തുടര്‍ച്ചയായ 16 ജയം, മാഡ്രിഡും ബാഴ്‌സയുടെ റെക്കോര്‍ഡിനൊപ്പം
മാഡ്രിഡ്: തുടര്‍ച്ചയായി പതിനാറു ജയം എന്ന ബാഴ്‌സയുടെ റെക്കോര്‍ഡ് ഇനി ചിരവൈരികളായ റയല്‍ മാഡ്രിഡിനും സ്വന്തം. സ്പാനിഷ് പ്രീമിയര്‍ ലീഗായ ലാലിഗയില്‍ എസ്പാനിയോളിനെതിരേ നേടിയ വിജയത്തിലൂടെയാണ് മാഡ്രിഡ് പുതിയ ചരിത്രമെഴുതിയത്.
റെക്കോര്‍ഡിനൊപ്പം വിലയേറിയ മൂന്നു പോയിന്റ് സ്വന്തമാക്കിയ മാഡ്രിഡ് പന്ത്രണ്ട് പോയിന്റുമായി ഏറ്റവും മുന്നിലാണ്. നാലു മത്സരങ്ങളില്‍ നിന്നു തന്നെ ഒമ്പത് പോയിന്റ് നേടിയ ബാഴ്‌സലോണയും ലാസ് പാമാസുമാണ് തൊട്ടുപിറകിലുള്ളത്. എട്ടു പോയിന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് നാലാം സ്ഥാനത്ത്.
മുന്‍ ഫ്രാന്‍സ് പ്ലേ മേക്കര്‍ സിനദിന്‍ സിദാനു കീഴില്‍ കളിക്കാനിറങ്ങുന്ന റയലിന് ഇത് സ്വപ്‌നതുല്യമായ കുതിപ്പാണ്. ലയണല്‍ മെസ്സിയുടെ മികവില്‍ ബാഴ്‌സലോണയാണ് കഴിഞ്ഞ രണ്ടു സീസണിലും കിരീടം ഉയര്‍ത്തിയിട്ടുള്ളത്.

റയല്‍ മാഡ്രിഡ് 2-എസ്പാനിയോള്‍ 0
കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസും ഫ്രാന്‍സ് താരം കരിം ബെന്‍സെമയുമാണ് റയല്‍ മാഡ്രിഡിനു വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ എക്‌സ്‌ട്രൈ ടൈമിലായിരുന്നു റോഡ്രിഗസിന്റെ ഗോള്‍. 71ാം മിനിറ്റില്‍ ബെന്‍സെമ ലക്ഷ്യം കണ്ടു.

ഒസാസുന 0-സെല്‍റ്റാ വിഗോ 0
പോയിന്റ് നിലയില്‍ അവസാന സ്ഥാനത്തുള്ള ഒസാസുനയും സെല്‍റ്റാ വിഗോയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ നാലു മത്സരങ്ങളില്‍ നിന്നായി ഒസാസുനയ്ക്ക് രണ്ടു പോയിന്റുമാത്രമാണുള്ളത്.. സെല്‍റ്റയ്ക്ക് ആകെ ഒരു പോയിന്റും.

അത്‌ലറ്റികോ ബില്‍ബോവോ 2 വലന്‍സിയ 1
വലന്‍സിയക്കെതിരേയുള്ള മത്സരത്തില്‍ ബില്‍ബാവോയുടെ രണ്ടു ഗോളുകളും സ്‌പെയിന്‍ താരം അരിറ്റ്‌സ് അഡുറിസിന്റെ വകയായിരുന്നു. നാട്ടുകാരനായ മെഡ്രാന്റെ വകയായിരുന്നു വലന്‍സിയയുടെ ആശ്വാസഗോള്‍..

വില്ലാ റയല്‍ 2 റയല്‍ സോസ്യദാദ് 1
കരുത്തരായ വില്ലാറയലിനെതിരേ റയല്‍ സോസ്യദാദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2-1ന് വില്ലയെ പിടിച്ചു കെട്ടാന്‍ പതിമൂന്നാം സ്ഥാനക്കാര്‍ക്ക് സാധിച്ചു. നാലു മത്സരങ്ങളില്‍ നിന്നും എട്ടു പോയിന്റുള്ള വില്ലാ റയല്‍ ആറാം സ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications