സോചി: ഫോര്‍മുലവണ്ണില്‍ നിലവിലെ ലോക ഡ്രൈവേര്‍സ് ചാംപ്യനായ ലൂയിസ് ഹാമില്റ്റണ് വീണ്ടും ലോക കിരീടത്തിലേക്ക് അടുക്കുന്നു. ഫോര്‍മുലവണ്‍ റഷ്യന്‍ ഗ്രാന്റ്പ്രിക്സിലും കിരീടം ചൂടിയതോടെയാണ് മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവറായ ഹാമില്റ്റണ് വീണ്ടും ലോക കിരീടത്തിലേക്ക് കുതിക്കുന്നത്.
വാശിയേറിയ റേസില്‍ മെഴ്സിഡസിന്റെ തന്നെ വാള്‍ട്ടേറി ബൊട്ടാസിനെ പിന്തള്ളിയാണ് ഹാമില്റ്റണ് റഷ്യന്‍ ഗ്രാന്റ്പ്രിക്സില് കിരീടം ചൂടിയത്. 1.27.32.054 സെക്കന്‍ഡ് കൊണ്ടാണ് ഹാമില്റ്റണ് ഒന്നാമത് ഫിനിഷ് ചെയ്തത്. 1.27.34.599 സെക്കന്‍ഡാണ് രണ്ടാമത് ഫിനിഷ് ചെയ്ത ബൊട്ടാസിന് വേണ്ടിവന്നത്. ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലാണ് മൂന്നാമത്.
ഈ വിജയത്തോടെ ലോക ഡ്രൈവേര്‍സ് ചാംപ്യന്‍ഷിപ്പില്‍ ഹാമില്‍റ്റണിന്റെ ലീഡ് 50 ആയി. 16 റേസുകള്‍ പൂര്‍ത്തിയായപ്പോള്‍ 306 പോയിന്റാണ് ഒന്നാമതുള്ള ഹാമില്റ്റണിനുള്ളത്. 256 പോയിന്റുമായി വെറ്റലാണ് തൊട്ടുപിന്നില്‍. ഇനി അഞ്ച് റേസുകളാണ് സീസണില്‍ ശേഷിക്കുന്നത്.
എസി മിലാന് സീസണിലെ രണ്ടാം ജയം... കഷ്ടക്കാലം തീരാതെ കാര്‍ഡിഫ് സിറ്റി