വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജമ്മു കാശ്മീരില്‍ ഫുട്‌ബോള്‍ വിപ്ലവം... റയല്‍ കാശ്മീര്‍ എഫ്‌സി ഐ ലീഗില്‍, ചരിത്രമുഹൂര്‍ത്തം

ഇതാദ്യമായാണ് ജമ്മു കാശമീരില്‍ നിന്നും ഒരു ടീം ഐ ലീഗിലെത്തുന്നത്

ദില്ലി: ചരിത്രത്തിലാദ്യമായി ജമ്മു കാശ്മീരില്‍ നിന്നും ഒരു ടീം ദേശീയ ഫുട്‌ബോള്‍ ലീഗായ ഐ ലീഗിലേക്കു യോഗ്യത നേടി. റയല്‍ കാശ്മീര്‍ എഫ്‌സിയാണ് ജമ്മു കാശ്മീരിന്റെ അഭിമാനമുയര്‍ത്തി ഐ ലീഗിലേക്കു ടിക്കറ്റെടുത്തത്. രണ്ടാം ഡിവിഷന്‍ ഐ ലീഗില്‍ ജേതാക്കളായതോടെയാണ് റയല്‍ കാശ്മീര്‍ എഫ്‌സിക്കു ഐ ലീഗില്‍ പന്തു തട്ടാനുള്ള സുവര്‍ണാവസരം ലഭിച്ചത്. ബെംഗളൂരുവില്‍ നടന്ന രണ്ടാം ഡിവിഷന്‍ ലീഗിലെ മല്‍സത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ഹിന്ദുസ്ഥാന്‍ എഫ്‌സിയെ റയല്‍ കാശ്മീര്‍ എഫ്‌സി തോല്‍പ്പിക്കുകയായിരുന്നു.

1

രണ്ടാം ഡിവിഷന്‍ ലീഗില്‍ ചാംപ്യന്‍മാരാവുന്ന ടീമിനു മാത്രമേ തൊട്ടടുത്ത സീസണിലെ ഐ ലീഗിലേക്കു യോഗ്യത ലഭിക്കുകയുള്ളൂ. റണ്ണറപ്പുകള്‍ക്കു രണ്ടാം ഡിവിഷനില്‍ തന്നെ തുടരേണ്ടിവരും. ഹിന്ദുസ്ഥാന്‍ എഫ്‌സിക്കെതിരായ കളിയില്‍ ഇഫാം താരീഖ് മിര്‍ (22ാം മിനിറ്റ്), ഡാനിഷ് ഫറൂഖ് (42), നഡോങ് ബൂട്ടിയ (67) എന്നിവരാണ് റയല്‍ കാശ്മീര്‍ എഫ്‌സിയുടെ സ്‌കോറര്‍മാര്‍. എതിര്‍ ടീമിന്റെ രണ്ടു ഗോളും കുശാന്ത് ചൗഹാന്റെ വകയായിരുന്നു.

സൂപ്പര്‍താരം മുഹമ്മദ് സാലയ്ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകുംസൂപ്പര്‍താരം മുഹമ്മദ് സാലയ്ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും

രണ്ടാം ഡിവിഷന്‍ ലീഗിലെ അവസാന റൗണ്ട് മല്‍സരത്തില്‍ സമനില നേടിയാലും റയല്‍ കാശ്മീരിന് ഐ ലീഗിലേക്കു യോഗ്യത ലഭിക്കുമായിരുന്നു. എന്നാല്‍ ഡേവിഡ് റോബര്‍ട്ട്‌സന്‍ പരിശീലിപ്പിച്ച റയല്‍ കാശ്മീര്‍ എഫ്‌സ ജയത്തോടെ തന്നെ ഐ ലീഗ് പ്രവേശനം ആഘോഷിച്ചു. ഐ ലീഗില്‍ കളിക്കാന്‍ അര്‍ഹത നേടിയ റയല്‍ കാശ്മീര്‍ എഫ്‌സിയെ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ അഭിനന്ദിച്ചു.

Story first published: Thursday, May 31, 2018, 9:34 [IST]
Other articles published on May 31, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X