Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗ്: ഗോളില്‍ ആറാടി മാഞ്ചസ്റ്റര്‍ സിറ്റി; യുനൈറ്റഡിനെ വീണ്ടും പഞ്ഞിക്കിട്ട് ബ്രൈറ്റണ്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി വിജയകുതിപ്പ് തുടര്‍ന്നപ്പോള്‍ മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു.

ഏഷ്യന്‍ ഗെയിംസ്; സ്ത്രീകള്‍ക്കൊപ്പം രാത്രി ഹോട്ടലില്‍ ചെലവഴിച്ച കായിക താരങ്ങളെ മടക്കിയയച്ചു

രണ്ടാംറൗണ്ട് മല്‍സരത്തില്‍ സിറ്റി 6-1ന് ഹഡേര്‍സ്ഫീല്‍ഡിനെ തരിപ്പണമാക്കിയാണ് കരുത്ത് കാണിച്ചത്. എന്നാല്‍, എവേ മല്‍സരത്തില്‍ ബ്രൈറ്റണ്‍ ആന്റ് ഹോവ് ആല്‍ബിയോണ്‍ 3-2ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വീഴ്ത്തുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ വാട്‌ഫോര്‍ഡ് 3-1ന് ബേണ്‍ലിയെ തോല്‍പ്പിച്ചു.

അഗ്വേറോ ഹാട്രിക്കില്‍ ആറാടി സിറ്റി

അഗ്വേറോ ഹാട്രിക്കില്‍ ആറാടി സിറ്റി

ഹാട്രിക്ക് നേടിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയാണ് ഹഡേര്‍സ്ഫീല്‍ഡിനെതിരേ സിറ്റിക്ക് വമ്പന്‍ ജയം സമ്മാനി്ച്ചത്. കളിയുടെ 25, 35, 75 മിനിറ്റുകളിലാണ് അഗ്വേറോ സിറ്റിക്കായി ലക്ഷ്യംകണ്ടത്. സിറ്റിക്കു വേണ്ടി അഗ്വേറോയുടെ 13ാം ഹാട്രിക്ക് നേട്ടം കൂടിയാണിത്.

ഗാബ്രിയേല്‍ ജെസുസ് (31ാം മിനിറ്റ്), ഡേവിഡ് സില്‍വ (48) എന്നിവര്‍ ഓരോ തവണ സിറ്റിക്കു വേണ്ടി വലകുലുക്കിയപ്പോള്‍ ആറാം ഗോള്‍ 84ാം മിനിറ്റില്‍ ഹഡേര്‍സ്ഫില്‍ഡ് താരം ടെറെന്‍സ് കോന്‍ഗോലോയുടെ സംഭാവനയായിരുന്നു. ഹഡേര്‍സ്ഫീല്‍ഡിന്റെ ആശ്വാസഗോള്‍ 43ാം മിനിറ്റില്‍ ജോണ്‍ സ്റ്റാന്‍കോവിക്കിന്റെ വകയായിരുന്നു.

ബ്രൈറ്റണിന് മുന്നില്‍ യുനൈറ്റഡിന് വീണ്ടും അടിതെറ്റി

ബ്രൈറ്റണിന് മുന്നില്‍ യുനൈറ്റഡിന് വീണ്ടും അടിതെറ്റി

തുടര്‍ച്ചയായ രണ്ടാം വിജയമോഹവുമായി കളത്തിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപ്രതീക്ഷിത തിരിച്ചടിയാണ് ബ്രൈറ്റണ്‍ നല്‍കിയത്. പ്രീമിയര്‍ ലീഗില്‍ തുടച്ചയായ രണ്ടാം തവണയാണ് ബ്രൈറ്റണിനു മുന്നില്‍ മാഞ്ചസ്റ്ററിന് അടിതെറ്റുന്നത്.

എവേ മല്‍സരത്തില്‍ ഗ്ലെന്‍ മുറേ (25ാം മിനിറ്റ്), ഷെയ്ന്‍ ഡഫി (27), പാസ്‌കാല്‍ ഗ്രോസ് (44) എന്നിവരാണ് ബ്രൈറ്റണിനു വേണ്ടി സ്‌കോര്‍ ചെയ്തത്. മാഞ്ചസ്റ്ററിനു വേണ്ടി റൊമേലു ലുക്കാക്കു (34ാം മിനിറ്റ്), ഇഞ്ചുറൈടിലെ 95ാം മിനിറ്റില്‍ പോള്‍ പോഗ്ബ എന്നിവരാണ് ലക്ഷ്യംകണ്ടത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Monday, August 20, 2018, 17:40 [IST]
Other articles published on Aug 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+