വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റയലിന് ലാ ലിഗ കിരീടം ഒരു ജയമകലെ; മൂന്നാമതെത്താനുള്ള അവസരം പാഴാക്കി യുനൈറ്റഡ്

ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ സമനില നേടിയാലും റയലിന് ജേതാക്കളാവാം

മാഡ്രിഡ്/ ലണ്ടന്‍: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് കിരീടം ഏറെക്കുറെ ഉറപ്പാക്കി. തുടര്‍ച്ചയായി ഒമ്പതാമത്തെ കളിയിലും ജയിച്ചതോടെയാണ് റയല്‍ കിരീടത്തിന് തൊട്ടരികിലെത്തിയത്. ഒരു ജയം കൂടി നേടാനായാല്‍ സ്‌പെയിനിലെ അടുത്ത രാജാക്കന്‍മാര്‍ റയലാവും. ഗ്രനാഡ എഫ്‌സിയെ 2-1നാണ് 36ാം റൗണ്ടില്‍ റയല്‍ തോല്‍പ്പിച്ചത്. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ റയല്‍ സോസിഡാഡ് ഇതേ സ്‌കോറിന് വിയ്യാറയലിനെ തോല്‍പ്പിച്ചു. ഗെറ്റാഫെ- അലാവസ് മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു മുന്നേറാനുള്ള സുവര്‍ണാവസരം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിലയോടെ നഷ്ടപ്പെടുത്തി. സതാംപ്റ്റണുമായാണ് യുനൈറ്റഡ് 2-2ന്റെ സമനില സമ്മതിച്ചത്. ഇറ്റാലിയന്‍ സെരി എയിലെ ഏക മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ടൊറിനോയെ തകര്‍ത്തുവിട്ടു.

1

റയലിന്റെ കുതിപ്പ്

ചിരവൈരികളും കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരുമായ ബാഴ്‌സലോണയുടെ കിരിടപ്രതീക്ഷകള്‍ക്ക് മറ്റൊരു പ്രഹരം കൂടി ഏല്‍പ്പിച്ചാണ് റയല്‍ തുടരെ ഒമ്പതാം വിജയം കൊയ്തത്. ആറു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി റയല്‍ കളി വരുതിയിലാക്കുകയായിരുന്നു. ഗ്രനാഡയ്‌ക്കെതിരേ ഫെര്‍ലാന്‍ഡ് മെന്‍ഡി (10ാം മിനിറ്റ്), കരീം ബെന്‍സെമ (16) എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. 50ാം മിനിറ്റില്‍ ഡാര്‍വിന്‍ മാക്കിസ് ഗ്രനാഡയുടെ ഗോള്‍ മടക്കി.

കൊവിഡ് ബ്രേക്ക് കഴിഞ്ഞ് ലാ ലിഗ പുനരാരംഭിച്ച ശേഷം റയല്‍ തോല്‍വിയറിയാതെ കുതിക്കുകയാണ്. സീസണില്‍ ഇനി ശേഷിക്കുന്നത് രണ്ടു മല്‍സരങ്ങളാണ്. ഇവയില്‍ ഒന്നില്‍ മാത്രം ജയിച്ചാല്‍ റയല്‍ ലാ ലിഗ ചാംപ്യന്‍മാരാവും. അടുത്ത രണ്ടു മല്‍സരങ്ങളില്‍ സമനില വഴങ്ങിയാലും റയല്‍ തന്നെ വിജയികളാവും. രണ്ടാംസ്ഥാനത്തുള്ള ബാഴ്‌സ നാലു പോയിന്റ് പിന്നിലാണ്. ബാഴ്‌സയ്ക്കു ഇനി കിരീടം നിലനിര്‍ത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം.
വ്യാഴാഴ്ച വിയ്യാറയലിനെ ഹോംഗ്രൗണ്ടിലാണ് റയലിന്റെ അടുത്ത മല്‍സരം. ഈ കളിയില്‍ ജയിച്ചാല്‍ ഒരു റൗണ്ട് ബാക്കിനില്‍ക്കെ റയലിന് കിരീടമുറപ്പിക്കാം. ഇതേ ദിവസം ഒസാസുനയ്‌ക്കെതിരായ ബാഴ്‌സയുടെ മല്‍സരഫലം എന്തു തന്നെ ആയാലും റയലിനെ ബാധിക്കില്ല.

2

യുനൈറ്റഡ് ഞെട്ടി

ഉജ്ജ്വല ഫോമില്‍ കളിക്കുകയായിരുന്ന യുനൈറ്റഡിന് അപ്രതീക്ഷിത തിരിച്ചടിയാണ് സതാംപ്റ്റണില്‍ നിന്നു നേരിട്ടത്. യുനൈറ്റഡ് 2-1ന്റെ വിജയമുറപ്പിച്ചിരിക്കെയാണ് ഇഞ്ചുറിടൈമിന്റെ ആറാം മിനിറ്റില്‍ സതാംപ്റ്റണിന്റെ സമനില ഗോള്‍ പിറന്നത്. മൈക്കല്‍ ഒബാഫെമിയുടെ വകയായിരുന്നു ഈ ഗോള്‍.

യുനൈറ്റഡിനെ സ്തബ്ധരാക്കി 12ാം മിനിറ്റില്‍ സ്റ്റുവര്‍ട്ട് ആംസ്‌ട്രോങിലൂടെ സതാംപ്റ്റണാണ് ആദ്യം മുന്നിലെത്തിയത്. 20ാം മിനിറ്റില്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡിന്റെ ഗോളില്‍ യുനൈറ്റഡ് സമനില പിടിച്ചുവാങ്ങി. മൂന്നു മിനിറ്റിനുള്ളില്‍ ആ്ന്റണി മര്‍ഷ്യാലിലൂടെ യുനൈറ്റഡ് 2-1ന് മുന്നിലെത്തുകയും ചെയ്യുകയായിരുന്നു.

തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ ചെല്‍സിയും ലെസ്റ്റര്‍ സിറ്റിയും തോല്‍വിയേറ്റുവവാങ്ങിയതിനാല്‍ സതാംപ്റ്റണിനെതിരേ ജയിച്ചാല്‍ യുനൈറ്റഡിന് പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമായിരുന്നു ലഭിച്ചത്. എന്നാല്‍ അപ്രതീക്ഷിത സമനില അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 59 പോയിന്റോടെ യുനൈറ്റഡ് അഞ്ചാംസ്ഥാനത്തു തന്നെ നില്‍ക്കുകയാണ്. ഇതേ പോയിന്റുള്ള ലെസ്റ്ററാണ് തൊട്ടുമുകളില്‍. മൂന്നാംസ്ഥാനക്കാരായ ചെല്‍സിക്കു 60 പോയിന്റുണ്ട്.

Story first published: Tuesday, July 14, 2020, 9:05 [IST]
Other articles published on Jul 14, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X