പൂനെ: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരേ പൂനെ സിറ്റിക്ക് ത്രസിപ്പിക്കുന്ന വിജയം. ഹോം മാച്ചില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് പൂനെ സ്റ്റീവ് കോപ്പലിന്റെ ടീമിനെ അടിയറവ് പറയിച്ചത്. ഒരു ഗോൡനു പിന്നിട്ടുനിന്ന ശേഷമായിരുന്നു സ്വന്തം മൈതൈനത്ത് പൂനെ തിരിച്ചടിച്ചത്. നാലു മിനിറ്റിനിടെ പൂനെ നേടിയ രണ്ടു ഗോളുകള്‍ പൂനെയുടെ കഥ കഴിക്കുകയായിരുന്നു. തുടരെ രണ്ടു വിജയങ്ങള്‍ക്കു ശേഷം ജംഷഡ്പൂരിനു നേരിടുന്ന ആദ്യത്തെ തോല്‍വിയാണിത്.ഈ ജയത്തോടെ ബെംഗളൂരു എഫ്‌സിയെ പിന്തള്ളി പൂനെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു. പൂനെയ്ക്ക് 22ഉം ബെംഗളൂരുവിന് 21ഉം പോയിന്റാണുള്ളത്.

29ാം മിനിറ്റിലാണ് പൂനെയെ ഞെട്ടിച്ച് ജംഷഡ്പൂര്‍ ലീഡ് പിടിച്ചെടുത്തത്. ബ്രസീലിയന്‍ താരം വെല്ലിങ്ടണ്‍ സിറിനോയുടെ വകയായിരുന്നു ഗോള്‍. പൂനെ ഗോളിക്കു വന്ന പിഴവാണ് ഗോളില്‍ കലശിച്ചത്. വലതുവിങിലൂടെ ബോക്‌സിലേക്ക് കുതിച്ചുകയറാന്‍ ശ്രമിച്ച വെല്ലിങ്ടണെ തടയാന്‍ പൂനെ ഗോളി ബോക്‌സിനു പുറത്തേക്ക് ഇറങ്ങുകയായിരുന്നു. വെല്ലിങ്ടണിനെ ബ്ലോക്ക് ചെയ്യാനുള്ള ശ്രമത്തിനിടം സ്വന്തം ടീമിലെ താരം തന്നെ അടിതെറ്റി വീണപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വെല്ലിങ്ടണ്‍ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു.

രണ്ടാംപകുതിയില്‍ പൂനെ ശക്തമായി മല്‍സരത്തിലേക്ക് തിരിച്ചുവന്നു. 62ാം മിനിറ്റില്‍ ഗുര്‍തേജ് സിങിലൂടെ പൂനെ സമനില പിടിച്ചുവാങ്ങി. കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് ഗുര്‍തേജ് ലക്ഷ്യത്തിലെത്തിക്കകുയായിരുന്നു. നാലു മിനിറ്റിനുള്ളില്‍ പൂനെ വീണ്ടും എതിര്‍ വലകുലുക്കി. ഇത്തവണ അല്‍ഫാറോ ടൊസ്‌കാനോയുടെ വകയായിരുന്നു ഗോള്‍. മാര്‍സെലീഞ്ഞോയ്‌ക്കൊപ്പം പന്ത് കൈമാറി അല്‍ഫാറോ തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ടേ് ഗോളിക്ക് പഴുതൊന്നും നല്‍കാതെ വലയില്‍ കയറുകയായിരുന്നു. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ പൂനെ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്.