Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവേഫ ചാമ്പ്യന്‍സ് ലീഗ്: അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്ത് ലൈപ്‌സിഗ് സെമിയില്‍

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ അട്ടിമറിച്ച് ജര്‍മന്‍ ക്ലബ്ബ് ആര്‍ബി ലൈപ്‌സിഗ് സെമിയില്‍. വാശിയേറിയ പോരാട്ടത്തില്‍ 2-1നായിരുന്നു ലൈപ്‌സിഗിന്റെ ജയം. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളും പിറന്നത്. ഡീഗോ കോസ്റ്റയേയും ലോറന്റിയേയും മുന്‍നിരയില്‍ അണിനിരത്തി 4-4-2 ഫോര്‍മേഷനില്‍ അത്‌ലറ്റികോ മാഡ്രിഡ് ഇറങ്ങിയപ്പോള്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ലൈപ്‌സിഗ് ഇറങ്ങിയത്.

മികച്ച പോരാട്ടം കണ്ട ആദ്യ പകുതിക്കൊടുവില്‍ ആദ്യം ലീഡെടുത്തത് ലൈപ്‌സിഗാണ്. 51ാം മിനുട്ടില്‍ മാര്‍സല്‍ സാബിറ്റ്‌സറിന്റെ അസിസ്റ്റില്‍ ഡാനി ഒല്‍മോയാണ് ലൈപ്‌സിഗിനായി വലകുലുക്കിയത്. ആദ്യ ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച അത്‌ലറ്റികോ മാഡ്രിഡ് 71ാം മിനുട്ടില്‍ സമനില പിടിച്ചു. പന്തുമായി ബോക്‌സിനുള്ളിലേക്ക് കുതിച്ച ജോവാ ഫെലിക്‌സിനെ പീറ്റര്‍ ഗുലാക്‌സി ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യം പിഴക്കാതെ ഫെലിക്‌സ് ബോക്‌സിലെത്തിച്ചു.

rbleipzigvsatleticomadrid

പകരക്കാരെ ഇറക്കി ആക്രമണം തുടര്‍ന്ന ലൈപ്‌സിഗ് 88ാം മിനുട്ടില്‍ വിജയ ഗോള്‍ നേടിയെടുത്തു. ആഞ്ചലിനോയുടെ പാസിനെ ടെയ്‌ലര്‍ ആദംസ് ഗോള്‍ പോസ്റ്റിലെത്തിക്കുകയായിരുന്നു. അവസാന സമയത്തും സിമിയോണിയുടെ ശിഷ്യന്മാരെ ശക്തമായി തടുത്ത് നിര്‍ത്തിയ ലൈപ്‌സിഗ് സെമിയിലേക്ക് ടിക്കറ്റെടുത്തപ്പോള്‍ അത്‌ലറ്റിക്കോയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

പന്തടക്കത്തിലും ആക്രമണത്തിലും സ്പാനിഷ് ക്ലബ്ബിനെ വിറപ്പിക്കാന്‍ ലൈപ്‌സിഗിനായി. 56 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ലൈപ്‌സിഗ് 10 തവണയാണ് ഗോള്‍ശ്രമം നടത്തിയത്. അത്‌ലറ്റികോ മാഡ്രിഡിന്റെ തോല്‍വി പരിശീലകന്‍ സിമിയോണിക്കും കടുത്ത തിരിച്ചടിയാണ്. അന്റോണിയോ ഗ്രിസ്മാന്‍ ബാഴ്‌സലോണയിലേക്ക് കൂടുമാറിയതിന് ഉത്തമ പകരക്കാരനെ കണ്ടെത്താന്‍ അത്‌ലറ്റികോ മാഡ്രിഡിന് സാധിച്ചിരുന്നില്ല. ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തില്‍ രണ്ട് പാദ ക്വാര്‍ട്ടര്‍ മത്സരം ഇല്ലാതെ നോക്കൗട്ട് രീതിയിലാണ് യുവേഫ മത്സരം സംഘടിപ്പിക്കുന്നത്. ആദ്യ ക്വാര്‍ട്ടറില്‍ അറ്റ്‌ലാന്റയെ തകര്‍ത്ത് പിഎസ്ജിയും സെമിയില്‍ പ്രവേശിച്ചിരുന്നു.

ആരാധകര്‍ കാത്തിരുന്ന ബാഴ്‌സലോണ-ബയേണ്‍ മ്യൂണിക്ക് ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് രാത്രി 12.30നാണ്. ലയണല്‍ മെസ്സിയുടെ ബാഴ്‌സലോണയും ലെവന്‍ഡോസ്‌കിയുടെ ബയേണ്‍ മ്യൂണിക്കും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്നത് പ്രവചനാതീതം. ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനമാണ് ബയേണ്‍ കാഴ്ചവെക്കുന്നത്. സീസണിലെ ടോപ് സ്‌കോറര്‍ ലെവന്‍ഡോസ്‌കിയാണ്.

Story first published: Friday, August 14, 2020, 10:16 [IST]
Other articles published on Aug 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+