എസ്‌കോബാറിന് വേണ്ടി കൊളംബിയ ഇറങ്ങുന്നു!
ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ കളിയാണ് ശരിക്കുള്ള കളി. ജര്‍മനി - ഫ്രാന്‍സ് കളി. എന്നാല്‍ കൊളംബിയ എന്ന കുഞ്ഞന്‍ രാജ്യത്തിനും ആരാധകര്‍ക്കും ബ്രസീലിനെതിരായ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലാണ് കളി. ഇരുപത് വര്‍ഷങ്ങള്‍ക്കപ്പും വാതുവെപ്പുകാര്‍ വെടിവെച്ചുകൊന്ന മുന്‍ താരം ആന്ദ്രെ എസ്‌കോബാറിന് വേണ്ടിയുള്ള കളി.
1994 യു എസ് ലോകകപ്പില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ എസ്‌കോബാറിനെ വാതുവെപ്പുസംഘം നിശാക്ലബില്‍ വെച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. ആറ് വെടിയുണ്ടകള്‍, കൊലയാളികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ആറ് ഗോളുകള്‍. കൊളംബിയയിലെ മെഡലിനിലെ എല്‍ പോബ്ലാദോ നൈറ്റ് ക്ലബ്ബിലായിരുന്നു ദുരന്തം നടന്നത്.

എസ്‌കോബാര്‍ നിനക്കുവേണ്ടി
ആതിഥേയരും ഫേവറിറ്റുകളുമായ ബ്രസീല്‍ എന്ന കരുത്തന്‍ ടീമിനെതിരെ കളത്തിലിറങ്ങുമ്പോള്‍ എസ്‌കോബാറിന് വേണ്ടി ഒരു ജയമാണ് കൊളംബിയന്‍ താരങ്ങളുടെ ഉള്ളില്‍. സ്‌കൊളാരിയുടെ തന്ത്രങ്ങളെ കൊളംബിയ ചെറുക്കുമോ. ഇന്ത്യന്‍ സമയം ഒന്നരയ്ക്കാണ് ഈ ചോദ്യത്തിന് ഉത്തരം.

പേടി വേണ്ട. റോഡ്രിഗസുണ്ട്
ജെയിംസ് റോഡ്രിഗസ് എന്ന ഇരുപത്തിമൂന്നുകാരന്‍ പയ്യനാണ് കൊളംബിയയുടെ പ്രതീക്ഷകളെ നയിക്കുന്നത്. നാലുകളികളില്‍ നിന്നും അഞ്ചുഗോളുമായി ബ്രസീലിലെ ടോപ് സ്‌കോററാണ് റോഡ്രിഗസ്.

ഹിഗ്വിറ്റയുടെ നാട്
എസ്‌കോബാറും റോഡ്രിഗസുമല്ല, കളി അറിയാത്ത മലയാളികള്‍ക്ക് പോലും പരിചിതനായ ഒരു ഗോള്‍ കീപ്പറുണ്ടായിരുന്നു കൊളംബിയയ്ക്ക്. കളത്തിലേക്ക് കയറി ഗോളടിച്ചിരുന്ന റെനെ ഹിഗ്വിറ്റ.

വാള്‍ഡറമ
ഹിഗ്വിറ്റയോളം കളിക്കമ്പക്കാര്‍ക്ക് പ്രിയങ്കരനായ മറ്റൊരു ഗോള്‍കീപ്പര്‍. എല്‍ പിബി എന്ന കാര്‍ളോസ് ആല്‍ബര്‍ട്ടോ വാള്‍ഡറാമ.

നെയ്മര്‍ തടയുമോ
താന്‍ ഫിറ്റാണ് എന്ന് നെയ്മര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കൊളംബിയയെ തടയേണ്ടത് നെയ്മറുടെയും ബ്രസീലിന്റെയും ദൗത്യമാണ്. കാത്തിരിക്കുക, ഈ കളി തീ പാറും
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications