Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സി വിജയവഴിയില്‍...തുടക്കം ഗംഭീരമാക്കി റയലും ബാഴ്‌സയും, പിഎസ്ജിയില്‍ നെയ്മര്‍ ഷോ!!

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്മാരായ ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ സ്പാനിഷ് ലീഗില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ജയത്തോടെ സീസണിനു തുടക്കമിട്ടു. ഫ്രഞ്ച് ലീഗില്‍ ലോകത്തെ വിലയേറിയ താരമായ ബ്രസീല്‍ സ്റ്റാര്‍ നെയ്മര്‍ മാജിക്കില്‍ പിഎസ്ജി ഗോള്‍മഴ പെയ്യിച്ചു.

അലോന്‍സോ ചെല്‍സി ഹീറോ

അലോന്‍സോ ചെല്‍സി ഹീറോ

പ്രീമിയര്‍ ലീഗിലെ ആദ്യ കളിയില്‍ ബേണ്‍ലിയോട് അട്ടിമറി തോല്‍വിയേറ്റുവാങ്ങിയ ചെല്‍സി ഒടുവില്‍ വിജയത്തിന്റെ മധുരമറിഞ്ഞു. കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ മൈതാനത്ത് ചെല്‍സി 2-1ന് വീഴ്ത്തുകയായിരുന്നു. ഇരട്ടഗോള്‍ നേടിയ മാര്‍കോസ് അലോന്‍സോയാണ് ബ്ലൂസിന്റെ ഹീറോ.

തലപ്പത്ത് മാഞ്ചസ്റ്റര്‍

തലപ്പത്ത് മാഞ്ചസ്റ്റര്‍

ലീഗില്‍ രണ്ടു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ആറു പോയിന്റോടെ പട്ടികയില്‍ തലപ്പത്തു നില്‍കുന്നത്. ഈ സീസണില്‍ ലീഗിലേക്ക് പ്രൊമോഷന്‍ ലഭിച്ച ഹഡേഴ്‌സ്ഫീല്‍ഡ് ഇതേ പോയിന്റുമായി രണ്ടാമത്തെ ഏവരെയും അദ്ഭുതപ്പെടുത്തി.

അനായാസം റയല്‍

അനായാസം റയല്‍

ചിരവൈരികളായ ബാഴ്‌സലോണയെ മുക്കി സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കിയ റയല്‍ മാഡ്രിഡ് ലീഗിലെ ആദ്യകളിയിലും അനായാസം ജയിച്ചുകയറി. എവേ മല്‍സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണയെ റയല്‍ 3-0ന് നിഷ്പ്രഭമാക്കി. മറ്റൊരു കളിയില്‍ ബാഴ്‌സ 2-0ന് റയല്‍ ബെറ്റിസിനെ തകര്‍ത്തുവിട്ടു.

ഒന്നാം പകുതിയില്‍ കളി പിടിച്ച് റയല്‍

ഒന്നാം പകുതിയില്‍ കളി പിടിച്ച് റയല്‍

ഡിപ്പോര്‍ട്ടീവോയ്‌ക്കെതിരേ ആദ്യപകുതിയില്‍ തന്നെ റയല്‍ വിജയമുറപ്പിച്ചിരുന്നു. അര മണിക്കൂറിനുള്ളില്‍ രണ്ടു ഗോളുകള്‍ എതിര്‍ വലയിലെത്തിച്ചാണ് റയല്‍ കരുത്തുകാട്ടിയത്. ഗരെത് ബേല്‍, കസേമിറോ, ടോണി ക്രൂസ് എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു. അലിന്‍ ടോസ്‌കയുടെ സെല്‍ഫ് ഗോളും സെര്‍ജി റോബര്‍ട്ടോയുടെ ഗോളുമാണ് ബാഴ്‌സയ്ക്കു ജയം സമ്മാനിച്ചത്.

ഇറ്റലിയില്‍ അട്ടിമറികളില്ല

ഇറ്റലിയില്‍ അട്ടിമറികളില്ല

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യറൗണ്ടില്‍ അട്ടിമറികളൊന്നുമുണ്ടായില്ല. നിലവിലെ വിജയികളായ യുവന്റസ് ജയിച്ചതിനു പിറകെ എസി മിലാന്‍, ഇന്റര്‍മിലാന്‍, എഎസ് റോമ തുടങ്ങിയ വമ്പന്‍ട ടീമുകളും വെന്നിക്കൊടി പാറിച്ചു. മിലാന്‍ 3-0ന് ക്രോറ്റോണിനെയും ഇന്റര്‍ ഇതേ സ്‌കോറിന് ഫിയൊറന്റീനയെയും തകര്‍ത്തു. റോമ 1-0ന് അറ്റ്‌ലാന്റയെ കീഴടക്കുകയായിരുന്നു.

ഇക്കാര്‍ഡി ഡബിളില്‍ ഇന്റര്‍

ഇക്കാര്‍ഡി ഡബിളില്‍ ഇന്റര്‍

മൗറോ ഇക്കാര്‍ഡിയുടെ ഇരട്ടഗോളാണ് കരുത്തരായ ഫിയൊറെന്റീനയ്‌ക്കെതിരേ ഇന്ററിനു തിളക്കമാര്‍ന്ന ജയം സമ്മാനിച്ചത്. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ഇത്തവണ പ്രായശ്ചിത്തം ചെയ്യാമെന്ന പ്രതീക്ഷയിലാണ് മുന്‍ ചാംപ്യന്മാര്‍.

നെയ്മര്‍ ഷോ

നെയ്മര്‍ ഷോ

ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന പദവിക്കു ചേര്‍ന്ന പ്രകടനമാണ് പിഎസ്ജിക്കായി നെയ്മര്‍ കാഴ്ചവച്ചത്. ഫ്രഞ്ച് ലീഗില്‍ ടൊലൂസിനെ 6-2ന് പിഎസ്ജി മുക്കുകയായിരുന്നു. നെയ്മറുടെ ഇരട്ടഗോളാണ് പിഎസ്ജി ജയത്തിനു ആധികാരികത നല്‍കിയത്. ഒരു ഗോളിനു താരം വഴിയൊരുക്കുകയും ചെയ്തു. 31, 90 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഹോംഗ്രൗണ്ടില്‍ പിഎസ്ജിക്കായി നെയ്മറുടെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. സീസണിലെ തുടര്‍ച്ചയായ മൂന്നാം വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്.

Story first published: Monday, August 21, 2017, 10:39 [IST]
Other articles published on Aug 21, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+