Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിന് ഷോക്ക്, പഞ്ഞിക്കിട്ടത് സോസിഡാഡ്... മെസ്സി, സുവാറസ് ഗോളില്‍ ബാഴ്‌സ മുന്നോട്ട്

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ കുതിപ്പ് തുടര്‍ന്നപ്പോള്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി നേരിട്ടു. റയലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ സോസിഡാഡാണ് തുരത്തിയത്. എന്നാല്‍, സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയുടേയും ലൂയിസ് സുവാറസിന്റേയും ഗോളടി മികവില്‍ ബാഴ്‌സ 2-1ന് ഗെറ്റാഫെയെ പരാജയപ്പെടുത്തുകയായിരുന്നു.

മറ്റൊരു പ്രധാന മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡ് 1-1ന് സെവിയ്യയുമായി സമനില പങ്കിട്ടു. 15 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് റയലിന്റെ തട്ടകത്തില്‍ സോസിഡാഡ് വിജയക്കൊടി നാട്ടുന്നത്.

messi

61ാം മിനിറ്റില്‍ ലുകാസ് വാസ്‌ക്വസ് ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടതും റയലിന്റെ തോല്‍വിക്ക് കാരണമായി. സോസിഡാഡിനായി വില്ല്യന്‍ ജോസും (മൂന്നാം മിനിറ്റ്) റുബെന്‍ പാര്‍ഡോയും (83) ലക്ഷ്യംകണ്ടു. ഗെറ്റാഫെയ്‌ക്കെതിരായ എവേ മല്‍സരത്തില്‍ കളിയുടെ 20ാം മിനിറ്റില്‍ മെസ്സിയും 39ാം മിനിറ്റില്‍ സുവാറസും ബാഴ്‌സയ്ക്കായി നിറയൊഴിക്കുകയായിരുന്നു.

സ്പാനിഷ് ലീഗില്‍ മെസ്സിയുടെ ഗോള്‍ നേട്ടം ഇതോടെ 399 ആയി ഉയര്‍ന്നു. 43ാം മിനിറ്റില്‍ ജെയിമി മാറ്റെയാണ് ഗെറ്റാഫെയുടെ ഏക ഗോള്‍ തിരിച്ചടിച്ചത്. 18 മല്‍സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 35 പോയിന്റുമായി അത്‌ലറ്റികോയാണ് രണ്ടാം സ്ഥാനത്ത്. 30 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് റയല്‍.

Story first published: Monday, January 7, 2019, 9:45 [IST]
Other articles published on Jan 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+