Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടരെ ഏഴാം ജയം, കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്ത് റയല്‍; ലിവര്‍പൂളിന് ജയം, സിറ്റി തോറ്റു

1

മാഡ്രിഡ്/ ലണ്ടന്‍: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് വിജയത്തോടെ കിരീടത്തിലേക്കു ഒരുപടി കൂടി അടുത്തു. തുടര്‍ച്ചയായ ഏഴാമത്തെ ലീഗ് മല്‍സരത്തിലും വെന്നിക്കൊടി പാറിച്ചാണ് റയല്‍ ചാംപ്യന്‍മാരാവുകയെന്ന ലക്ഷ്യത്തിന് അടുത്തെത്തിയത്. അത്‌ലറ്റിക് ബില്‍ബാവോയ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റയലിന്റെ വിജയം. ലീഗില്‍ റയലിന്റെ മുഖ്യ എതിരാളികളും നിലവിലെ ചാംപ്യന്‍മാരുമായ ബാഴ്‌സലോണ തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം വിജയവഴിയില്‍ തിരിച്ചെത്തി. വിയ്യാറയലിനെ ബാഴ്‌സ 4-1നു കെട്ടുകെട്ടിച്ചു.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തൊട്ടുമുമ്പത്തെ കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നില്‍ തരിപ്പണമായ പുതിയ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ വിജയത്തിന്റെ ട്രാക്കില്‍ മടങ്ങിയെത്തി. ആസ്റ്റന്‍വില്ലയെ ലിവര്‍പൂള്‍ 2-0ന് തോല്‍പ്പിച്ചു. എന്നാല്‍ ലിവര്‍പൂളിന്റെ കഥ കഴിച്ചതിന്റെ ആവേശത്തിലിറങ്ങിയ സിറ്റിയെ സതാംപ്റ്റണ്‍ 1-0നു ഞെട്ടിച്ചു. ഇറ്റാലിയന്‍ സെരി എയില്‍ ഇന്റര്‍മിലാനെ ബൊളോണ 2-1ന് വീഴ്ത്തി. കരുത്തരുടെ പോരാട്ടത്തില്‍ എഎസ് റോമയെ നാപ്പോളി ഇതേ സ്‌കോറിനു പരാജയപ്പെടുത്തി.

വീണ്ടും റാമോസ് ഗോള്‍

ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് വീണ്ടും ഗോളടിയുടെ ചുമതലയേറ്റെടുത്തതാണ് ലാ ലിഗയില്‍ റയലിന് തുടര്‍ച്ചയായ ഏഴാമത്തെ വിജയം സമ്മാനിച്ചത്. ബില്‍ബാവോയ്‌ക്കെതിരേ റയലിന്റെ വിജയഗോള്‍ നേടി വെറ്ററന്‍ ഡിഫന്‍ഡര്‍ ഒരിക്കല്‍ക്കൂടി ടീമിന്റെ രക്ഷകനായി. 73ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു മല്‍സരവിധി നിര്‍ണയിച്ച റാമോസിന്റെ വിജയഗോള്‍. കൊവിഡിനെ തുടര്‍ന്നു നിര്‍ത്തിവച്ച ലീഗ് പുനാരംരഭിച്ച ശേഷം റാമോസ് നേടിയ അഞ്ചാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്.

വിയ്യാറയലിനെതിരേ നേടിയ വിജയം റയലിനെ ഏഴു പോയിന്റിന് മുന്നിലെത്തിച്ചിരുന്നെങ്കിലും ബാഴ്‌സ ജയത്തോടെ ഇത് നാലാക്കി കുറച്ചിട്ടുണ്ട്. ലൂയിസ് സുവാരസ് (20ാം മിനിറ്റ്), അന്റോണിയോ ഗ്രീസ്മാന്‍ (45), അന്‍സു ഫാറ്റി (87) എന്നിവരാണ് ബാഴ്‌സയുടെ സ്‌കോറര്‍മാര്‍.

2

ആദ്യ ഗോള്‍ ബില്‍ബാവോ താരം പൗ ടോറസിന്റെ വകയായിരുന്നു. ലീഗില്‍ ഇനി ശേഷിക്കുന്നത് നാലു മല്‍സരങ്ങള്‍ മാത്രമാണ്. റയല്‍ 77 പോയിന്റുമായി ഒന്നാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ 73 പോയിന്റാണ് രണ്ടാംസ്ഥാനക്കാരായ ബാഴ്‌സയ്ക്കുള്ളത്.

സിറ്റിക്കു ഞെട്ടിക്കുന്ന തോല്‍വി

ലിവര്‍പൂളിനെ വാരിക്കളഞ്ഞ സിറ്റി ഇത്രയും വലിയൊരു ഷോക്ക് പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷിച്ചിരുന്നില്ല. സതാംപ്റ്റനെതിരേ അനായാസ ജയം പ്രതീക്ഷിച്ച് ഇറങ്ങിയ സിറ്റിയെ കാത്തിരുന്നത് ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു. 16ാം മിനിറ്റില്‍ ചെ ആദംസ് നേടിയ ഗോളാണ് സിറ്റിയെ സീസണിലെ ഒമ്പതാം തോല്‍വിയിലേക്കു തള്ളിയിട്ടത്.

3

ഇതിനകം കിരീടമുറപ്പിച്ച ലിവര്‍പൂളിനു ജയം സമ്മാനിച്ചത് രണ്ടാം പകുതിയില്‍ സാദിയോ മാനെ (71ാം മിനിറ്റ്), കേര്‍ട്ടിസ് ജോണ്‍സ് (89) എന്നിവര്‍ നേടിയ ഗോളുകളാണ്. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ശേഷം ലിവര്‍പൂള്‍ ഹോംഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. അതേസമയം, കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗിലെ മറ്റു രണ്ടു മല്‍സങ്ങള്‍ ബേണ്‍ലി (1-1), ന്യൂകാസില്‍ യുനൈറ്റഡ്- വെസ്റ്റ്ഹാം (2-2) സമനിലയില്‍ പിരിഞ്ഞു.

Story first published: Monday, July 6, 2020, 9:31 [IST]
Other articles published on Jul 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+