Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഈ റെക്കോര്‍ഡുകള്‍ക്ക് അധികം ആയുസ്സില്ല!! റഷ്യയില്‍ വഴിമാറും? ആരാവും പുതിയ അവകാശികള്‍?

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കാല്‍പന്തുകളിയുടെ വിശ്വമാമാങ്കത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഫുട്‌ബോള്‍ ലോകം. ഇതുവരെ ഇളക്കം തട്ടിയിട്ടില്ലാത്ത ചില അപൂര്‍വ്വ റെക്കോര്‍ഡുകള്‍ ലോകകപ്പില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

ഇവയില്‍ ചിലത് ഇത്തവണ റഷ്യയില്‍ തിരുത്തിക്കുറിക്കപ്പെടുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ലോകകപ്പോടു കൂടി വഴിമാറാന്‍ സാധ്യതയുള്ള ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

 ഏറ്റവും പ്രായമേറിയ താരം

ഏറ്റവും പ്രായമേറിയ താരം

ലോകകപ്പിലെ ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോര്‍ഡ് റഷ്യയില്‍ പഴങ്കഥയാവാന്‍ സാധ്യതയുള്ളവയിലൊന്നാണ്. കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ കൊളംബിയന്‍ താരം ഫരിദ് മൊണ്‍ഡ്രാഗനാണ് 43ാം വയസ്സില്‍ കളത്തിലിറങ്ങി ചരിത്രം കുറിച്ചത്. റോജര്‍ മില്ലയുടെ റെക്കോര്‍ഡാണ് അന്ന് മൊണ്‍ഡ്രാന്‍ പഴങ്കഥയാക്കിയത്.
എന്നാല്‍ ഇത്തവണ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള ഒരു താരം റഷ്യയിലെത്തുന്നുണ്ട്. 45കാരനായ ഈജിപ്ത് താരം എസ്സാം എല്‍ ഹദാരിയാണ് ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാനൊരുങ്ങുന്നത്. ഈജിപ്തിന്റെ 29 അംഗ സാധ്യതാ ടീമില്‍ ഹദാരിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമ ടീമിലും താരം ഇടംപിടിക്കുകയാണെങ്കില്‍ അതു പുതിയ റെക്കോര്‍ഡാവും.

ഏറ്റവുമധികം തവണ നേര്‍ക്കുനേര്‍

ഏറ്റവുമധികം തവണ നേര്‍ക്കുനേര്‍

ലോകകപ്പില്‍ ഏറ്റവുമധികം തവണ മുഖാമുഖം വന്ന ടീമുകളെന്ന റെക്കോര്‍ഡ് മൂന്നു ജോടി ടീമുകള്‍ വീതം പങ്കിടുകയാണ്. ബ്രസീല്‍-സ്വീഡന്‍, ജര്‍മനി-സെര്‍ബിയ (യുഗോസ്ലാവിയ), ജര്‍മനി-അര്‍ജന്റീന എന്നിവരാണ് വിവിധ ലോകകപ്പുകളിലായി ഏഴു തവണ വീതം ഏറ്റുമുട്ടിയിട്ടുള്ളത്.
ഈ ടീകുളെല്ലാം റഷ്യന്‍ ലോകകപ്പില്‍ കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ റെക്കോര്‍ഡ് പിറക്കാനുള്ള സാധ്യതയും കൂടുതലാണ്. ജര്‍മനി തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തും സെര്‍ബിയ തങ്ങളുടെ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്താല്‍ പ്രീക്വാര്‍ട്ടറില്‍ ഇരുടീമും നേര്‍ക്കുനേര്‍ വരും.
ബ്രസീലിന്റെയും സ്വീഡന്റെയും കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ബ്രസീല്‍ ഗ്രൂപ്പ് ജേതാക്കളും സ്വീഡന്‍ രണ്ടാംസ്ഥാനക്കാരുമായാല്‍ പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍-സ്വീഡന്‍ പോരാട്ടമുണ്ടാവും.
അര്‍ജന്റീനയും ജര്‍മനിയും തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തുകയും തുടര്‍ന്ന് അവിടെയും ജയിച്ച് ക്വാര്‍ട്ടറിലുമെത്തിയാല്‍ ജര്‍മനി- അര്‍ജന്റീന ക്ലാസിക് ക്വാര്‍ട്ടര്‍ മല്‍സരമായിരിക്കും നടക്കുക.

