വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിക്ക് ഇതാണ് ബെസ്റ്റ് ടൈം, ബൂട്ടഴിക്കാം!! ദേശീയ ടീമില്‍ ഇനി വേണ്ട, ഇതാ കാരണങ്ങള്‍...

കന്നി ലോകകപ്പെന്ന മെസ്സിയുടെ മോഹം ഇത്തവണയും യാഥാര്‍ഥ്യമായില്ല

സോച്ചി: ബാഴ്‌സലോണയ്‌ക്കൊപ്പം നേടാവുന്നതെല്ലാം തന്റെ ഷെല്‍ഫിലെത്തിച്ചിട്ടും അര്‍ജന്റീനയുടെ ജഴ്‌സിയില്‍ ഒരു അന്താരാഷ്ട്ര കിരീടമെന്ന ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ മോഹം വീണ്ടും വീണുടഞ്ഞു. റഷ്യന്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെയാണ് മെസ്സിയുടെയും സംഘത്തിന്റെയും മടക്കം. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ദേശീയ ടീമിന്റെ ജഴ്‌സിയില്‍ ഇനി മെസ്സിയെ കാണാനുള്ള സാധ്യത വളരെ കുറവാണ്.

ഒരിക്കല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ശേഷം തീരുമാനം മാറ്റി കളിക്കളത്തിലേക്ക് വന്ന താരമാണ് മെസ്സി. എന്നാല്‍ റഷ്യന്‍ ലോകകപ്പും ദുരന്തമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. മെസ്സിക്കു അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയാനുള്ള ഉചിതമായ സമയമാണിത്. ഇതാണ് കളി നിര്‍ത്താനുള്ള ഏറ്റവും മികച്ച സമയമെന്നു പറയാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്.

ക്ലബ്ബ് കരിയര്‍ ദൈര്‍ഘിപ്പിക്കാം

ക്ലബ്ബ് കരിയര്‍ ദൈര്‍ഘിപ്പിക്കാം

തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള കരിയര്‍ ഇനിയുമേറെ വര്‍ഷങ്ങള്‍ തുടരാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതാണ് മെസ്സിക്കു ഉചിതം. 13ാം വയസ്സില്‍ മെസ്സിയെ ദത്തെടുത്ത് ഇന്നു കാണുന്ന ഇതിഹാസ താരമായി വളര്‍ത്തിയെടുത്തത് ബാഴ്‌സയാണ്. അതുകൊണ്ടു തന്നെ മെസ്സിയില്‍ നിന്നും ക്ലബ്ബ് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.
ബാഴ്‌സയെ ഇനിയുമേറെ ഉയരങ്ങളിലേക്ക് നയിക്കാന്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറയുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള കരിയര്‍ ഇനിയുമേറെ വര്‍ഷങ്ങള്‍ തുടരാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതാണ് മെസ്സിക്കു ഉചിതം. 13ാം വയസ്സില്‍ മെസ്സിയെ ദത്തെടുത്ത് ഇന്നു കാണുന്ന ഇതിഹാസ താരമായി വളര്‍ത്തിയെടുത്തത് ബാഴ്‌സയാണ്. അതുകൊണ്ടു തന്നെ മെസ്സിയില്‍ നിന്നും ക്ലബ്ബ് ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.
ബാഴ്‌സയെ ഇനിയുമേറെ ഉയരങ്ങളിലേക്ക് നയിക്കാന്‍ അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിട പറയുകയാണ് അദ്ദേഹം ചെയ്യേണ്ടതെന്ന് പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

