Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിഎസ്ജിക്ക് ഹാട്രിക്ക് തോല്‍വി... ഫ്രഞ്ച് കപ്പിനു പിന്നാലെ ലീഗിലും ചാംപ്യന്‍മാര്‍ക്ക് അടിതെറ്റി

പാരിസ്: ഫ്രഞ്ച് അതികായന്‍മാരായ പിഎസ്ജിക്ക് വീണ്ടും തോല്‍വി. ഫ്രഞ്ച് കപ്പ് കിരീടം കൈവിട്ടതിനു പിന്നാലെ ഫ്രഞ്ച് ലീഗിലും നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജിക്ക് അടിതെറ്റുകയായിരുന്നു. ലീഗിലെ 34ാം റൗണ്ട് മല്‍സരത്തില്‍ മോണ്ടപെല്ലറാണ് പിഎസ്ജിയെ തറപ്പറ്റിച്ചത്. മല്‍സരത്തില്‍ മോണ്ടപെല്ലര്‍ 3-2നാണ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്.

montpellier

സീസണില്‍ പിഎസ്ജിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്. 2010നു ശേഷം ആദ്യമായാണ് തുടര്‍ച്ചയായ മൂന്ന് എവേ മല്‍സരത്തില്‍ പിഎസ്ജി തോല്‍വി വഴങ്ങുന്നത്. സീസണിലെ ലീഗ് കിരീടം നേരത്തെ തന്നെ സ്വന്തമാക്കിയെങ്കിലും തുടര്‍ച്ചയായ തോല്‍വികള്‍ നെയ്മറും എഡിന്‍സന്‍ കവാനിയും എയ്ഞ്ചല്‍ ഡിമരിയയും ഉള്‍പ്പെടുന്ന സൂപ്പര്‍ താരങ്ങളുള്‍പ്പെടുന്ന പിഎസ്ജിക്ക് തിരിച്ചടിയാണ്.

ഓണ്‍ ഗോളിലൂടെയായിരുന്നു ഇരു ടീമും മല്‍സരത്തില്‍ ആദ്യ ഗോള്‍ കണ്ടെത്തിയത്. പിന്നീട് ഡിമരിയയിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തിയെങ്കിലും ആന്‍ഡി ഡെലോര്‍ട്ട്, സൗലിമാനെ കാമാറ എന്നിവരിലൂടെ മോണ്ട്‌പെല്ലര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ മോണ്ട്‌പെല്ലര്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി.

Story first published: Wednesday, May 1, 2019, 14:53 [IST]
Other articles published on May 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+