Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പര്‍സിന് കെയ്ന്‍ 'ട്രിക്ക്'... റൊണാള്‍ഡോ ഡബിളില്‍ റയല്‍, സിറ്റിക്കും ജയം

ലണ്ടന്‍/ ബെര്‍ലിന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പുഘട്ടത്തിലെ രണ്ടാംറൗണ്ട് മല്‍സരങ്ങളില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനു തകര്‍പ്പന്‍ ജയം.

ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ഹോട്‌സ്പര്‍ എന്നിവരും ജയത്തോടെ കരുത്തു കാട്ടിയപ്പോള്‍ ലിവര്‍പൂളിനു തിരിച്ചടി നേരിട്ടു. ചെമ്പടയ്ക്ക് സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

സൂപ്പര്‍ റയല്‍

സൂപ്പര്‍ റയല്‍

ചാംപ്യന്‍സ് ലീഗിലെ മരണഗ്രൂപ്പുകളിലൊന്നായ എച്ചില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ജയമാണ് റയല്‍ സ്വന്തമാക്കിയത്. 3-1ന് ജര്‍മനിയിലെ കരുത്തുറ്റ ടീമായ ബൊറൂസ്യ ഡോട്മുണ്ടിനെ റയല്‍ തരിപ്പണമാക്കുകയായിരുന്നു.

ക്രിസ്റ്റിക്കു നന്ദി

ക്രിസ്റ്റിക്കു നന്ദി

താന്‍ റയല്‍ മാഡ്രിഡിനു എത്രത്തോളം അവിഭാജ്യഘടകമാണെന്ന് പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി കാണിച്ചു തന്നു. ഇരട്ടഗോളോടെയാണ് താരം റയലിനെ ജയത്തിലേക്കു നയിച്ചത്. 50, 79 മിനിറ്റുകളിലായിരുന്നു ഗോളുകള്‍.ഇതോടെ റയലിനായി 400 കളികളില്‍ നിന്നും ക്രിസ്റ്റിയുടെ ഗോള്‍നേട്ടം 411 ആയി ഉയര്‍ന്നു. ഡോട്മുണ്ടിനെതിരേ റയലിന്റെ മറ്റൊരു ഗോള്‍ 18ാം മിനിറ്റില്‍ സൂപ്പര്‍ താരം ഗരെത് ബേലിന്റെ വകയായിരുന്നു. പിയറെ എമെറിക് ഓബമെയാങ് ഡോട്മുണ്ടിന്റെ ആശ്വാസഗോളിനുടമയായി.

കെയ്ന്‍ ഹീറോ

കെയ്ന്‍ ഹീറോ

ദുര്‍ബലരായ അപോള്‍ നികോസ്യക്കെതിരേ ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ അനായാസമായിരുന്നു ടോട്ടനത്തിന്റെ ജയം. 3-0നാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ അപോലിനെ ടോട്ടനം കെട്ടുകെട്ടിച്ചത്. സ്പര്‍സിനായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഹാട്രിക് നേടി. 39, 62, 67 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക് നേട്ടം.

സിറ്റിയുടെ കുതിപ്പ്

സിറ്റിയുടെ കുതിപ്പ്

ഇത്തവണ ചാംപ്യന്‍സ് ലീഗ് കിരീടം തന്നെ ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് എഫില്‍ തുടര്‍ച്ചയായ രണ്ടാം ജയം കൊയ്തു. 2-0ന് ഷക്തര്‍ ഡൊണെസ്‌കിനെയാണ് സിറ്റിയുടെ താരക്കൂട്ടം കശാപ്പ് ചെയ്തത്. കെവിന്‍ ഡി ബ്രൂയ്ന്‍ (48), റഹീം സ്റ്റര്‍ലിങ് (90) എന്നിവരാണ് സ്‌കോറര്‍മാര്‍. 72ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി സിറ്റി സൂപ്പര്‍ താരം സെര്‍ജിയോ അഗ്വേറോ പാഴാക്കുകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ നാപ്പോളി 3-1ന് ഫെയ്‌നൂര്‍ദിനെ തോല്‍പ്പിച്ചു.

ലിവര്‍പൂളിന് കഷ്ടകാലം

ലിവര്‍പൂളിന് കഷ്ടകാലം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലുമെല്ലാം ലിവര്‍പൂളിന്റെ കഷ്ടകാലം തുടരുന്നു. ഗ്രൂപ്പ് ഇയില്‍ സ്പാര്‍ട്ടക് മോസ്‌കോയുമായി റെഡ്‌സ് 1-1ന്റെ സമനില വഴങ്ങുകയായിരുന്നു. ടൂര്‍ണമെന്റില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സെവിയ്യ 3-0ന് മാരിബറിനെ തകര്‍ത്തു.

ബെസിക്റ്റസിന് രണ്ടാം ജയം

ബെസിക്റ്റസിന് രണ്ടാം ജയം

ഗ്രൂപ്പ് ജിയില്‍ തുര്‍ക്കിയില്‍ നിന്നുള്ള ബെസിക്റ്റസ് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ജര്‍മന്‍ ടീം ലെയ്പ്ഷിഗിനെയാണ് ബെസിക്റ്റസ് 2-0നു തോല്‍പ്പിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ എഫ്‌സി പോര്‍ട്ടോ 3-0ന് മൊണാക്കോയെ തകര്‍ത്തു.

Story first published: Wednesday, September 27, 2017, 11:32 [IST]
Other articles published on Sep 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+