For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വന്നു, കണ്ടു, പക്ഷേ കീഴടക്കാനായില്ല; ഫ്രാങ്ക് ലംപാര്‍ഡിനെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കി ചെല്‍സി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സൂപ്പര്‍ ക്ലബ്ബ് ചെല്‍സിയുടെ പരിശീലകസ്ഥാനത്ത് നിന്ന് ഫ്രാങ്ക് ലംപാര്‍ഡിനെ നീക്കി. 18 മാസത്തിന് ശേഷവും ടീമിന്റെ അവസ്ഥയില്‍ വലിയ മാറ്റമില്ലാതെ വന്നതോടെയാണ് ലംപാര്‍ഡിനെ ഒഴിവാക്കിയത്. മുന്‍ ചെല്‍സി ഇതിഹാസ താരം കൂടിയായിരുന്ന ലംപാര്‍ഡ് പരിശീലകനായി എത്തിയപ്പോള്‍ ആരാധകര്‍ക്കും ക്ലബ്ബിനും പ്രതീക്ഷകള്‍ ഏറെയായിരുന്നെങ്കിലും ടീമിനെ പടുകുഴിയിലേക്ക് തള്ളിയിട്ടാണ് ലംപാര്‍ഡ് പടിയിറങ്ങുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ പിഎസ്ജി പരിശീലകന്‍ തോമസ് ടുച്ചല്‍ ചെല്‍സി കോച്ചായേക്കും. കഴിഞ്ഞിടെയാണ് ടുച്ചലിനെ പിഎസ്ജി പുറത്താക്കിയത്.

2019ല്‍ മൂന്ന് വര്‍ഷത്തെ കരാറിലാണ് ലംപാര്‍ഡിനെ ചെല്‍സി പരിശീലകനാക്കിയത്. വന്ന സീസണില്‍ത്തന്നെ ചെല്‍സിയെ എഫ് എ കപ്പ് ഫൈനലിലെത്തിക്കാനും പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തിക്കാനും ലംപാര്‍ഡിനായി. ഇതോടെ പ്രതീക്ഷകളേറെയായിരുന്നെങ്കിലും മികവ് തുടരാന്‍ അദ്ദേഹത്തിനായില്ല. വില്യനടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടതും ട്രാന്‍സ്ഫര്‍ തുക വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതും ലംപാര്‍ഡിന് തിരിച്ചടിയായി.

franklampard

'ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി ലംപാര്‍ഡ് ഇരുന്നപ്പോള്‍ ഉണ്ടായ നേട്ടങ്ങള്‍ക്കെല്ലാം ഞങ്ങള്‍ നന്ദിപറയുന്നു. എന്നാല്‍ സമീപകാലത്തെ ടീമിന്റെ മത്സര ഫലം പ്രതീക്ഷിച്ചപോലെ വന്നില്ല. ലീഗിന്റെ പാതിയില്‍ ഇത്തരമൊരു തീരുമാനം എടുക്കേണ്ടത് അനിവാര്യമാണ്. ക്ലബ്ബിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണിത്. വളരെ മികച്ച സുഹൃത് ബന്ധമാണ് ലംപാര്‍ഡുമായി ഉള്ളത്. അവനോട് എന്നും എനിക്ക് ബഹുമാനം ഉണ്ട്'-ചെല്‍സി ഉടമ റോമന്‍ അബ്രമോവിച്ച് പറഞ്ഞു.

42 കാരനായ ലംപാര്‍ഡ് 2001-2014വരെ ചെല്‍സിക്കായി കളിച്ചിരുന്നു. 429 മത്സരങ്ങളില്‍ നിന്ന് 147 ഗോളും അദ്ദേഹം സ്വന്തം പേരിലാക്കി. മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടിയും ലംപാര്‍ഡ് കളിച്ചിട്ടുണ്ട്. ഡര്‍ബി കൗണ്ടിയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ചാണ് ലംപാര്‍ഡ് ചെല്‍സി പരിശീലകനായത്. നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ചെല്‍സിയുള്ളത്. 19 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും അഞ്ച് സമനിലയും ആറ് തോല്‍വിയുമാണ് ചെല്‍സി നേരിട്ടത്.

47കാരനായ ടുച്ചല്‍ എത്തിയാല്‍ ചെല്‍സി രക്ഷപെടുമോയെന്ന് കണ്ടറിയണം. ബൊറൂസിയ ഡോര്‍ട്ട്മുണ്ട്,പിഎസ്ജി ടീമുകളെ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള താരമാണ് ടുച്ചല്‍. അദ്ദേഹത്തോടൊപ്പം രണ്ട് ലീഗ് 1 വണ്‍ കിരീടം നേടിയ പിഎസ്ജിയെ 2019-20 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ റണ്ണറപ്പ് ആക്കാനും ടുച്ചലിന് സാധിച്ചിരുന്നു.

Story first published: Tuesday, January 26, 2021, 11:06 [IST]
Other articles published on Jan 26, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+