കീവ്: യുവേഫാ ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. ലിവര്‍പൂളിനെ 3-1ന് കീഴടക്കിയാണ് സ്പാനിഷ് ടീം തുടര്‍ച്ചയായി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ടത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ടീം കൂടിയാണ് റയല്‍.
കരിം ബെന്‍സമ, ജരത് ബെയ്ല്‍(രണ്ട്) എന്നിവരാണ് വിജയികള്‍ക്കുവേണ്ടി ഗോള്‍ നേടിയത്. സാഡിയോ മനെയുടെ വകയായിരുന്നു ഇംഗ്ലണ്ട് ടീമിന്റെ ആശ്വാസഗോള്‍.

റയല്‍ മാഡ്രിഡ് ചാംപ്യന്മാര്‍
ബലേയുടെ ലോങ് റേഞ്ച് ഷോട്ട്. സ്കോര്‍ 3-1
രണ്‍വീര്‍ സിങിന്‍റെ പോസ്റ്റ്
OH MY GOD !!!! Was that the best finals goal I’ve ever seen !!!!? better than Ronaldo’s!! Better than mandzukic’s!! 🔥⚽️ oh brother what have I have just seen ???!?!? #UCLfinal @GarethBale11 world class !!!!!!
— Ranveer Singh (@RanveerOfficial) May 26, 2018
ചാംപ്യന്‍സ് ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്ന്
Best goal in a Champions League final ever #UCLfinal pic.twitter.com/yPNjqcmc4N
— BookieInsiders (@BookieInsidrs) May 26, 2018
സബ് സ്റ്റിറ്റ്യൂട്ടായി ഇറങ്ങി.മിനിറ്റുകള്‍ക്കുള്ളില്‍ ഒരു ബൈസിക്കിള്‍ കിക്കിലൂടെ വലകുലുക്കുക. റയല്‍മാഡ്രിഡ് 2- ലിവര്‍പൂള്‍ 1
ഗോള്‍ ഗോള്‍ ഗോള്‍..സൂപ്പര്‍ ഗോള്‍
മാഡ്രിഡ് ഇസ്കോയ്ക്ക് പകരം ബലെയെ കളത്തിലിറക്കി
റയല്‍ മാഡ്രിഡ് 1- ലിവര്‍പൂള്‍ 1
GOAL! REAL MADRID 1-1 LIVERPOOL (Mane, 55) Here we go #UCLFinal Live Stream HD For PC, Mobile, Android, iPad, iPhone Here: https://t.co/d7Dcf25LrY
— Liverpool Live Stream (@LiverpoolLive2) May 26, 2018
അവിസ്മരണീയം..ലിവര്‍പൂള്‍ മാഡ്രിഡിനെ ഒരു മിനിറ്റിനുള്ളില്‍ സമനിലയില്‍ പിടിച്ചുവെന്ന് പറയാം. ഒരു കോര്‍ണര്‍ കിക്കില്‍ നിന്നെത്തിയ പന്തിനെ വളരെ സമര്‍ത്ഥമായി വലയിലേക്ക് നയിച്ച സെനഗല്‍ താരം സാഡിയോ മനെയാണ് ചെമ്പടയുടെ ആവേശമായി മാറിയത്.
ഗോള്‍ ഗോള്‍ ഗോള്‍
ഗോളിയുടെ അശ്രദ്ധയില്‍ നിന്നും ബെന്‍സെമയുടെ വകയായിരുന്നു ഗോള്‍. തീര്‍ത്തും അപ്രതീക്ഷിതം. റയല്‍ മാഡ്രിഡ് 1- ലിവര്‍പൂള്‍ 0
ഗോള്‍ ഗോള്‍ ഗോള്‍
റിയല്‍മാഡ്രിഡിന് ലഭിച്ച ഒന്നാന്തരം ഒരു അവസരം. ഒരു കോര്‍ണര്‍ കിക്കിലൊതുങ്ങി.മിഡ്ഫീല്‍ഡര്‍ ഇസ്‌കോയ്ക്ക് ലഭിച്ച അവസരമാണ് പോസ്റ്റില്‍ തട്ടി മടങ്ങിയത്. ലിവര്‍പൂള്‍ താരം പന്ത് അടിച്ച് പുറത്താക്കിയതിനാല്‍ കൂടുതല്‍ അപകടം ഉണ്ടായില്ല.
രണ്ടാം പകുതി തുടങ്ങി
തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് കളം വിടുന്ന സാലഹിനെ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാല്‍ഡോ ആശ്വസിപ്പിക്കുന്നു
😢 @MoSalah goes off with a shoulder injury.
— SPORF (@Sporf) May 26, 2018
🤔 The first person to console him?
👏 @Cristiano Ronaldo. Respect.#UCLFinal pic.twitter.com/BPkBuyMH8s
സാലഹയുടെ വിടവാങ്ങല്‍
This is not fair 😔😔😔 #UCLfinal pic.twitter.com/xPpbg2Im7Z
— www.KRAKS.co (@KraksTV) May 26, 2018
ആദ്യ പകുതി ഗോള്‍ രഹിതം 0-0
ഗോള്‍പോസ്റ്റിനു മുന്നില്‍ നിന്നും ബെന്‍സെമയുടെ ഷോട്ട് പുറത്തേക്ക്
കോര്‍ണര്‍, ടോണി ക്രൂസിന്‍റെ കിക്ക് കാര്യമായ ഭീഷണിയുയര്‍ത്തിയില്ല
മൂന്നു മിനിറ്റ് ഇഞ്ചുറി ടൈം കൂടി
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളിനു ശ്രമം. കരിം ബെന്‍സമെ ഓഫ് ട്രാപ്പില്‍ കുടുങ്ങി
പരിക്കിനെ തുടര്‍ന്ന് ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനു പകരം ആദം ല്ലനയും മാഡ്രിഡിന്റെ ഡാനിയല്‍ കര്‍വജലിനു പകരം നച്ചോയും കളത്തിലിറങ്ങി.
തുടക്കത്തില്‍ തന്നെ എന്തു വിലകൊടുത്തും ലീഡ് നേടാനുള്ള കഠിന പ്രയത്നത്തിലാണ് ലിവര്‍പൂള്‍
മാഡ്രിഡിനെതിരേ കോര്‍ണര്‍. കാര്യമായ വെല്ലുവിളി ഉയര്‍ത്താതെ പന്ത് പുറത്തേക്ക്
വലതുമൂലയിലൂടെ മുന്നേറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടം പോസ്റ്റിനു മുകളിലൂടെ പറന്നു
റയല്‍മാഡ്രിഡ് നിരയില്‍ ലിവര്‍പൂള്‍ നിരന്തരം ആക്രമണം നടത്തികൊണ്ടിരിക്കുന്ന കാഴ്ചയാണ് ആദ്യ മിനിറ്റുകളില്‍ കാണുന്നത്.
സാലഹും റാമോസും
Salah v Sergio Ramos 💪
— #UCLfinal (@ChampionsLeague) May 26, 2018
Who wins this #UCLfinal battle? pic.twitter.com/1FobrhWGeP
ഉദ്ഘാടനച്ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍
Dua Lipa performing ahead of the #UCLfinal 🎤 pic.twitter.com/FUrMrPSbvu
— Indy Football (@IndyFootball) May 26, 2018
യെല്ലോ കാര്‍ഡ്: റയല്‍ മാഡ്രിഡിന് എതിരായി പെനല്‍റ്റി ബോക്‌സിന് തൊട്ടടുത്തുവെച്ച് ഫ്രീകിക്ക്. മാര്‍സെലോയുടെ ഫൗളില്‍ നിന്നായിരുന്നു കിക്ക്. എന്നാല്‍ യാതൊരു വിധ അപകടവുമുണ്ടാക്കാതെ കിക്ക് കടന്നു പോയി.
ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡ്-ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കളിയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.
ലിവര്‍പൂള്‍-റയല്‍മാഡ്രിഡ് മത്സരത്തിന് തുടക്കമായി യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ കാല്‍പ്പന്തുകളിയിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് തുടക്കമായി.