Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ജയം, ലാ ലിഗയില്‍ റയല്‍ ചാംപ്യന്‍മാര്‍- 34ാം കിരീടം; ഇംഗ്ലണ്ടില്‍ പോര് മുറുകുന്നു

1

മാഡ്രിഡ്/ ലണ്ടന്‍: സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണ പ്രതീക്ഷിച്ചതു പോലെ ട്വിസ്‌റ്റൊന്നും സംഭവിച്ചില്ല. തുടര്‍ച്ചയായ 10ാമത്തെ കളിയിലും വെന്നിക്കൊടി പാറിച്ച് ബാഴ്‌സയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടം കൈക്കലാക്കി. വിയ്യാറയലിനെ 2-1ന് തോല്‍പ്പിച്ചതോടെയാണ് ഒരു മല്‍സരം ബാക്കിനില്‍ക്കെ അവര്‍ കിരീടം സ്വന്തമാക്കിയത്. മറുഭാഗത്ത് റയലിന്റെ തോല്‍വി ആഗ്രഹിച്ച ബാഴ്‌സ 1-2ന് ഒസാസുനയോടു പരാജയപ്പെടുകയും ചെയ്തു.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് ഗെറ്റാഫെയെയും ഐബര്‍ 3-1ന് വല്ലഡോലിഡിനെയും വലന്‍സിയ 1-0ന് എസ്പാന്യോളിനെയും ലെവന്റെ 3-2ന് സെല്‍റ്റയെയും ലെഗന്‍സ് 2-1ന് അത്‌ലറ്റിക് ബില്‍ബാവോയെയും അലാവസ് 2-1ന് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോപ്പ് ഫോര്‍ പോര് മുറുകുകയാണ്. മൂന്നും നാലും സ്ഥാനങ്ങളില്‍ക്കു വേണ്ടി പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0ന് ക്രിസ്റ്റല്‍ പാലസിനെയും ലെസ്റ്റര്‍ സിറ്റി ഇതേ സ്‌കോറിന് ഷെഫീല്‍ഡ് യുനൈറ്റഡിനെയും പരാജയപ്പെടുത്തി. എവേര്‍ട്ടന്‍- ആസ്റ്റണ്‍വില്ല, സതാംപ്റ്റണ്‍- ബ്രൈറ്റണ്‍ മല്‍സരങ്ങള്‍ 1-1നു സമനിലലയില്‍ പിരിഞ്ഞു. ഇറ്റാലിയന്‍ സെരി എയില്‍ ഇന്റര്‍മിലാന്‍ 4-0ന് സ്പാളിനെ തകര്‍ത്തുവിട്ടു. ടൊറിനോ 3-0ന് ജെനോയെയും തോല്‍പ്പിച്ചു.

2

ബെന്‍സെമ റയല്‍ ഹീറോ

ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ കരീം ബെന്‍സെമയുടെ ഇരട്ടഗോളുകളാണ് റയലിന് ജയവും കിരീടവും നേടിക്കൊടുത്തത്. വിയ്യാറയലിനെതിരേ 29, 77 മിനിറ്റുകളിലായിരുന്നു ബെന്‍സെമ സ്‌കോര്‍ ചെയ്തത്. ലീഗില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കെയാണ് ഏഴു പോയിന്റിന്റെ ലീഡുമായി റയല്‍ ജേതാക്കളായത്.
2016-17നു ശേഷം റയലിന്റെ ആദ്യത്തെ ലാ ലിഗ കിരീട വിജയം കൂടിയാണിത്. അന്നും സിനദിന്‍ സിദാന്റെ പരിശീലന മികവിവായിരുന്നു റയല്‍ വിജയക്കൊടി നാട്ടിയത്. അന്നു ഹാട്രിക് കിരീടം മോഹിച്ച ബാഴ്‌സയുടെ പ്രതീക്ഷകള്‍ തകര്‍ത്തായിരുന്നു സിദാന്‍ ടീമിനെ ചാംപ്യന്‍മാരാക്കിയത്. ഇത്തവണയും അദ്ദേഹം ഇതാവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലും കിരീടം നേടിയ ബാഴ്‌സയ്ക്കു പക്ഷെ ഇത്തവണ റയലിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരികയായിരുന്നു.

റയലിന്റെ 34ാമത്തെ ലാ ലിഗ കിരീടവിജയമാണിത്. ലീഗില്‍ ഏറ്റവുമധികം തവണ ചാംപ്യന്മാരായ ടീമും അവര്‍ തന്നെ. ബാഴ്‌സ 26 തവണയാണ് വിജയികളായിട്ടുള്ളത്. കൊവിഡ് ബ്രേക്ക് കഴിഞ്ഞ് ലാ ലിഗ പുനരാരംഭിച്ച ശേഷം തുടര്‍ച്ചയായി 10 മല്‍സരങ്ങളും ജയിച്ചാണ് റയല്‍ ബാഴ്‌സയുടെ ആധിപത്യം തകര്‍ത്തത്.

അതേസമയം, ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ഒസാസുന ബാഴ്‌സയെ ഞെട്ടിക്കുകയായിരുന്നു. 15ാം മിനിറ്റില്‍ ജോസ് അര്‍നെയ്‌സിന്റെ ഗോളില്‍ ഒസാസുന ലീഡ് നേടിയിരുന്നു. 62ാം മിനിറ്റില്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സ ഒപ്പമെത്തി. എന്നാല്‍ ഇഞ്ചുറിടൈമില്‍ റോബര്‍ട്ടോ ടോറസിന്റെ ഗോളിന് ബാഴ്‌സയ്ക്കു മറുപടി ഇല്ലായിരുന്നു. സീസണില്‍ ബാഴ്‌സയ്ക്കു നേരിട്ട ആറാമത്തെ പരാജയമാണിത്.

3

ഇംഗ്ലണ്ടില്‍ പിടിവലി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നും നാലും സ്ഥാനങ്ങള്‍ക്കു വേണ്ടി പിടിവലി തുടരുകയാണ്. ചെല്‍സി, ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ തമ്മിലാണ് മല്‍സരം. മാര്‍ക്കസ് റഷ്‌ഫോര്‍ഡ് (45ാം മിനിറ്റ്), ആന്റണി മര്‍ഷ്യാല്‍ (78) എന്നിവരുടെ ഗോളുകള്‍ക്കാണ് യയുനൈറ്റഡ് 2-0നു ക്രിസ്റ്റല്‍ പാലസിനെ തുരത്തിയത്. ഷെഫീല്‍ഡിനെതിരേ അയോസ് പെരസ് (29), ഡെമറെയ് ഗ്രേ (79) എന്നിവരായിരുന്നു ലെസ്റ്ററിന്റെ സ്‌കോറര്‍മാര്‍.

63 പോയിന്റുമായി ചെല്‍സിയാണ് ലീഗില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 62 പോയിന്റ് വീതമുള്ള ലെസ്റ്ററും യുനൈറ്റഡും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. ലീഗില്‍ ഇനി രണ്ടു മല്‍സരങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് ലീഗ് നീങ്ങുന്നത്.

Story first published: Friday, July 17, 2020, 8:57 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+