Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമനിലക്കുരുക്ക്! റയലിനും ലെസ്റ്റര്‍ സിറ്റിക്കും നോക്കൗട്ട് ബെര്‍ത്തിന് കാത്തിരിപ്പ്‌

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ സെവിയ്യ, ബൊറുസിയ ഡോട്മുണ്ട്, എഫ് സി പോര്‍ട്ടോ, മൊണാക്കോ ക്ലബ്ബുകള്‍ ജയം കണ്ടപ്പോള്‍ കരുത്തരായ റയല്‍മാഡ്രിഡ്, യുവെന്റസ്, ലെസ്റ്റര്‍ സിറ്റി സമനിലയില്‍ കുരുങ്ങി. രിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ലെസ്റ്റര്‍ സിറ്റിയുടെയും നിലവിലെ ചാമ്പ്യന്‍മാരായ റയല്‍മാഡ്രിഡിന്റെയും നോക്കൗട്ട് പ്രവേശം ഈ സമനിലയോടെ സാങ്കേതികമായി വൈകുകയാണ്.

റയല്‍മാഡ്രിഡ് പോളണ്ടില്‍ ലെഗിയ വാര്‍സാവിനെതിരെ തോല്‍വിക്ക് സമാനമായ സമനിലയാണ് വഴങ്ങിയത് (3-3). ഗാരെത്‌ബെയില്‍ (1), കരീം ബെന്‍സിമ (35) എന്നിവരുടെ ഗോളുകളില്‍ 2-0ന് മുന്നില്‍ക്കയറിയ റയലിനെ ആതിഥേയര്‍ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. നാല്‍പതാം മിനുട്ടില്‍ ഒഫോയിലൂടെയും അമ്പത്തെട്ടാം മിനുട്ടില്‍ റഡോവിചിലൂടെയും ഗോള്‍ മടക്കിയ ലെഗിയ 2-2ന് ഒപ്പമെത്തി. എണ്‍പത്തിമൂന്നാം മിനുട്ടില്‍ മൗലിന്റെ ഗോളില്‍ 3-2ന് ലീഡെടുത്തപ്പോള്‍ സിദാനും സംഘവും ഞെട്ടി. എന്നാല്‍, രണ്ട് മിനുട്ടിനുള്ളില്‍ കൊവാസിചിന്റെ ഗോളില്‍ റയല്‍ ആശ്വാസ സമനില കണ്ടെത്തി.

realmadrid

അടിച്ചട്ട സ്റ്റേഡിയത്തിനുള്ളിലായിരുന്നു കളി. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ലെഗിയവാര്‍സാ ആരാധകര്‍ അക്രമാസക്തരായതിന് ശിക്ഷയായിട്ടാണ് യുവേഫ സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

സി എസ് കെ എ മോസ്‌കോക്കെതിരെ മൊണാക്കോയുടെ ജയം 3-0നായിരുന്നു. ഫല്‍കാവോ ഇരട്ടഗോളുകള്‍ നേടി. ജെര്‍മെയ്‌നാണ് മറ്റൊരു സ്‌കോറര്‍.

ഹോംഗ്രൗണ്ടിലിറങ്ങിയ ടോട്ടനം ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസനോട് രണ്ടാം പകുതിയിലെ ഏക ഗോളിനാണ് പരാജയപ്പെട്ടത്. വെംബ്ലിയിലെ തോല്‍വി ടോട്ടനമിന്റെ നോക്കൗട്ട് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.

ഡെന്‍മാര്‍ക്കില്‍ എഫ് സി കോപന്‍ഹാഗന്റെ തട്ടകത്തില്‍ ലെസ്റ്റര്‍ സിറ്റി ഗോള്‍രഹിത സമനിലയില്‍ കുരുങ്ങുകയായിരുന്നു. ജയിച്ചിരുന്നെങ്കില്‍ നോക്കൗട്ട് ഉറപ്പിക്കാമായിരുന്നു ലെസ്റ്ററിന്.

ലിയോണിനെതിരെ യുവെന്റസ് ഹോംമാച്ചില്‍ സമനിലയായി. ഹിഗ്വെയിന്റെ പെനാല്‍റ്റി ഗോളില്‍ പതിമൂന്നാം മിനുട്ടില്‍ യുവെ മുന്നിലെത്തി. എണ്‍പത്തിനാലാം മിനുട്ടില്‍ ടൊലിസോയിലുടെ സമനില.

ഗ്രൂപ്പ് ഇയില്‍ മൊണാക്കോ നാല് മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒന്നാം സ്ഥാനത്ത്. ആറ് പോയിന്റോടെ ബയെര്‍ ലെവര്‍കുസന്‍ രണ്ടാം സ്ഥാനത്തും നാല് പോയിന്റോടെ ടോട്ടനം ഹോസ്പര്‍ മൂന്നാം സ്ഥാനത്തുമാണ്. രണ്ട് പോയിന്റ് മാത്രമുള്ള സി എസ് കെ എ ഏറ്റവും പിറകില്‍.

ഗ്രൂപ്പ് എഫില്‍ നാല് മത്സരങ്ങളില്‍ നിന്ന് ബൊറൂസിയ ഡോട്മുണ്ടിന് പത്ത് പോയിന്റും റയല്‍മാഡ്രിഡിന് എട്ട് പോയിന്റും. സ്‌പോര്‍ട്ടിംഗ് (മൂന്ന് പോയിന്റ്) നേരിയപ്രതീക്ഷ നിലനിര്‍ത്തുന്നു. ഒരു പോയിന്റ് മാത്രമുള്ള ലെഗിയവാര്‍സ പുറത്തായി.

ഗ്രൂപ്പ് ജിയില്‍ നാല് മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റിക്ക് പത്ത് പോയിന്റും എഫ് സി പോര്‍ട്ടോക്ക് ഏഴ് പോയിന്റും. മൂന്നാമതുള്ള കോപന്‍ഹാഗന് അഞ്ച് പോയിന്റ്. പോയിന്റൊന്നമില്ലാത്ത ക്ലബ്ബ് ബ്രുഗെ പുറത്തായി.

ഗ്രൂപ്പ് എച്ചില്‍ സെവിയ്യക്ക് പത്ത് പോയിന്റായി. യുവെന്റസ് എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ലിയോണിന് നാല് പോയിന്റ്. നാല് കളിയും തോറ്റ ഡിനാമോ സാഗ്രെബ് പുറത്തായി.

ഗോള്‍ നില

മൊണാക്കോ 3-0 സി എസ് കെ എ

ടോട്ടനം ഹോസ്പര്‍ 0-1 ബയെര്‍ ലെവര്‍കുസന്‍

ബൊറുസിയ ഡോട്മുണ്ട് 1-0 സ്‌പോര്‍ട്ടിംഗ്

ലെഗിയ വാര്‍സാ 3-3 റയല്‍മാഡ്രിഡ്

എഫ് സി കോപന്‍ഹാഗന്‍ 0-0 ലെസ്റ്റര്‍ സിറ്റി

എഫ് സി പോര്‍ട്ടോ 1-0 ക്ലബ് ബ്രുഗെ

യുവെന്റസ് 1-1 ലിയോണ്‍

സെവിയ്യ 4-0 ഡിനാമോ സാഗ്രെബ്‌

Story first published: Thursday, November 3, 2016, 11:13 [IST]
Other articles published on Nov 3, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+