Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ ഹോളണ്ടും ഇംഗ്ലണ്ടും, സെനഗലിനെ കരുതിയിരുന്നോളൂ!

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് റൗണ്ടില്‍ മത്സരിക്കുന്ന ടീമുകളെല്ലാം യോഗ്യതാ കടമ്പ താണ്ടി എത്തിക്കഴിഞ്ഞു. ഗ്രൂപ്പുകളും റെഡി. പതിവ് പോലെ, മരണഗ്രൂപ്പില്ല. എന്നാല്‍, നല്ല മത്സരങ്ങള്‍ പല ഗ്രൂപ്പുകളിലുമുണ്ട്. അട്ടിമറികള്‍ക്ക് കാതോര്‍ക്കാം. ഓരോ ഗ്രൂപ്പിലെയും ടീമുകളെ പരിചയപ്പെടാം, നിലവിലെ ഫോമില്‍ നോക്കൗട്ട് റൗണ്ടിലെത്തുന്നവര്‍ ആരൊക്കെയാകും?

ഗ്രൂപ്പ് എ: ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, ഹോളണ്ട്

ഗ്രൂപ്പ് എ: ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, ഹോളണ്ട്

നാട്ടുകാര്‍ക്ക് മുന്നില്‍ ലോകകപ്പ് അരങ്ങേറ്റം കുറിക്കുന്ന ആതിഥേയര്‍ -ഖത്തര്‍- കളിക്കുന്ന ഗ്രൂപ്പാണിത്. നവംബര്‍ 21ന് ഇക്വഡോറുമായിട്ടാണ് ഖത്തറിന്റെ ആദ്യ മത്സരം. 2019 എ എഫ് സി ഏഷ്യന്‍ കപ്പ് ജേതാക്കളാണ് ഖത്തര്‍. ലോകകപ്പ് കളിക്കുന്ന ലാറ്റിനമേരിക്കന്‍ ടീമുകളില്‍ റാങ്കിംഗില്‍ ഏറ്റവും പിറകിലാണ് ഇക്വഡോര്‍. സ്‌ട്രൈക്കര്‍ എന്നെര്‍ വലന്‍സിയയെ പോലുള്ള താരങ്ങളാണ് കരുത്ത്. ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ് ജേതാക്കളാണ് സെനഗല്‍. ചെല്‍സിയുടെ എഡ്വേര്‍ഡ് മെന്‍ഡി, ലിവര്‍പൂളിന്റെ സദിയോ മാനെ എന്നീ ലോകോത്തര താരങ്ങള്‍ സെനഗല്‍ നിരയിലുണ്ട്. 2018 ലോകകപ്പ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഹോളണ്ടിന്റെ തിരിച്ചുവരവ്. ഗ്രൂപ്പ് ജേതാക്കളാകാന്‍ ഏറെ സാധ്യതയുള്ള ടീം. ക്യാപ്റ്റന്‍ വിര്‍ഗില്‍ വാന്‍ ഡിക് , ഫ്രെങ്കി ഡി ജോംഗ്, ജോര്‍ജിനിയോ വിനാല്‍ഡം, മെംഫിസ് ഡിപേ എന്നീ സൂപ്പര്‍ താരനിര ഹോളണ്ടിന് മുതല്‍ക്കൂട്ടാണ്. മുന്‍ ലോകചാമ്പ്യന്‍മാരൊന്നും ഇല്ലാത്ത ഗ്രൂപ്പില്‍ മുന്‍ റണ്ണേഴ്‌സപ്പുകളായ ഡച്ച് നിരയെ അട്ടിമറിക്കാന്‍ പോന്നവര്‍ ഇല്ല.

നോക്കൗട്ട് റൗണ്ട് സാധ്യത : ഹോളണ്ട്, സെനഗല്‍

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാന്‍, യു എസ് എ, വെയില്‍സ്

ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാന്‍, യു എസ് എ, വെയില്‍സ്

ഈ ഗ്രൂപ്പിലേക്ക് അവസാനം എത്തിയ ടീം വെയില്‍സാണ്. ലോകം ഉറ്റുനോക്കിയ പ്ലേ ഓഫില്‍ ഉക്രൈനെ മറികടന്നാണ് വെയില്‍സ് ടിക്കറ്റെടുത്തത്. പോട്ട് ഒന്നില്‍ നിന്നുള്ള സീഡഡ് ടീം ഇംഗ്ലണ്ടാണ്. പോട്ട് രണ്ടില്‍ നിന്ന് യു എസ് എയും പോട്ട് മൂന്നില്‍ നിന്ന് ഇറാനും ബി ഗ്രൂപ്പിലെത്തി. ഇതോടെ, പോട്ട് നാലില്‍ നിന്നുള്ള യൂറോപ്യന്‍ പ്ലേ ഓഫ് ജേതാക്കളിലേക്കാണ് കണ്ണുകള്‍. മാര്‍ച്ചില്‍ ഓസ്ട്രിയയെ തോല്‍പ്പിച്ച വെയില്‍സ് ജൂണില്‍ ഉക്രൈനെയും വീഴ്ത്തി യോഗ്യത നേടി. റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ് പ്ലേ ഓഫ് വൈകിയത്. ഇംഗ്ലണ്ടിനെയും ഇറാനെയും മുമ്പ് ലോകകപ്പില്‍ നേരിട്ടതിന്റെ ചരിത്രം യു എസ് എക്കുണ്ട്. രണ്ട് തവണയും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. 1950 ലായിരുന്നു പ്രശസ്തമായ ആദ്യവിജയം. നോക്കൗട്ട് റൗണ്ടില്‍ ഇംഗ്ലണ്ടിനെ പുറത്താക്കിയ ജയം. 2010 ല്‍ സമനില പിടിച്ച യു എസ് എ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിന് മുന്നിലെത്തിയിരുന്നു.

3

ഇത്തവണയും ഇംഗ്ലണ്ടിന്റെ നില സുരക്ഷിതമല്ല. കഴിഞ്ഞ ദിവസം ഹംഗറിയോട് പരാജയപ്പെട്ടതോടെ കോച്ച് ഗാരെത് സൗത്‌ഗേറ്റിനെതിരെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. പ്രതിഭാ സമ്പന്നമായ യുവനിരയെ ലഭിച്ചിട്ടും ഇംഗ്ലണ്ട് പ്രതീക്ഷക്കൊത്തുയരുന്നില്ലെന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. 2018 ലോകകപ്പില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ട് 2020 യൂറോ കപ്പില്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് വീണത്.

ഇറാന്റെ കരുത്ത് അളക്കാന്‍ സാധിക്കില്ല. ഏഷ്യന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകള്‍. തുടരെ മൂന്നാം ലോകകപ്പ് കളിക്കാന്‍ വരുന്ന ഇറാന്‍ 2014ലും 2018 ലും ദൗര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഗ്രൂപ്പ് റൗണ്ടിനപ്പുറത്തേക്ക് കടക്കാതെ പോയത്.

2018 ലോകകപ്പിന് യോഗ്യത നേടാന്‍ യു എസ് എക്ക് കഴിഞ്ഞില്ല. അന്നത്തെ യുവനിര യൂറോപ്പിലെ വലിയ ക്ലബ്ബുകളില്‍ കളിച്ച് പരിചയസമ്പത്ത് ആര്‍ജിച്ചിരിക്കുന്നു. ഇതുപോലെ പ്രതിഭാ സമ്പന്നമായ ടീമുമായി യു എസ് എ ലോകകപ്പ് കളിച്ചിട്ടുണ്ടാകില്ല. ചെല്‍സിയുടെ ക്രിസ്റ്റ്യന്‍ പുലിസിച്, യുവെന്റസിന്റെ വെസ്റ്റന്‍ മക്കെന്നി എന്നിങ്ങനെ നിര നീളുന്നു.


നോക്കൗട്ട് റൗണ്ട് സാധ്യത: ഇംഗ്ലണ്ട്, വെയില്‍സ്

Story first published: Thursday, June 16, 2022, 19:17 [IST]
Other articles published on Jun 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+