ചാംപ്യന്‍സ് ലീഗ്: റയലിന് തിരിച്ചടി; സിഎസ്‌കെഎയ്‌ക്കെതിരേ ബേല്‍ കളിക്കില്ല... റാമോസും പുറത്ത്
മോസ്‌കോ: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്ഘട്ട രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ നാളെ തുടങ്ങാനിരിക്കേ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് തിരിച്ചടി. നാളെ റഷ്യന്‍ ക്ലബ്ബായ സിഎസ്‌കെഎ മോസ്‌കോയ്‌ക്കെതിരേ നടക്കുന്ന മല്‍സരത്തില്‍ വെയ്ല്‍സ് സൂപ്പര്‍താരം ഗരെത് ബേലും ടീം ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും റയലിനായി കളിക്കില്ല. പരിക്കാണ് ഇരുവര്‍ക്കും വിനയായത്.

സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം അത്‌ലറ്റികോ മാഡ്രിഡിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് ബേലിന് പരിക്കേറ്റത്. ഇരുവര്‍ക്കും പുറമേ ഡിഫന്‍ഡര്‍ മാര്‍സെലോ മിഡ്ഫീല്‍ഡര്‍ ഇസ്‌കോ എന്നിവരും സിഎസ്‌കെഎയ്‌ക്കെതിരേ റയലിനായി കളിക്കില്ലെന്നാണ് റിപോര്‍ട്ടുകള്‍. ഗ്രൂപ്പ് ജിയിലെ ആദ്യ മല്‍സരത്തില്‍ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് റോമയെ തോല്‍പ്പിച്ചിരുന്നു.
റഷ്യന്‍ ഗ്രാന്റ്പ്രിക്‌സിലും ഹാമില്‍റ്റണിന് കിരീടം... ലോക ചാംപ്യന്‍ഷിപ്പ് ലീഡില്‍ അര്‍ധസെഞ്ച്വറി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications