Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഴ്‌സനലിന്റെ കട്ട ഫാന്‍... ബോളിവുഡ് യുവനടന്‍ രണ്‍വീര്‍ പ്രീമിയര്‍ ലീഗിനായി 'പന്ത് തട്ടുന്നു'...

മുംബൈ: ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ടൂര്‍ണമെന്റായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് യുവനടന്‍ രണ്‍വീര്‍ സിങിനെ നിയമിച്ചു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നിലവില്‍ ബോളിവുഡിലെ തിരക്കേറിയ താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞ രണ്‍വീര്‍ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സനലിന്റെ കടുത്ത ആരാധകന്‍ കൂടിയാണ്.

1

പ്രീമിയര്‍ ലീഗില്‍ വെള്ളിയാഴ്ച രാത്രി നടന്ന ആഴ്‌സനല്‍-ലിവര്‍പൂള്‍ മല്‍സരം കാണാന്‍ രണ്‍വീര്‍ ലണ്ടനിലെത്തിയിരുന്നു. ഇവിടെ വച്ചാണ് ഇന്ത്യയില്‍ പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായി അദ്ദേഹം ചുമതലയേറ്റത്. ലിവര്‍പൂള്‍-ആഴ്‌സനല്‍ മല്‍സരത്തിനു ശേഷം രണ്‍വീറിന്റെ പേരോട് കൂടിയ ആഴ്‌സനല്‍ ജഴ്‌സി താരത്തിനു സമ്മാനിക്കുകയും ചെയ്തിരുന്നു.

2

പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നാണ് രണ്‍വീര്‍ പ്രതികരിച്ചത്. ഇന്ത്യയില്‍ പ്രീമിയര്‍ ലീഗിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ താന്‍ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി. പ്രീമിയര്‍ ലീഗിന്റെ വളരെ വലിയൊരു ആരാധകനാണ് രണ്‍വീറെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യയില്‍ ടൂര്‍ണമെന്റിന്റെ പ്രശസ്തി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രീമിയര്‍ ലീഗ് മാനേജിങ് ഡയറക്ടര്‍ റിച്ചാര്‍ഡ് മാസ്‌റ്റേഴ്‌സ് പറഞ്ഞു.

Story first published: Saturday, December 23, 2017, 16:07 [IST]
Other articles published on Dec 23, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+