ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും മുഖാമുഖമെത്തുന്നത് എല്ലാവര്‍ക്കും ഒരു നെഞ്ചിടിപ്പോടെ മാത്രമേ നോക്കി നില്‍ക്കാനാകൂ. അത്രമാത്രം വീറും വാശിയുമാണ് ഇരുടീമുകളും പോരാട്ടത്തിനിറങ്ങുമ്പോള്‍.
എന്നാല്‍ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായ മൗറിഞ്ഞോയും സിറ്റിയുടെ ഗെര്‍ഡിയോളയും വീണ്ടും മുഖാമുഖമെത്തുകയാണ്. സ്‌പെയിനില്‍ ബാഴ്‌സലോണയുടെയും മാഡ്രിഡിന്റെയും പരിശീലകരായി ഇരുവരും നേര്‍ക്കുനേര്‍ വന്നിരുന്നെങ്കിലും പ്രീമിയര്‍ ലീഗില്‍ ഇരുവരും ഏറ്റുമുട്ടുന്നത് ആദ്യമായാണ്.

പന്ത്രണ്ട് തവണ ചാംപ്യന്മാരായിട്ടുള്ളവരാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സിറ്റി രണ്ടു തവണ കിരീടം നേടിയിട്ടുണ്ട്. എന്നാല്‍ രണ്ടു ടീമുകള്‍ക്കും കഴിഞ്ഞ രണ്ടു സീസണുകളിലും കാര്യമായി തിളങ്ങാനായില്ലെന്നതാണ് വാസ്തവം. മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റുമായി സിറ്റിയാണ് ഇപ്പോള്‍ ഏറ്റവും മുന്നിലുള്ളത്. ഇത്ര തന്നെ പോയിന്റുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചെല്‍സിക്കു പിറകെ മൂന്നാം സ്ഥാനത്താണ്.
മറ്റുമത്സരങ്ങളില്‍ ആഴ്‌സണല്‍ സൗതാംപ്ടണുമായും മിഡില്‍സ്ബറോ ക്രിസ്റ്റിയല്‍പാലസുമായും സ്‌ടോക് ടോട്ടന്‍ഹാമുമായും വെസ്റ്റ്ഹാം വാട്‌ഫോര്‍ഡുമായും ഏറ്റുമുട്ടും.