Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ഇറാഖിനെ വീഴ്ത്തി ഖത്തര്‍ ക്വാര്‍ട്ടറില്‍... ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി

അബുദാബി: മുന്‍ ചാംപ്യന്‍മാരായ ഇറാഖിനെ വീഴ്ത്തി ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാര്‍ട്ടറിലെ അവസാന മല്‍സരത്തില്‍ ഖത്തര്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഇറാഖിനെ വീഴ്ത്തിയത്. 62ാം മിനിറ്റില്‍ ബാസ്സാം അല്‍ റാവിയാണ് ഖത്തറിന്റെ വിജയഗോള്‍ നേടിയത്. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയായിരുന്നു അല്‍ റാവിയുടെ വിജയഗോള്‍. മല്‍സരത്തില്‍ ഇറാഖിനേക്കാള്‍ നേരിയ മുന്‍തൂക്കം ഖത്തറിന് തന്നെയായിരുന്നു.

qatar

ഇതോടെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. മുന്‍ ചാംപ്യന്‍മാരായ ദക്ഷിണ കൊറിയയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഖത്തറിന്റെ എതിരാളികള്‍. ഈ മാസം 25നാണ് ഖത്തറും കൊറിയയും തമ്മിലുള്ള മല്‍സരം അരങ്ങേറുന്നത്. മറ്റു ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഈ മാസം 24ന് മുന്‍ ജേതാക്കളായ ജപ്പാന്‍ വിയറ്റ്‌നാമിനെയും മുന്‍ ചാംപ്യന്‍മാരായ ഇറാന്‍ ചൈനയെയും 25ന് നിലവിലെ കിരീട വിജയികളായ ഓസ്‌ട്രേലിയ ആതിഥേയരായ യുഎഇയെയും നേരിടും.

Story first published: Wednesday, January 23, 2019, 9:09 [IST]
Other articles published on Jan 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+