Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോയെ തകര്‍ത്തു, ക്രിസ്റ്റിയാനോക്ക് ഹാട്രിക്ക്!!

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കോടെ തകര്‍ത്താടി ! ഫലം റയല്‍ മാഡ്രിഡിന് മുന്നില്‍ 3-0ന് അത്‌ലറ്റിക്കോ മാഡ്രിഡ് തകര്‍ന്നടിഞ്ഞു. 10, 73, 86 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ സ്‌കോറിംഗ്. സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ക്രിസ്റ്റിയാനോയുടെ രണ്ടാം ഹാട്രിക്കാണിത്.

തികഞ്ഞ മൂന്ന് ഗോളുകള്‍...

തികഞ്ഞ മൂന്ന് ഗോളുകള്‍...

റാമോസിന്റെ ക്രോസ് ബോള്‍ വലത് വിംഗില്‍ നിന്നും. ബോക്‌സില്‍ ക്രിസ്റ്റിയാനോയെ മാര്‍ക്ക്‌ചെയ്ത അത്‌ലറ്റിക്കോ ഡിഫന്‍ഡര്‍ ഹെഡ് ചെയ്ത് ക്ലിയര്‍ ചെയ്തത് ബോക്‌സില്‍ കാസിമെറോയടെ കാലിലേക്ക്. കാസിമെറോ നിലം കൂട്ടിയടിച്ച പന്ത് ക്രിസ്റ്റ്യാനോ ചാടി ഹെഡ് ചെയ്ത് വലയിലാക്കി.

രണ്ടാം ഗോള്‍ ഡി സര്‍ക്കിളില്‍ വെച്ച് ബെന്‍സിമ തന്നെ മാര്‍ക്ക്‌ചെയ്യാനെത്തിയവരെ കബളിപ്പിച്ച് ക്രിസ്റ്റ്യാനോക്ക് നല്‍കി. ഒന്ന് ഉയര്‍ന്ന് താഴെ വീണ പന്ത്, അടുത്ത അവസരത്തില്‍ പവര്‍ഫുള്‍ഷോട്ടില്‍ ക്രിസ്റ്റിയാനോ വലയിലെത്തിച്ചു.

മൂന്നാം ഗോള്‍ വലത് വിംഗിലൂടെ ബോക്‌സിലേക്ക് കയറിയ റയല്‍ നീക്കത്തില്‍ നിന്ന്. ക്രിസ്റ്റിയാനോ പെനാല്‍റ്റി സ്‌പോട്ടില്‍ പൊസിഷന്‍ ചെയ്യുമ്പോള്‍ മാര്‍ക്ക് ചെയ്യാന്‍ ആരുമില്ലായിരുന്നു. അനായാസം പന്ത് വലയില്‍.

നാല്‍പ്പത്തിരണ്ടാം ഹാട്രിക്ക്..

നാല്‍പ്പത്തിരണ്ടാം ഹാട്രിക്ക്..

റയല്‍ മാഡ്രിഡിനായി ക്രിസ്റ്റ്യാനോ നേടിയ നാല്‍പ്പത്തിരണ്ടാം ഹാട്രക്കായിരുന്നു ഇത്.

ചാമ്പ്യന്‍സ് ലീഗില്‍ റെക്കോര്‍ഡ്...

ചാമ്പ്യന്‍സ് ലീഗില്‍ റെക്കോര്‍ഡ്...

ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ റെക്കോര്‍ഡ് 103 ലേക്ക് ഉയര്‍ന്നു. അതേ സമയം അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബിന്റെ ചാമ്പ്യന്‍സ് ലീഗ് ഗോളുകളുടെ എണ്ണം നൂറില്‍ തന്നെ നില്‍ക്കുകയാണ് !

നോക്കൗട്ടില്‍ അമ്പത് ഗോളുകള്‍..

നോക്കൗട്ടില്‍ അമ്പത് ഗോളുകള്‍..

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട്‌റൗണ്ടില്‍ നിന്ന് മാത്രം ക്രിസ്റ്റിയാനോ അമ്പത് ഗോളുകള്‍ നേടി റെക്കോര്‍ഡിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ക്രിസ്റ്റിയാനോ. നിലവില്‍ 52 ഗോളുകളാണ് നോക്കൗട്ടില്‍ നേടിയത്.

സെമിഫൈനലില്‍ 13 ഗോളുകള്‍...

സെമിഫൈനലില്‍ 13 ഗോളുകള്‍...

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും ക്രിസ്റ്റിയാനോയാണ്.പതിമൂന്ന് ഗോളുകള്‍. പത്ത് ഗോളുകള്‍ റയലിന് വേണ്ടിയും മൂന്നെണ്ണം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായും നേടി.

ഗംഭീര തിരിച്ചുവരവ്...

ഗംഭീര തിരിച്ചുവരവ്...

ചാമ്പ്യന്‍സ് ലീഗില്‍ ആറ് മാസത്തോളം ഗോള്‍ കണ്ടെത്താന്‍ വിഷമിച്ച ക്രിസ്റ്റിയാനോ ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഇരുപാദത്തിലുമായി അഞ്ച് ഗോളുകള്‍ നേടിയാണ് ഫോം വീണ്ടെടുത്തത്. ഇപ്പോഴിതാ ആദ്യ പാദ സെമിയില്‍ ഹാട്രിക്കും. മൂന്ന് മത്സരത്തിനിടെ എട്ട് ഗോളുകള്‍!

അത്‌ലറ്റിക്കോയുടെ ദുരിതം തുടരുന്നു..

അത്‌ലറ്റിക്കോയുടെ ദുരിതം തുടരുന്നു..

ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് രണ്ട് തവണ ഫൈനലില്‍ പരാജയപ്പെട്ട അത്‌ലറ്റിക്കോ മാഡ്രിഡ് ഇത്തവണയും പരാജയപ്പെട്ടു. രണ്ടാം പാദത്തില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചാലേ അത്‌ലറ്റിക്കോക്ക് ഫൈനല്‍ കാണുവാന്‍ സാധിക്കുകയുള്ളൂ.

റയല്‍ ചരിത്രത്തിനരികെ...

റയല്‍ ചരിത്രത്തിനരികെ...

ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം ആകുവാന്‍ റയല്‍ മാഡ്രിഡിന് സാധ്യത കൂടിക്കൂടി വരുന്നു.

മെസിക്കൊപ്പം ക്രിസ്റ്റ്യാനോ...

മെസിക്കൊപ്പം ക്രിസ്റ്റ്യാനോ...

ചാമ്പ്യന്‍സ് ലീഗില്‍ ഏഴ് ഹാട്രിക്കുകള്‍ നേടിയ മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ക്രിസ്റ്റ്യാനോക്ക് സാധിച്ചു.

ഗോള്‍ നില
റയല്‍ മാഡ്രിഡ് 3-0 അത്‌ലറ്റിക്കോ മാഡ്രിഡ്‌

Story first published: Wednesday, May 3, 2017, 10:18 [IST]
Other articles published on May 3, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+