ഏഷ്യന്‍ ഗെയിംസ്; സ്ത്രീകള്‍ക്കൊപ്പം രാത്രി ഹോട്ടലില്‍ ചെലവഴിച്ച കായിക താരങ്ങളെ മടക്കിയയച്ചു
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിനെത്തിയ നാല് ജാപ്പനീസ് താരങ്ങളെ നാട്ടിലേക്ക് മടക്കിയയച്ചു. സ്ത്രീകള്‍ക്കൊപ്പം രാത്രി ഹോട്ടലില്‍ ചെലവഴിച്ചതിനെ തുടര്‍ന്നാണ് നടപടി. ജാപ്പനീസ് സംഘത്തലവന്‍ യാഷുഹിരോ യമാഷിത ഇക്കാര്യം സ്ഥിരീകരിച്ചു. പുറത്താക്കിയ നാലുപേരും ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ അംഗങ്ങളാണ്. ഭക്ഷണത്തിനും മദ്യപാനത്തിനുംശേഷമാണ് ജാപ്പനീസ് താരങ്ങള്‍ ഹോട്ടല്‍ മുറിയില്‍ സ്ത്രീകള്‍ക്കൊപ്പം ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജാപ്പനീസ് താരങ്ങളുടെ ഷര്‍ട്ടണിഞ്ഞിരുന്നതിനാല്‍ ഇവരെ എളുപ്പം തിരിച്ചറിയുകയായിരുന്നു. താരങ്ങളെ താന്‍ സന്ദര്‍ശിച്ചിരുന്നു. അവര്‍ എന്താണ് ചെയ്തത് എന്നതില്‍ തനിക്ക് അതിയായി ഖേദമുണ്ട്. എല്ലാവരോടും ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാന്‍ 82-71 എന്ന നിലയില്‍ ഖത്തറിനെ തോല്‍പ്പിച്ചിന് പിന്നാലെയായിരുന്നു താരങ്ങളുടെ ആഘോഷം.

പത്രത്തില്‍ വാര്‍ത്തയും ചിത്രങ്ങളും വന്നപ്പോഴാണ് തങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നാണ് ജപ്പാന്‍ ഒളിമ്പ്കസ് ഒഫീഷ്യല്‍സ് അറിയിച്ചത്. താരങ്ങളെ നാട്ടിലേക്ക് മടക്കിയയച്ചിട്ടുണ്ട്. മടക്കയാത്രയുടെ ടിക്കറ്റ് തുക അവര്‍തന്നെ എടുക്കേണ്ടിവരും. താരങ്ങളുടെ പ്രവര്‍ത്തി അങ്ങേയറ്റം അപമാനകരമാണ്. രാജ്യത്തിന് മാതൃകയാകേണ്ടവരാണ് അവരെന്നും ജാപ്പനീസ് അധികൃതര്‍ പറഞ്ഞു. നേരത്തെ തായ് വാനോട് പരാജയപ്പെട്ട ജപ്പാന് ഇനി ഹോങ്കോങ്ങുമായി മത്സരമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications