La Liga: മിന്നും ജയവുമായി റയല്‍ തിരിച്ചെത്തി, ഹീറോയായി ഹസാര്‍ഡ്... അത്‌ലറ്റികോയ്ക്കു സമനില
മാഡ്രിഡ്: മൂന്നു മാസത്തെ ബ്രേക്ക് കഴിഞ്ഞ് സ്പാനിഷ് ലീഗിലേക്കുള്ള (ലാ ലിഗ) മടങ്ങിവരവ് റയല്‍ മാഡ്രിഡ് മോശമാക്കിയില്ല. ഹോം മാച്ചില്‍ ഐബറിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു റയല്‍ കെട്ടുകെട്ടിക്കുകയായിരുന്നു. ലീഗിലെ മറ്റു രണ്ടു മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. റയലിന്റെ നഗരവൈരികളായ അത്‌ലറ്റികോ മാഡ്രിഡിനെ അത്‌ലറ്റിക് ബില്‍ബാവോയും റയല്‍ സോസിഡാഡിനെ ഒസാസുനയും 1-1ന് കുരുക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ലാ ലിഗ ബുധനാഴ്ചയാണ് പുനരാരംഭിച്ചത്. റയലിന്റെ ബദ്ധവൈരികളും പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുമായ ബാഴ്‌സലോണ ശനിയാഴ്ച നടന്ന കളിയില്‍ ജയം കൊയ്തിരുന്നു. ഐബറിനെതിരേ ടോണി ക്രൂസ് (നാലാം മിനിറ്റ്), സെര്‍ജിയോ റാമോസ് (30), മാര്‍സെലോ (37) എന്നിവരുടെ ഗോളുകളാണ് റയലിനു അനായാസ വിജയമൊരുക്കിയത്. പെഡ്രോ ബിഗാസ് 60ാം മിനിറ്റില്‍ ഐബറിന്റെ ഏക ഗോള്‍ മടക്കി. റയലിന് ഇതു ഹോം മാച്ചായിരുന്നെങ്കിലും മല്‍സരം നടന്നത് ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍നാബുവിലായിരുന്നില്ല. 80,000ത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ റയലിന്റെ ട്രെയ്‌നിങ് സെന്ററിലായിരുന്നു മല്‍സരം നടന്നത്. 6000 കാണികളെ മാത്രം പ്രവേശിപ്പിക്കാവുന്ന ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരം. റയലിന്റെ ബി ടീം സ്ഥിരമായി ഉപയോഗിക്കുന്ന ഗ്രൗണ്ട് കൂടിയാണിത്.
ജയത്തോടെ മടങ്ങിയെത്താന്‍ സാധിച്ചതിനേക്കാളുപരി ബെല്‍ജിയന്‍ സ്റ്റാര്‍ പ്ലേമേക്കര്‍ ഈദന്‍ ഹസാര്‍ഡിന്റെ തിരിച്ചുവരവാണ് റയലിനു കൂടുതല്‍ ആഹ്ലാദം പകരുക. പരിക്കേറ്റു വിശ്രമത്തിലായിരുന്ന ഹസാര്‍ഡിന് ഈ സീസണില്‍ ഇനി കളിക്കാനാവുമോയെന്ന കാര്യം സംശയത്തിലായിരുന്നു. എന്നാല്‍ ഐബറിനെതിരേ ഹസാര്‍ഡ് റയല്‍ നിരയില്‍ തിരിച്ചെത്തി. യഥാര്‍ഥ ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹം റയലിന്റെ രണ്ടു ഹഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തു.

കൊവിഡിനെ തുടര്‍ന്നു കാണികളില്ലാത ഒഴിഞ്ഞ വേദിയിലാണ് മല്‍സരം നടന്നത്. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു ഇതെന്നും ഇതുമായി താരതമ്യം ചെയ്‌തേ തീരൂവെന്നും റയല്‍ കോച്ച് സിനദിന്‍ സിദാന്‍ മല്‍സരശേഷം പറഞ്ഞു. റയല്‍ കോച്ചെന്ന നിലയില്‍ അദ്ദേഹത്തിന്റെ 200ാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ജയത്തോടെ ബാഴ്‌സയുമായുള്ള അകലം വെറും രണ്ടു പോയിന്റായി കുറയ്ക്കാന്‍ റയലിനു കഴിഞ്ഞു. ബാഴ്‌സയ്ക്കു 61ഉം റയലിന് 59ഉം പോയിന്റാണുള്ളത്.
എന്നാല്‍, സീസണില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ പാടുപെടുന്ന അത്‌ലറ്റികോയ്ക്കു ബ്രേക്കിനു ശേഷമുള്ള തിരിച്ചുവരവിലും താളം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ലീഗില്‍ അവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ സമനില കൂടിയാണിത്. പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് ഡിയേഗോ സിമിയോണിയുടെ ടീം. അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗ് സാധ്യതയും ഇതോടെ തുലാസിസാണ്.
അതേസമയം, ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം രണ്ടു മല്‍സരങ്ങളാണ് നടന്നത്. ഓഗ്‌സ്‌ബെര്‍ഗ് 1-0ന് മെയ്ന്‍സിനെ മറികടന്നപ്പോള്‍ ഷാല്‍ക്കെയും ലെവര്‍ക്യുസനും തമ്മിലുള്ള കളി 1-1നു സമനിലയില്‍ കലാശിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications