Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലും യുവെന്റസുമല്ല, ലെസ്റ്റര്‍ സിറ്റിയാണ് ശ്രദ്ധാകേന്ദ്രം

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ റയല്‍മാഡ്രിഡ്, ലെസ്റ്റര്‍ സിറ്റി, ബയെര്‍ലെവര്‍കുസന്‍, സ്‌പോര്‍ട്ടിംഗ്, ലിയോണ്‍, ടോട്ടനം ഹോസ്പര്‍, യുവെന്റസ്, എഫ് സി പോര്‍ട്ടോ, ബൊറൂസിയ ഡോട്മുണ്ട്, മൊണാക്കോ ക്ലബ്ബുകള്‍ ഇന്ന് കളത്തിലിറങ്ങുന്നു.

ഗ്രൂപ്പ് എഫില്‍ മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റ് വീതമുള്ള റയല്‍മാഡ്രിഡും ബൊറുസിയ ഡോട്മുണ്ടും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മൂന്ന് പോയിന്റുള്ള സ്‌പോര്‍ട്ടിംഗ് മൂന്നാം സ്ഥാനത്ത്. പോളിഷ് ക്ലബ്ബ് ലെഗിയ വാര്‍സാ മൂന്ന് കളിയും തോറ്റ് പുറത്താകലിന്റെ വക്കില്‍. റയലും ബൊറൂസിയയും ഇന്ന് ജയിച്ചാല്‍ നോക്കൗട്ട് റൗണ്ടിലെത്തും.

 leicester-epl-logo

മൂന്ന് കളികളില്‍ നിന്ന് പതിമൂന്ന് ഗോളുകള്‍ വഴങ്ങിയ ലെഗിയ വാര്‍സാ തകര്‍ന്നിരിക്കുകയാണ്. ബൊറൂസിയ ഡോട്മുണ്ടിനോട് 6-0നും റയല്‍മാഡ്രിഡിനോട് 5-1നും തോറ്റമ്പിയ ടീം ഇന്ന് വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റയലിന് മുന്നിലേക്കാണ്. തുടരെ അഞ്ച് മത്സരങ്ങളില്‍ 24 ഗോളുകള്‍ വര്‍ഷിച്ചാണ് റയല്‍ ജൈത്രയാത്ര തുടരുന്നത്. ക്രിസ്റ്റ്യാനോ കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്ക് നേടുകയും ചെയ്തു. പോളണ്ട് ക്ലബ്ബുകള്‍ക്കെതിരെ യൂറോപ്പില്‍ ഇന്നേവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ റയലിന് നിലവിലെ ഫോമില്‍ പ്രയാസമുണ്ടാകില്ല.

ഗ്രൂപ്പ് ജിയില്‍ ആദ്യ മൂന്ന് കളിയും ജയിച്ച് ഒമ്പത് പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് ലെസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടറിനരികെയാണ്. ഡെന്‍മാര്‍ക്കില്‍ എഫ് സി കോപന്‍ഹാഗനെ കീഴടക്കിക്കൊണ്ട് ചരിത്ര നേട്ടം കൈവരിക്കാനുള്ള പുറപ്പാടിലാണ് കോച്ച് ക്ലോഡിയോ റാനിയേരിയും സംഘവും.

ഗ്രൂപ്പ് ഇയിലാണ് ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോസ്പര്‍. നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഇന്ന് ജര്‍മന്‍ ടീം ബയെര്‍ ലെവര്‍കൂസനെയാണ് നേരിടുക.

ഗ്രൂപ്പ് എച്ചില്‍ ഇറ്റാലിയന്‍ കരുത്തരായ യുവെന്റസും മുന്‍ ഫ്രഞ്ച് ചാമ്പ്യന്‍മാരായ ലിയോണും തമ്മിലുള്ള പോരാട്ടം ശ്രദ്ധേയമാകും. സെവിയ്യയും ഡൈനാമോ സാഗ്രെബും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു മത്സരം.

Story first published: Wednesday, November 2, 2016, 8:55 [IST]
Other articles published on Nov 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+