Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഞ്ചുറിടൈമിലെ ഒരടി, റയലിന്റെ കഥ കഴിഞ്ഞു... സീസണിലെ അഞ്ചാം തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ടോപ്പ് ത്രീ പ്രതീക്ഷകള്‍ക്കു തിരിച്ചടി നല്‍കി എസ്പാന്യോളിന്റെ ഷോക്ക്. ഇതിനകം കിരീട പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞ റയല്‍ കഴിഞ്ഞ മല്‍സരത്തില്‍ എസ്പാന്യോളിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. എവേ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് എസ്പാന്യോള്‍ റയലിന്റെ കഥ കഴിച്ചത്. മല്‍സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുമെന്നിരിക്കവെയാണ് റയലിനെ സ്തബ്ധരാക്കി എസ്പാന്യോള്‍ വിജയഗോള്‍ കണ്ടെത്തിയത്. ഇഞ്ചുറിടൈമില്‍ ജെറാര്‍ഡ് മൊറേനോ നേടിയ ഗോളില്‍ റയലിനു മറുപടിയുണ്ടായിരുന്നില്ല.

1

യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിക്കെതിരേ മല്‍സരം വരാനിരിക്കുന്നതിനാല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു വിശ്രമം നല്‍കിയാണ് റയല്‍ എസ്പാന്യോളിനെതിരേ ഇറങ്ങിയത്. റൊണാള്‍ഡോയുടെ അഭാവം റയലിനു കനത്ത തിരിച്ചടിയാവുകയും ചെയ്തു.

2

2007നുശേഷം ഇതാദ്യമാണ് റയലിനെ എസ്പാന്യോള്‍ കൊമ്പുകുത്തിക്കുന്നത്. എസ്പാന്യോളിനെ മികച്ച റെക്കോര്‍ഡാണ് റൊണാള്‍ഡോയ്ക്ക് ഉണ്ടായിരുന്നത്. അവര്‍ക്കെതിരേ അവസാനത്തെ രണ്ടു കളികളില്‍ എട്ടു ഗോളുകള്‍ താരം അടിച്ചൂകൂട്ടിയിരുന്നു. റൊണാള്‍ഡോ മാത്രല്ല കസേമിറോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നീ പ്രമുഖ താരങ്ങള്‍ക്കും എസ്പാന്യോളിനെതിരേ കോച്ച് സിദാന്‍ വിശ്രമം അനുവദിച്ചിരുന്നു.

Story first published: Wednesday, February 28, 2018, 10:21 [IST]
Other articles published on Feb 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+