Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: തിരിച്ചടികള്‍ക്കു ചുവപ്പ് കാര്‍ഡ്... പൂനെയ്ക്ക് സീസണിലെ ആദ്യ ജയം, ജംഷഡ്പൂരിനെ വീഴ്ത്തി

1

പൂനെ: ഒരിടവേളയ്ക്കു ശേഷം ഐഎസ്എല്‍ പുനരാരംഭിച്ചപ്പോള്‍ പൂനെ സിറ്റി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഹോംഗ്രൗണ്ടായ പൂനെയിലെ ബലെവാഡി സ്റ്റേഡിയത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെയാണ് പൂനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. ഡിയേഗോ ഒലിവേറ (അഞ്ചാം മിനിറ്റ്), മാറ്റ് മില്‍സ് (86) എന്നിവരാണ് പൂനെയുടെ സ്‌കോറര്‍മാര്‍. 10ാം മിനിറ്റില്‍ സുമീത് പാസ്സിയാണ് ജംഷഡ്പൂരിന്റെ ഗോള്‍ മടക്കിയത്. കളിയിടുനീളം ആധിപത്യ പുലര്‍ത്തിയ പൂനെ അര്‍ഹിച്ച ജയം കൂടിയായിരുന്നു ഇത്. ഈ മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തായിരുന്ന പൂനെ ജയത്തോടെ രണ്ടു സ്ഥാനങ്ങള്‍ കയറി എട്ടാംസ്ഥാനത്തെത്തി. അതേസമയം, സീസണിലെ ആദ്യ പരാജയമാണ് ജംഷഡ്പൂരിന് നേരിട്ടത്. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ 14 പോയിന്റോടെ രണ്ടാംസ്ഥാനത്തേക്കു മുന്നേറാന്‍ അവര്‍ക്കാവുമായിരുന്നു. നിലവില്‍ നാലാംസ്ഥാനത്തു തുടരുകയാണ് ജംഷഡ്പൂര്‍.

.

സ്വന്തം കാണികള്‍ക്കു മുന്നില്‍ ജംഷഡ്പൂരിനെതിരേ ആക്രമണാത്മക ഫുട്‌ബോളാണ് തുടക്കം മുതല്‍ പൂനെ കാഴ്ചവച്ചത്. അഞ്ചാം മിനിറ്റില്‍ തന്നെ അവര്‍ അതിനു ഫലം കാണുകയും ചെയ്തു. ഇടതുവിങിലൂടെ ജംഷഡ്പൂര്‍ പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഓടിക്കയറി ഡിയേഗോ തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഗോളിക്ക് ഒരവസരവും നല്‍കാതെ വലയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ജംഷഡ്പൂര്‍ ഗോള്‍ മടക്കി. ഇടതു മൂലയില്‍ നിന്നും ബോക്‌സിനു കുറുകെ കാര്‍ലോസ് സൊബ്രാഡോ നല്‍കിയ മനോഹരമായ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പാസ്സി ഹെഡ്ഡറിലൂടെ വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു.

പിന്നീട് മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയ പൂനെയ്ക്ക് ലീഡുയര്‍ത്താന്‍ നല്ല അവസരങ്ങള്‍ നല്‍കിയെങ്കിലും അവ മുതലെടുക്കാനായില്ല. മല്‍സരം 1-1ന് സമനിലയില്‍ കലാശിക്കുമെന്നിരിക്കവെയാണ് നിശ്ചിത സമയം തീരാന്‍ നാലു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ മില്‍സ് പൂനെയുടെ വിജയഗോള്‍ നിക്ഷേപിക്കുന്നത്. വലതു മൂലയില്‍ നിന്നുള്ള മാര്‍ക്കോ സ്റ്റാന്‍കോവിച്ചിന്റെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ മില്‍സ് വലയ്ക്കുള്ളിലാക്കുകയായിരുന്നു.

Story first published: Wednesday, November 21, 2018, 21:57 [IST]
Other articles published on Nov 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+