. അതേസമയം, വിഎആര്‍ സിസ്റ്റം എത്രമാത്രം കളിയെ ബാധിക്കുമെന്നതില്‍ ഫുട്‌ബോള്‍ രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications