Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പില്‍ ഗോള്‍മഴ... എട്ടു കളിയില്‍ 25 ഗോള്‍!! ബയേണിനെ തകര്‍ത്ത് പിഎസ്ജി

പാരിസ്/ റോം: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗോള്‍മഴയാണ് കഴിഞ്ഞ ദിവസം കണ്ടത്. ഗ്രൂപ്പുഘട്ടത്തിലെ രണ്ടാംറൗണ്ട് മല്‍സരങ്ങളില്‍ ഗോളുകള്‍ വര്‍ഷിച്ചപ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മനംനിറയ്ക്കുന്ന അനുഭവമായി മാറി.
വമ്പന്‍ ടീമുകളെല്ലാം കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ ജയിച്ചു കയറി. ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനു മാത്രമാണ് തിരിച്ചടി നേരിട്ടത്.

മാഞ്ചസ്റ്റര്‍ മിന്നി

മാഞ്ചസ്റ്റര്‍ മിന്നി

ഒരിടവേളയ്ക്കു ശേഷം യുവേഫ ചാംപ്യന്‍സ് ലീഗില്‍ മടങ്ങിയെത്തിയ ഇംഗ്ലീഷ് ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍മഴ പെയ്യിച്ച് തുടര്‍ച്ചയായ രണ്ടാം ജയം കൊയ്തു. ഗ്രൂപ്പ് എയില്‍ റഷ്യന്‍ ടീം സിഎസ്‌കെഎ മോസ്‌കോയെയാണ് റെഡ് ഡെവിള്‍സ് 4-1നു മുക്കിയത്.

വീണ്ടും ലുക്കാക്കു

വീണ്ടും ലുക്കാക്കു

ഈ സീസണില്‍ ടീമിലെത്തിയ ബെല്‍ജിയന്‍ ഗോള്‍മെഷീന്‍ റൊമോലു ലുക്കാക്കു ഇത്തവണയും നിരാശപ്പെടുത്തിയില്ല. സിഎസ്‌കെഎയ്‌ക്കെതിരേ അവരുടെ മൈതാനത്ത് ലുക്കാക്കു ഇരട്ടഗോളോടെ മിന്നിക്കത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ ജയം അനായാസമായി മാറി. ആന്റണി മര്‍ഷ്യാലും ഹെന്റിക് മിഖാതാര്‍യാനുമാണ് മറ്റു സ്‌കോറര്‍മാര്‍.

ബെന്‍ഫിക്ക ഭും...

ബെന്‍ഫിക്ക ഭും...

പോര്‍ച്ചുഗീസ് വമ്പന്‍മാരായ ബെന്‍ഫിക്ക ഗ്രൂപ്പ് എയില്‍ കനത്ത പരാജയത്തിലേക്കാണ് കൂപ്പുകുത്തിയത്. സ്വിസ് ടീം ബാസെലിനോട് 0-5ന് ബെന്‍ഫിക്ക തകര്‍ന്നടിഞ്ഞു. ബാസെലിനായി ദിമിത്രി ഒബെര്‍ലിന്‍ ഇരട്ടഗോള്‍ നേടി.

പിഎസ്ജിയെ സൂക്ഷിക്കണം

പിഎസ്ജിയെ സൂക്ഷിക്കണം

സൂപ്പര്‍ താരങ്ങളെ വാരിക്കൂട്ടിയ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഗ്രൂപ്പ് ബിയില്‍ മുന്‍ ജേതാക്കളും ജര്‍മനിയിലെ അതികായന്‍മാരുമായ ബയേണ്‍ മ്യൂണിക്ക് പിഎസ്ജിയുടെ പ്രഹരശേഷിയറിഞ്ഞു. 3-0നാണ് ബയേണിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ പിഎസ്ജി കശക്കിയെറിഞ്ഞത്.

 ഗ്രൂപ്പില്‍ ഒന്നാമത്

ഗ്രൂപ്പില്‍ ഒന്നാമത്

ഡാനിയേല്‍ ആല്‍വസ്, എഡിന്‍സന്‍ കവാനി, നെയ്മര്‍ എന്നിവരാണ് ബയേണിനെതിരേ പിഎസ്ജിക്കായി വലകുലുക്കിയത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ കെല്‍റ്റിക്ക് 3-0ന് ആന്‍ഡര്‍ലെക്ടിനെ തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പിഎസ്ജി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തേക്കു കയറി.

ചെല്‍സി മുന്നേറുന്നു

ചെല്‍സി മുന്നേറുന്നു

ഇംഗ്ലീഷ് ശക്തികളായ ചെല്‍സി ഗ്രൂപ്പ് സിയില്‍ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡിനെ മറികടന്നു. ഒരു ഗോളിനു പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലൂസിന്റെ ജയം. അല്‍വാറോ മൊറാറ്റയും മിഷി ബത്ഷുവെയുമാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ഇഞ്ചുറിടൈമിലായിരുന്നു ചെല്‍സിയുടെ വിജയഗോള്‍. ഗ്രൂപ്പില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ എഎസ് റോമ 2-1ന് ക്വറാബാഗിനെ തോല്‍പ്പിച്ചു.

ഡിയില്‍ അട്ടിമറികളില്ല

ഡിയില്‍ അട്ടിമറികളില്ല

ഗ്രൂപ്പ് ഡിയില്‍ അട്ടിമറികളൊന്നും കണ്ടില്ല. മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണയും യുവന്റസും ഗ്രൂപ്പില്‍ നിന്നു ജയിച്ചുകയറി. യുവന്റസ് 2-0ന് ഒളിംപിയാക്കോസിനെ തോല്‍പ്പിച്ചപ്പോള്‍ ബാഴ്‌സ 1-0ന് സ്‌പോര്‍ട്ടിങിനെ മറികടന്നു.

Story first published: Thursday, September 28, 2017, 11:03 [IST]
Other articles published on Sep 28, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+