നാലു തവണ നാലാംസ്ഥാനക്കാര്‍

നാലു തവണ നാലാംസ്ഥാനക്കാര്‍

മറ്റു റെക്കോര്‍ഡുകളെപ്പോലെ ഒരു ടീമിനും അഭിമാനം നല്‍കുന്നതല്ല ഈ റെക്കോര്‍ഡ്. ലോകകപ്പില്‍ നാലു തവണ നാലാംസ്ഥാനക്കാരായ ഒരു ടീമും ഇതുവരെയുണ്ടായിട്ടില്ല. ബ്രസീലാണ് ഒരിക്കലും നേടണമെന്നാഗ്രഹിക്കാത്ത ഈ റെക്കോര്‍ഡിന് അരികിലുള്ളത്. കഴിഞ്ഞ മൂന്നു ലോകകപ്പിലും മഞ്ഞപ്പടയ്ക്കു നാലാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു.
നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ ജര്‍മനിയോട് 1-7ന് തകര്‍ന്ന ബ്രസീല്‍ ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോട് 0-3നും പരാജയപ്പെട്ടിരുന്നു.

കപ്പില്‍ നിന്നും കപ്പിലേക്കുള്ള ദൂരം

കപ്പില്‍ നിന്നും കപ്പിലേക്കുള്ള ദൂരം

ഒരു ലോകകപ്പ് കിരീടം നേടി തൊട്ടടുത്ത ലോകകപ്പുയര്‍ത്താന്‍ ഏറ്റവുമധികം വര്‍ഷങ്ങള്‍ കാത്തിരുന്ന ടീമെന്ന റെക്കോര്‍ഡ് നിലവില്‍ ഇറ്റലിയുടെ പേരിലാണ്. 1938ല്‍ ലോകകപ്പില്‍ മുത്തമിട്ട അസൂറികള്‍ 44 വര്‍ഷം കഴിഞ്ഞാണ് 1982ല്‍ വീണ്ടും ചാംപ്യന്‍മാരായത്.
ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള രണ്ടു ടീമുകള്‍ ഈ ലോകകപ്പിലുണ്ട്. ഉറുഗ്വേയും ഇംഗ്വണ്ടും. 1950ലാണ് ഉറുഗ്വേ അവസാനമായി വിശ്വവിജയികളായതെങ്കില്‍ ഇംഗ്ലണ്ടിന്റെ അവസാന കിരീടനേട്ടം 1966ലാണ്.

ഏറ്റവുമധികം പെനല്‍റ്റി വിജയങ്ങള്‍

ഏറ്റവുമധികം പെനല്‍റ്റി വിജയങ്ങള്‍

ലോകകപ്പില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ പെനല്‍റ്റിയിലൂടെ ജയിച്ച ടീമെന്ന റെക്കോര്‍ഡ് ജര്‍മനിയും അര്‍ജന്റീനയും പങ്കിടുകയാണ്. നാലു തവണ വീതമാണ് പെനല്‍റ്റി ഭാഗ്യം ഇരുടീമിനെയും തുണച്ചത്.
1982, 86, 90, 2006 വര്‍ഷങ്ങളിലാണ് ജര്‍മനി പെനല്‍റ്റി ഷൂട്ടൗട്ട് പരീക്ഷ വിജയിച്ചത്. അര്‍ജന്റീനയാവട്ടെ 1990 (രണ്ട് തവണ), 1998, 2014 വര്‍ഷങ്ങളിലാണ് ഷൂട്ടൗട്ടില്‍ വെന്നിക്കൊടി പാറിച്ചത്. റഷ്യയില്‍ ഇവയിലേതെങ്കിലുമൊരു ടീം റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ സാധ്യതയേറെയാണ്.

Story first published: Wednesday, May 23, 2018, 15:27 [IST]
Other articles published on May 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+