Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ ഡെല്‍ റേ: തോറ്റിട്ടും റയല്‍ ക്വാര്‍ട്ടറില്‍... എവേ ഗോള്‍ ചതിച്ചു, അത്‌ലറ്റികോ പുറത്ത്

മാഡ്രിഡ്: തോറ്റിട്ടും മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് കോപ്പ ഡെല്‍ റേ (സ്പാനിഷ് നാഷണല്‍ കപ്പ്) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടറിന്റെ രണ്ടാംപാദത്തില്‍ ലെഗനെസ് 1-0ന് റയലിനെ മറികടക്കുകയായിരുന്നു. എന്നാല്‍, പ്രീക്വാര്‍ട്ടറിന്റെ ഒന്നാംപാദത്തില്‍ നേടിയ തകര്‍പ്പന്‍ വിജയം റയലിനെ ക്വാര്‍ട്ടര്‍ പ്രവേശനം അനായാസമാക്കുകയായിരുന്നു. ഹോംഗ്രൗണ്ടില്‍ റയല്‍ 3-0ന് ലെഗനെസിനെ തരിപ്പണമാക്കുകയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി റയല്‍ 3-1ന് ലെഗനെസിനെ മറികടക്കുകയായിരുന്നു. രണ്ടാംപാദത്തില്‍ കളിയുടെ 30ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ബ്രായ്ത്‌വെയ്റ്റാണ് ഹോംഗ്രൗണ്ടില്‍ ലെഗനെസിനു വേണ്ടി വലക്കുലുക്കിയത്.

madrid

അതേസമയം, പ്രീക്വാര്‍ട്ടറില്‍ ഞെട്ടിക്കുന്ന തിരിച്ചടിയുമായി അത്‌ലറ്റികോ മാഡ്രിഡ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജിറോണയാണ് അത്‌ലറ്റികോയുടെ അന്തകരായത്. രണ്ടാംപാദത്തില്‍ ജിറോണ 3-3ന് അത്‌ലറ്റികോയെ പിടിച്ചുകെട്ടുകയായിരുന്നു. ജിറോണയുടെ തട്ടകത്തില്‍ നടന്ന ഒന്നാംപാദവും 1-1ന് കലാശിച്ചിരുന്നു. എവേ ഗോളിന്റെ പിന്‍ബലത്തിലാണ് ജിറോണ അത്‌ലറ്റികോയെ മറികടന്നത്.

രണ്ടാംപാദത്തില്‍ അത്‌ലറ്റികോയുടെ തട്ടകത്തില്‍ കൂടുതല്‍ എവേ ഗോള്‍ നേടി സമനില പിടിക്കാനായതാണ് ജിറോണയ്ക്ക് നേട്ടമായത്. രണ്ടാംപാദത്തില്‍ അത്‌ലറ്റികോയ്ക്കായി നികോള കാലിനിക്ക് (12ാം മിനിറ്റ്), എഞ്ചല്‍ കോറിയ (66), ആന്റോണിയോ ഗ്രീസ്മാന്‍ (84) എന്നിവര്‍ വലകുലുക്കിയപ്പോള്‍ ജിറോണയ്ക്കായി വാല്‍റേ ഫെര്‍ണാണ്ടസ് (37ാം മിനിറ്റ്), ക്രിസ്റ്റിയാന്‍ സ്റ്റുഹാനി (59), ബോര്‍ജ ഗാര്‍ഷ്യ (88) എന്നിവര്‍ ഗോളുകള്‍ മടക്കി. മറ്റൊരു മല്‍സരത്തില്‍ സെവിയ്യ ഇരുപാദങ്ങളിലായി 3-2ന് അത്‌ലറ്റികോ ബില്‍ബാവോയെ തോല്‍പ്പിച്ചു.

Story first published: Thursday, January 17, 2019, 10:05 [IST]
Other articles published on Jan 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+