മെസ്സി ഇതിഹാസം തന്നെ

മെസ്സി ഇതിഹാസം തന്നെ

അര്‍ജന്റൈന്‍ ടീമിന് ഒരു അന്താരാഷ്ട്ര കിരീടം പോലും സമ്മാനിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മെസ്സിയുടെ താരപദവിക്ക് അത് മങ്ങലേല്‍പ്പിക്കുന്നില്ല. ഫുട്‌ബോളില്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ മറ്റു പലര്‍ക്കും സ്വപ്‌നം കാണാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇതിഹാസ താരങ്ങളായി വാഴ്ത്തപ്പെടുന്ന നിരവധി പേരുണ്ട്. അവരുടെ നിരയില്‍ മെസ്സിയും തീര്‍ച്ചയായും ഉണ്ടാവും.
മെസ്സിയെന്ന ഒരു താരം വിചാരിച്ചാല്‍ മാത്രം അര്‍ജന്റീനയ്ക്കു ലോക ചാംപ്യന്‍മാരാവാന്‍ കഴിയില്ലെന്ന് ഈ ലോകകപ്പും കാണിച്ചു തന്നു. തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍# സഹായിക്കുന്ന താരങ്ങളൊന്നും അര്‍ജന്റൈന്‍ ടീമില്‍ ഇല്ലെന്ന് മെസ്സി ഇനിയെങ്കിലും തിരിച്ചറിയണം. കാരണം തുടര്‍ച്ചയായുള്ള തിരിച്ചടികള്‍ മെസ്സിയുടെ ആത്മവിശ്വാസത്തെയാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്.

പുതുതലമുറയ്ക്കു വഴിമാറാം

പുതുതലമുറയ്ക്കു വഴിമാറാം

പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. മെസ്സിയോളം വരില്ലെങ്കിലും പൗലോ ദിബാലയെപ്പോലുള്ള നിരവധി യുവനക്ഷത്രങ്ങള്‍ അര്‍ജന്റീനയില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്.
മെസ്സിയുടെ വിരമിക്കല്‍ അര്‍ജന്റൈന്‍ ഫുട്‌ബോളിനെ ഒന്നു ഇളക്കി മറിക്കുമെങ്കിലും കാലക്രമേണ ഈ തിരിച്ചടിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അവര്‍ക്കാവും.
അടുത്ത തലമുറയിലെ അര്‍ജന്റൈന്‍ ടീമിനെ 2022ലെ ലോകകപ്പി മുന്നോടിയായി വാര്‍ത്തെടുക്കുന്നതിനായി മെസ്സിക്കു വഴി മാറിക്കൊടുത്തേ തീരൂ.

അമിതാശ്രയം വേണ്ട

അമിതാശ്രയം വേണ്ട

കുറച്ചു വര്‍ഷങ്ങളായി മെസ്സിയെ അമിതമായി ആശ്രയിച്ചാണ് അര്‍ജന്റൈന്‍ ടീം അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ കളിക്കുന്നത്. മെസ്സിയില്ലെങ്കില്‍ അര്‍ജന്റീനയില്ല എന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. എന്നാല്‍ ഫുട്‌ബോളെന്നത് വണ്‍മാന്‍ ഷോയല്ലെന്നും ടീം ഗെയിമാണെന്നുമാണ് ഓരോ തിരിച്ചടികളും അര്‍ജന്റീനയെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നത്.
മെസ്സിയെപ്പോലെ ഒരു സൂപ്പര്‍ താരത്തെ മാത്രം ആശ്രയിക്കാതെ ടീമെന്ന നിലയില്‍ ഒരേ മനസ്സോടെ കളിച്ചെങ്കില്‍ മാത്രമേ അര്‍ജന്റൈന്‍ ടീമിന് പഴയ പ്രതാപത്തിലേക്കു തിരിച്ചെത്താന്‍ സാധിക്കുകയുള്ളൂ.

 പുതിയ ടീം വരട്ടെ

പുതിയ ടീം വരട്ടെ

ഇത്രയും കാലം മെസ്സിക്കു അനുയോജ്യരായ താരങ്ങളെയും ശൈലിയുമെല്ലാം നടപ്പാക്കാന്‍ ശ്രമിച്ച അര്‍ജന്റീനയ്ക്ക് ആവശ്യം അടിമുടി മാറ്റമാണ്. മെസ്സിയും 10 താരങ്ങളുമെന്ന രീതിയില്‍ നിന്നും 11 പേരുള്‍പ്പെട്ട അര്‍ജന്റൈന്‍ ടീമായി അവര്‍ മാറേണ്ടതുണ്ട്. അതിനു സാധിക്കണമെങ്കില്‍ മെസ്സി ദേശീയ ടീമിന്റെ ജഴ്‌സി തിരികെ ഏല്‍പ്പിക്കേണ്ടതും അനിവാര്യമാണ്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, July 1, 2018, 14:40 [IST]
Other articles published on Jul 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X