Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിലിയന്‍ എംബാപ്പെയ്ക്കും കൊവിഡ്! താരം ഫ്രഞ്ച് ടീം വിട്ടു

പാരീസ്: ലോക ഫുട്‌ബോളില്‍ മറ്റൊരു വമ്പന്‍ താരത്തിനു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സിന്റെ മിന്നും താരം കിലിയന്‍ എംബാപ്പെയുടെ പരിശോധനാഫലമാണ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇന്നു രാത്രി ക്രൊയേഷ്യക്കെതിരായ യുവേഫ നാഷന്‍സ് ലീഗ് മല്‍സരത്തില്‍ ഫ്രഞ്ച് ടീമിനായി അദ്ദേഹം കളിക്കില്ല.

1

ക്രൊയേഷ്യക്കെതിരേയുള്ള മല്‍സരത്തിനു തയ്യാറെടുക്കവെയാണ് ഫ്രഞ്ച് ടീമിന്റെ പരിശീലന ക്യാംപില്‍ വച്ചു നടത്തിയ കൊവിഡ് ടെസ്റ്റില്‍ എംബാപ്പെയുടെ ഫലം പോസിറ്റീവായത്. ഇതേ തുടര്‍ന്ന് ക്യാംപ് വിട്ട താരം നാട്ടിലേക്കു മടങ്ങുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു ഫ്രഞ്ച് താരത്തെ പരിശോധനയ്ക്കു വിധേയനാക്കിയതെന്നു ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയുടെ താരം കൂടിയാണ് എംബാപ്പെ. പിഎസ്ജിയില്‍ കൊവിഡ് പിടിപെടുന്ന മൂന്നാമത്തെ സൂപ്പര്‍ താരം കൂടിയാണ് അദ്ദേഹം. നേരത്തേ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍, അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ക്കും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ പിഎസ്ജിയുടെ തന്നെ അര്‍ജന്റൈന്‍ താരം ലിയാന്‍ഡ്രോ പരെഡെസിന്റെയും പരിശോധനാ ഫലവും പോസിറ്റിവായിരുന്നു.

ശനിയാഴ്ച സ്വീഡനെതിരായ യുവേഫ നാഷന്‍സ് ലീഗിലെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഫ്രാന്‍സ് 1-0നു ജയിച്ചപ്പോള്‍ എംബാപ്പെയായിരുന്നു നിര്‍ണായക ഗോള്‍ നേടിയത്. താരത്തിന്റെ 14ാമത്തെ ഗോളായിരുന്നു ഇത്. നേരത്തേ നാഷന്‍സ് ലീഗില്‍ കളിക്കുന്നതിനു മുമ്പ് കൊവിഡ് ടെസ്റ്റില്‍ വിജയിച്ച ശേഷമാണ് എംബാപ്പെ ഫ്രഞ്ച് ടീമിനൊപ്പം ചേര്‍ന്നതെന്ന് ഫെഡറേഷന്‍ അറിയിച്ചു. കൂടാതെ സ്വീഡനെതിരായ മല്‍സരത്തിനു മുമ്പ് താരത്തിനു നടത്തിയ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലെ രണ്ടു താരങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. വിങര്‍ റിയാദ് മെഹ്‌റസ്, ഡിഫന്‍ഡര്‍ അയ്‌മെറിക്ക് ലപോര്‍ട്ടെ എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. രണ്ടു താരങ്ങളും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ലെന്നും പക്ഷെ പരിശോധനയില്‍ കൊവിഡ് പിടിപെട്ടതായി തെളിയുകയായിരുന്നുവെന്ന് സിറ്റി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

മെഹ്‌റസിനും ലപോര്‍ട്ടെയ്ക്കും എത്രയും വേഗത്തില്‍ രോഗം ഭേദമായി പുതിയ സീസണില്‍ ടീമിനാെപ്പം ചേരാന്‍ കഴിയട്ടെയെന്നു ക്ലബ്ബിലെ എല്ലാവരും ആശംസിക്കുന്നതായും സിറ്റി വ്യക്തമാക്കി. ഇരുവര്‍ക്കും ഈ സീസണിലെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ കളിക്കാനാവില്ല. ഈ മാസം 12നാണ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. വോള്‍ഫ്‌സിനെതിരേയാണ് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയുടെ ആദ്യ മല്‍സരം.

Story first published: Tuesday, September 8, 2020, 8:36 [IST]
Other articles published on Sep 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+