Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Nations League: റാമോസ് ഡബിളില്‍ സ്‌പെയിനിനു സൂപ്പര്‍ ജയം, ജര്‍മനിക്കു വീണ്ടും സമനില തന്നെ

മാഡ്രിഡ്/ ബാസെല്‍: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ ആദ്യ മല്‍സരത്തിലെ സമനിലയ്ക്കു ശേഷം സ്‌പെയിന്‍ വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ജര്‍മനി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് എയില്‍ ഉക്രെയ്‌നിനെയാണ് സ്‌പെയിന്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്. മറ്റൊരു മല്‍സരത്തില്‍ മുന്‍ ലോക, യൂറോപ്യന്‍ വിജയികളായ ജര്‍മനിയെ സ്വിറ്റ്‌സര്‍ലാന്‍ഡ് 1-1നു കുരുക്കുകയായിരുന്നു.

1

ഗ്രൂപ്പ് ബിയില്‍ റഷ്യ 3-2ന് ഹംഗറിയെയും വെയ്ല്‍സ് 1-0ന് ബള്‍ഗേറിയെയും ഫിന്‍ലാന്‍ഡ് 1-0നു അയര്‍ലാന്‍ഡിനെയും തോല്‍പ്പിച്ചു. തുര്‍ക്കി- സെര്‍ബിയ മല്‍സരം ഗോള്‍രഹിതമായി അവസാനിച്ചു. ഗ്രൂപ്പ് സിയില്‍ ഗ്രീസ് 2-1ന് കൊസോവോയെയും സ്ലൊവേനിയ 1-0ന് മോള്‍ഡോവയെയും തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ഫറോ ഐലാന്‍ഡ്‌സ് 1-0ന് അന്‍ഡോറയെ കീഴടക്കി. മാള്‍ട്ട- ലാത്വിയ മല്‍സരം 1-1നു പിരിയുകയായിരുന്നു.

വെറ്ററന്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ ഇരട്ടഗോളുകളാണ് ഉക്രെയ്‌നിനെതിരേ സ്‌പെയിനു അനായാസ വിജയം സമ്മാനിച്ചത്. മൂന്ന്, 29 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. കൗമാര താരം അന്‍സു ഫാറ്റി (32), ഫെറാ ടോറസ് (84) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സ്‌പെയിനിനായി ഫാറ്റി ആദ്യ ഇലവനില്‍ കളിച്ച ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ഈ മല്‍സരത്തില്‍ ഗോള്‍ നേടിയതോടെ സ്‌പെയിനിനു വേണ്ടി ലക്ഷ്യം കണ്ട ഏറ്റവും പ്രായം കുറഞ്ഞ താരമായി 17 വയസ്സും 311 ദിസവും പ്രായമുള്ള ഫാറ്റി മാറ്റി.

ബാഴ്‌സലോണയുടെ താരം കൂടിയായ കൗമാര താരം ജര്‍മനിക്കെതിരേ നടന്ന നാഷന്‍സ് ലീഗിലെ തൊട്ടുമുമ്പത്തെ മല്‍സത്തില്‍ പകരക്കാരനായി ഇറങ്ങിയായിരുന്നു സീനിയര്‍ ടീമിനു വേണ്ടി അരങ്ങേറിയത്. ഇത്തവണ ആദ്യ ഇലവനില്‍ നറുക്കുവീണപ്പോള്‍ കന്നി ഗോളുമായി താരം റെക്കോര്‍ഡിടുകയും ചെയ്തു.

2

അതേസമയം, ആദ്യ മല്‍സരത്തില്‍ ജയമുറപ്പിച്ചയിടത്തു നിന്നു ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ വഴങ്ങിയ ഗോളോടെ സ്‌പെയിനുമായി 1-1ന്റെ സമനില വഴങ്ങിയ ജര്‍മനിക്കു സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരേയും സമനിലക്കുരുക്ക് അഴിക്കാനായില്ല. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാസെലില്‍ നടന്ന മല്‍സരത്തില്‍ ആദ്യം മുന്നിലെത്തിയത് ജര്‍മനിയായിരുന്നു. 14ാം മിനിറ്റില്‍ ഐകെ ഗ്യുന്‍ഡോഗന്റെ വകയായിരുന്നു ഗോള്‍. 57ാം മിനിറ്റില്‍ സില്‍വന്‍ വിഡ്മഫുടെ സമനില ഗോളിനു ജര്‍മനിയുടെ പക്കല്‍ മറുപടിയില്ലായിരുന്നു. തുടര്‍ച്ചയായി അഞ്ചാമത്തെ കളിയിലാണ് ജര്‍മനിക്കു ജയിക്കാനാവാതെ പോയത്.

Story first published: Monday, September 7, 2020, 11:21 [IST]
Other articles published on Sep 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+