Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയെ അട്ടിമറിച്ച് സതാംപ്റ്റണ്‍, ടോട്ടനത്തിന് ജയം; ആഴ്‌സണലിന് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി ചെല്‍സി. സതാംപ്റ്റണ്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സിയെ തോല്‍പ്പിച്ചത്. സ്വന്തം മൈതാനത്ത് തോല്‍വിയേറ്റുവാങ്ങിയത് ചെല്‍സിയുടെ തോല്‍വിഭാരം ഉയര്‍ത്തുന്നു. സീസണില്‍ മികച്ച ഫോമിലുള്ള ചെല്‍സിക്കെതിരേ ആധിപത്യത്തോടെ പന്തുതട്ടിയ സതാംപ്റ്റണ്‍ 31ാം മിനുട്ടില്‍ മിഖായേല്‍ ഒബാഫെമിയുടെ ഗോളിലൂടെ മുന്നിലെത്തി. 73ാം മിനുട്ടില്‍ നധാന്‍ റെഡ്‌മോന്‍ഡാണ് സതാംപ്റ്റണിന്റെ രണ്ടാം ഗോള്‍ നേടിയത്. തോറ്റെങ്കിലും 32 പോയിന്റുള്ള ചെല്‍സി നാലാമതുണ്ട്. 21 പോയിന്റുള്ള സതാംപ്റ്റന്‍ 14ാമതാണ്.

മറ്റൊരു മത്സരത്തില്‍ ടോട്ടനം ബ്രൈറ്റണെ 2-1ന് പരാജയപ്പെടുത്തി.ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടനിന്ന ശേഷമാണ് ടോട്ടനത്തിന്റെ തിരിച്ചുവരവ്. 37ാം മിനുട്ടില്‍ ആദം വെബ്‌സ്റ്ററാണ് ബ്രൈറ്റണെ മുന്നിലെത്തിച്ചത്. 53ാം മിനുട്ടില്‍ ഹാരി കെയ്‌നിലൂടെ ടോട്ടനം സമനില പിടിച്ചപ്പോള്‍ 72ാം മിനുട്ടില്‍ ഡെലെ അലി വിജയഗോളും നേടി .29 പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്തും 20 പോയിന്റുള്ള ബ്രൈറ്റണ്‍ 15ാം സ്ഥാനത്തുമാണ്.

southamptonvschelsea

ആഴ്‌സണലും ബോണ്‍മൗത്തും തമ്മിലുള്ള മത്സരം 1-1 സമനിലയില്‍ കലാശിച്ചു. ബോണ്‍മൗത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ 35ാം മിനുട്ടില്‍ ഡാന്‍ ഗോസ്ലിങ് ആതിഥേയരെ മുന്നിലെത്തിച്ചപ്പോള്‍ 63ാം മിനുട്ടില്‍ ഔബ്‌മെയാങ് ആഴ്‌സണലിന് സമനില സമ്മാനിച്ചു. 24 പോയിന്റുള്ള ആഴ്‌സണല്‍ 11ാം സ്ഥാനത്തും 20 പോയിന്റുള്ള ബോണ്‍മൗത്ത് 16ാമതുമാണ്. മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടന് 1-0ന് ബേണ്‍ലിയെയും, ക്രിസ്റ്റല്‍ പാലസ് 2-1ന് വെസ്റ്റ് ഹാമിനെയും ആസ്റ്റണ്‍ വില്ല 1-0ന് നോര്‍വിച്ചിനെയും പരാജയപ്പെടുത്തി.

Story first published: Friday, December 27, 2019, 9:57 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+