Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

La Liga: ബെന്‍സെമ ഡബിളില്‍ റയലിന് മിന്നും ജയം, സ്‌പെയിനില്‍ കിരീടപ്പോര് മുറുകുന്നു

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം മുറുകുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മിന്നുന്ന ജയം നേടിയ റയല്‍ മാഡ്രിഡ് ഒന്നാംസ്ഥാനക്കാരും ബദ്ധവൈരികളുമായ ബാഴ്‌ലോണയെ വീണ്ടും വെല്ലുവിളിച്ചു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ വലന്‍സിയയെയാണ് റയല്‍ ഏകപക്ഷീയമായ മൂന്നു ഗോളകുകള്‍ക്കു കശാപ്പ് ചെയ്തത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ അലാവസ് 2-0നു റയല്‍ സോസിഡാഡിനെ മറികടന്നു. ഇരട്ടഗോളുകള്‍ നേടിയ കരീം ബെന്‍സെമയാണ് വലന്‍സിയക്കെതിരേ റയലിന്റെ ജയം എളുപ്പമാക്കിയത്. മറ്റൊരു ഗോള്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയ മാര്‍ക്കോ അസെന്‍ഷ്യോയുടെ വകയായിരുന്നു.

1

ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ മല്‍സരത്തില്‍ അവസാന അരമണിക്കൂറിനിടെയാണ് മൂന്നു ഗോളുകള്‍ അടിച്ചെടുത്ത് റയല്‍ എതിരാളികളുടെ കഥ കഴിച്ചത്. 61, 86 മിനിറ്റിലായിരുന്നു ബെന്‍സെമിയുടെ ഗോളുകള്‍. 74ാം മിനിറ്റിലാണ് അസെന്‍ഷ്യോ ലക്ഷ്യം കണ്ടത്. ജയത്തോടെ ബാഴ്‌സലോണയുമായുള്ള അകലം റയല്‍ രണ്ടു പോയിന്റാക്കി കുറച്ചു. 29 മല്‍സരങ്ങളില്‍ നിന്നും ബാഴ്‌സയ്ക്കു 64ഉം റയലിന് 62ഉം പോയിന്റാണുള്ളത്.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് അസെന്‍ഷ്യോ ഈ മല്‍സരത്തിലൂടെ വീണ്ടും റയല്‍ നിരയില്‍ തിരിച്ചെത്തിയത്. ഈ സീസണില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പന്ത് തട്ടിയതും ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പരിക്കേറ്റതു മുതല്‍ അസെന്‍ഷ്യോ വിശ്രമത്തിലായിരുന്നു. വലന്‍സിയക്കെതിരേ അര്‍ഹിച്ച ജയം തന്നെയാണ് റയല്‍ സ്വന്തമാക്കിയത്.

ആദ്യപകുതിയില്‍ തന്നെ റയല്‍ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ടോണി ക്രൂസും ഈദന്‍ ഹസാര്‍ഡും മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തി. രണ്ടിനും ചരടുവലിച്ചത് ബെന്‍സെമയായിരുന്നു. ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കവെയാണ് അദ്ദേഹത്തിന്റെ കൈകളിലേക്ക് ഷോട്ട് അടിച്ച് ഹസാര്‍ഡ് അവസരം കളഞ്ഞുകുളിച്ചത്. ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിന് റയലിന് തിരിച്ചടി ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഗോളി തിബൗട്ട് കോട്വ റയലിന്റെ രക്ഷയ്‌ക്കെത്തി. റോഡ്രിഗോ മൊറോനോയുടെ ഗോളാവേണ്ടിയിരുന്ന ശ്രമം കോട്വ ഗോള്‍ പോസ്റ്റിന്റെ ഇടതുവശത്തേക്കു ഡൈവ് ചെയ്ത് വിഫലമാക്കുകയായിരുന്നു.

21ാം മിനിറ്റില്‍ മൊറേനോ വലന്‍സിയക്കു വേണ്ടി പന്ത് റയലിന്റെ വലയിലെത്തിച്ചിരുന്നു. എന്നാല്‍ റഫറി വാറിന്റെ (VAR) സഹായം തേടിയതോടെ ഇത് ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളുടെയും ഗോള്‍കീപ്പര്‍ പരീക്ഷിക്കപ്പെട്ടെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. രണ്ടാം പകുതിയില്‍ റയല്‍ കൂടുതല്‍ ആധപിപത്യം പുലര്‍ത്തുന്നതാണ് കണ്ടത്. ഇത് അവര്‍ ഗോളുകളാക്കി മാറ്റുകയും ചെയ്തു.

Story first published: Friday, June 19, 2020, 9:10 [IST]
Other articles published on Jun 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+