Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഷ്യയില്‍ അര്‍ജന്റീന വാഴും!! മെസ്സിയും... ലോകകിരീടം ഇനി ആരും പ്രതീക്ഷിക്കേണ്ട, കാരണമുണ്ട്

മോസ്‌കോ: നാലു വര്‍ഷത്തെ കാത്തിപ്പിന് വിരാമമിട്ട് റഷ്യന്‍ ലോകകപ്പ് എത്തിക്കഴിഞ്ഞു. പതിവുപോലെ ഇത്തവണയും വലിയ മോഹങ്ങളുമായാണ് ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമായ അര്‍ജന്റീന ലോകകപ്പിനെത്തുന്നത്. ക്യാപ്റ്റനും ആധുനിക ഫുട്‌ബോളിലെ ഏറ്റവും കേമന്‍മാരില്‍ ഒരാളായ ലയണല്‍ മെസ്സിയുടെ ചിറകിലേറിയാണ് അര്‍ജന്റീനയുടെ വരവ്.

മെസ്സിക്കു കീഴില്‍ നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ കൈയെത്തുംദൂരത്താണ് അര്‍ജന്റീനയ്ക്ക് കിരീടം നഷ്ടമായത്. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലും കോപ്പ അമേരിക്കയുടെ ഫൈനലുമെല്ലാം ഇവയില്‍ ചിലത് മാത്രം. എന്നാല്‍ ഇത്തവണ മെസ്സിയുടെ സ്വപ്‌നം യാഥാര്‍ഥ്യമായേക്കും. കാര്യങ്ങളെല്ലാം കൂടുതല്‍ അനുയോജ്യമാണെന്നത് സാധ്യത വര്‍ധിപ്പിക്കുന്നു.

നിലവിലെ ഉജ്ജ്വല ഫോം

നിലവിലെ ഉജ്ജ്വല ഫോം

കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് മെസ്സി ഇപ്പോള്‍ കടന്നുപോവുന്നത്. തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്ക്കു വേണ്ടി അവിസ്മരണീയ പ്രകടനം നടത്തിയ ശേഷമാണ് മെസ്സി അര്‍ജന്റീനയ്‌ക്കൊപ്പം റഷ്യയിലെത്തിയത്. വിവിധ ടൂര്‍ണമെന്റുകളിലായി ബാഴ്‌സയ്ക്കു വേണ്ടി 44 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 14 ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു. ലീഗ് കിരീടമടക്കം ബാഴ്‌സയെ രണ്ടു ടൂര്‍ണമെന്റുകളില്‍ ജേതാക്കളാക്കിയതും മെസ്സിയായിരുന്നു.
ബാഴസയ്ക്കു വേണ്ടി മാത്രമല്ല ദേശീയ ടീമിനായും മെസ്സി കസറുകയാണ്. അവസാന സൗഹൃദ മല്‍സരത്തില്‍ ഹെയ്ത്തിക്കെതിരേ താരം ഹാട്രിക്ക് നേടിയിരുന്നു. നിലവിവെ ഫോമില്‍ മെസ്സിയെ റഷ്യയില്‍ തടഞ്ഞുനിര്‍ത്തുക എതിര്‍ ടീമുകള്‍ക്കു അസാധ്യമാവും.

സൂപ്പര്‍ കോച്ച്

സൂപ്പര്‍ കോച്ച്

ചിലിയെ ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരികളായ ടീമുകൡലൊന്നാക്കി മാറ്റിയ ജോര്‍ജെ സാംപോളിയാണ് ലോകകപ്പില്‍ അര്‍ജന്റീനയെ പരിശീലിപ്പിക്കുന്നത്. 2017ലാണ് സാംപോളി അര്‍ജന്റീനയുടെ കോച്ചായി ചുമതലയേറ്റത്. നിലവില്‍ ലോകത്തെ ഏറ്റവും തന്ത്രശാലിയായ പരിശീലകരില്‍ ഒരാളായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ രണ്ടു ലോകകപ്പുകളില്‍ ഇതിഹാസ താരം ഡിയേഗോ മറഡോണയും അലെയാന്‍ഡ്രോ സബെല്ലയുമായിരുന്നു അര്‍ജന്റീനയുടെ പരിശീലകര്‍. 2010ല്‍ മറഡോണയുടെ അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്തായപ്പോള്‍ 2014ല്‍ സബെല്ലയുടെ ടീമിന് ഫൈനലില്‍ പിഴയ്ക്കുകയായിരുന്നു.
മെസ്സി- സാംപോളി കോമ്പിനേഷന്‍ ക്ലിക്കായാല്‍ ഇത്തവണ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കു കിരീടമുയര്‍ത്താനാവും. 2015ലെ കോപ്പയില്‍ ചിലിയെ ചാംപ്യന്‍മാരാക്കിയ സാംപോളി അര്‍ജന്റീനയ്‌ക്കൊപ്പവും അതുപോലൊരു മാജിക്കാണ് സ്വപ്‌നം കാണുന്നത്.

മികച്ച ടീമംഗങ്ങളുടെ സാന്നിധ്യം

മികച്ച ടീമംഗങ്ങളുടെ സാന്നിധ്യം

വെറും മെസ്സി മാത്രമല്ല ലോകകപ്പിനിറങ്ങുന്ന അര്‍ജന്റീന ടീം. ക്ലബ്ബ് ഫുട്‌ബോൡ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഒരുപിടി താരങ്ങള്‍ അര്‍ജന്റീന നിരയിലുണ്ട്. ഇവരുടെ സാന്നിധ്യം മെസ്സിക്കു നല്‍കുന്ന ആത്മവിശ്വാസവും കരുത്തും ചെറുതല്ല.
തന്റെ സമാനപ്രായക്കാരും അടുത്ത സുഹൃത്തുക്കലുമായ സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡിമരിയ, ഗോണ്‍സാലോ ഹിഗ്വയ്ന്‍, ജാവിയര്‍ മഷെറാനോ എന്നിവര്‍ക്കൊപ്പം യുവതതാരങ്ങളായ പൗലോ ദിബാലയ, ക്രിസ്റ്റിയന്‍ പവോന്‍ എന്നിവരും മെസ്സിയെ മികച്ച പ്രകടനത്തിന് സഹായിക്കും.

ദൃഢവിശ്വാസം

ദൃഢവിശ്വാസം

കരിയറില്‍ മുമ്പൊരിക്കലുമില്ലാത്ത തരത്തില്‍ ദൃഢവിശ്വാസത്തോടെയാണ് മെസ്സി ലോകകപ്പിന് എത്തിയിരിക്കുന്നത്. ലോകകപ്പിനു ശേഷം ഇനി കളി തുടരണമോയെന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞത് ഇതിന് ഏറ്റവും വലിയ തെളിവാണ്. റഷ്യയിലും ലോകകിരീടം നേടാനായില്ലെങ്കില്‍ പിന്നെ അര്‍ജന്റീനയ്ക്കു വേണ്ടി താന്‍ കളിക്കുന്നതില്‍ അര്‍ഥമില്ലെന്ന് മെസ്സിക്കറിയാം.
2014ലെ ലോകകപ്പ് ഫൈനലും 15ലെ കോപ്പ ഫൈനലും തോറ്റതില്‍ മനംനൊന്ത് മെസ്സി 2016ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകം മുഴുവനുമുള്ള ആരാധകരുടെയും പല മുന്‍ താരങ്ങളുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ച് താരം തിരിച്ചുവരികയായിരുന്നു.

Story first published: Wednesday, June 13, 2018, 15:38 [IST]
Other articles published on Jun 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+