Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

La Liga: ബാഴ്‌സയുടെ പ്രതീക്ഷ മങ്ങുന്നു, തുടര്‍ച്ചയായ എട്ടാം വിജയം- റയല്‍ കിരീടത്തിലേക്ക് അടുത്തു

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ കിരീടം നിലനിര്‍ത്തുകയെന്ന ബാഴ്‌സലോണയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് ചിരവൈരികളായ റയല്‍ മാഡ്രിഡ് കിരീടത്തിലേക്കു ഒരു പടി കൂടി അടുത്തു. തുടര്‍ച്ചയായ എട്ടാമത്തെ വിജയമാണ് റയല്‍ കൊയ്തത്. ഹോം മാച്ചില്‍ അലാവസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു റയല്‍ തോല്‍പ്പിക്കുകയായിരുന്നു. ഇരുപകുതികളിലുമായി കരീം ബെന്‍സെമ (11ാം മിനിറ്റ്), മാര്‍ക്കോ അസെന്‍ഷ്യോ (51) എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. ലീഗിലെ മറ്റൊര കളിയില്‍ ഗ്രനാഡ 3-2നു റയല്‍ സോസിഡാഡിനെ കീഴടക്കി.

1

മൂന്നു സീസണുകള്‍ക്കു ശേഷം ലാ ലിഗ കിരീടം തിരിച്ചുപിടിക്കുകയെന്ന സ്വപ്‌നത്തിലേക്കു അടുത്തുകൊണ്ടിരിക്കുകയാണ് സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയല്‍. ലീഗില്‍ ഇനി ശേഷിക്കുന്നത് മൂന്നു മല്‍സരങ്ങള്‍ മാത്രമാണ്. 35 മല്‍സരങ്ങളില്‍ നിന്നും 80 പോയിന്റുമായാണ് റയല്‍ ലീഗില്‍ തലപ്പത്ത് നില്‍ക്കുന്നത്. രണ്ടാംസ്ഥാനക്കാരായ ബാഴ്‌സ നാലു പോയിന്റ് പിറകിലാണ്. ശേഷിച്ച മൂന്നു കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ചാല്‍ റയല്‍ ലാ ലിഗ ചാംപ്യന്‍മാരാവും. മറുഭാഗത്ത് റയല്‍ ഇനിയുള്ള മൂന്നു കളികളില്‍ രണ്ടെണ്ണത്തില്‍ തോല്‍ക്കുന്നതിനൊപ്പം എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ ബാഴ്‌സയ്ക്കു കിരീടം നിലനിര്‍ത്താന്‍ കഴിയൂ. റയലിന്റെ നിലവിലെ ഫോമും പ്രകടനവും പരിഗണിക്കുമ്പോള്‍ ബാഴ്‌സയുടെ കിരീടപ്രതീക്ഷ ഏറെക്കുറെ അസ്മതമിച്ചു കഴിഞ്ഞെന്നു തന്നെ പറയാം.

അലാവസിനെതിരേ മൂന്ന് ഫസ്റ്റ് ചോയ്‌സ് ഡിഫന്‍ഡര്‍മാരില്ലാതെയാണ് റയല്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, ഡാനിയേല്‍ കര്‍വാജാല്‍ എന്നിവര്‍ക്കു സസ്‌പെന്‍ഷനെ തുടര്‍ന്നു പുറത്തിരിക്കേണ്ടി വന്നു. മാര്‍സെലോയ്ക്കു പരിക്കിനെ തുടര്‍ന്നും കൡക്കാനായില്ല. എങ്കിലും ഇവരുടെ അഭാവം റയലിന്റെ പ്രകടനത്തെ ബാധിച്ചില്ല. ഇപ്പോഴും തങ്ങളുടെ പ്രതിരോധം മികച്ചത് തന്നെയാണെന്നു അവര്‍ തെളിയിച്ചു. തുടര്‍ച്ചയായി അഞ്ചാമത്തെ കളിയിലാണ് റയല്‍ ഗോള്‍ വഴങ്ങാതെ വെന്നിക്കൊടി പാറിച്ചത്.

2

റയലിന് ആഗ്രഹിച്ച തുടക്കമാണ് മല്‍സരത്തില്‍ ലഭിച്ചത്. കളി തുടങ്ങി 11ാം മിനിറ്റില്‍ ബെന്‍സെമയുടെ പെനല്‍റ്റി ഗോളില്‍ റയല്‍ അക്കൗണ്ട് തുറന്നു. ഫെര്‍ലാന്‍ഡ് മെന്‍ഡിയെ അലാവസ് താരം സിമോ നവാറോ ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. രണ്ടാംപകുതിയാരംഭിച്ച് ആറു മിനിറ്റിനുള്ളില്‍ വിജയമുറപ്പാക്കി റയല്‍ ലീഡുയര്‍ത്തി. ബെന്‍സെമയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. ബെന്‍സെമ നല്‍കിയ മികച്ചൊരു പാസ് ഒഴിഞ്ഞ വലയിലേക്ക് നയിക്കേണ്ട ചുമതല മാത്രമേ അസെന്‍ഷ്യോക്ക് ഉണ്ടായിരുന്നുള്ളൂ.

Story first published: Saturday, July 11, 2020, 8:55 [IST]
Other articles published on Jul 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+