Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയുടെ കൂട്ട് വിടാതെ കൊവിഡ്! വീണ്ടും പോസിറ്റീവ്- ബാഴ്‌സയ്ക്കു ആശ്വാസം

ട്യൂറിന്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ രണ്ടാം കൊവിഡ്-19 ടെസ്റ്റും പോസിറ്റീവാണെന്നു തെളിഞ്ഞു. ദേശീയ ടീമിനായി കളിക്കവെ ഈ മാസമാദ്യമായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികില്‍സയിസലായിരുന്നു റോണോ. ഒമ്പത് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴും കൊറോണവൈറസ് 35 കാരനായ സൂപ്പര്‍ താരത്തിനൊപ്പം തന്നെയുണ്ട്.

1

ഇതോടെ യുവേഫ ചാംപ്യന്‍സ് സലീഗില്‍ ഈയാഴ്ച സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്‌ക്കെതിരേയുള്ള മല്‍സരം റോണോയ്ക്കു നഷ്ടമാവും. ഇതോടെ ബാഴ്‌സയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയും റൊണാള്‍ഡോയും മുഖാമുഖം വരുന്നത് കാണാനുള്ള അവസരമാണ് കാല്‍പ്പന്തുകളി പ്രേമികള്‍ക്കു നഷ്ടമായത്.

ചാംപ്യന്‍സ് ലീഗില്‍ റോണോയുടെ അഭാവത്തില്‍ ആദ്യ മല്‍സരം കളിച്ച ഇറ്റാലിയന്‍ ചാംപ്യന്‍മാര്‍ കൂടിയായ യുവന്റസ് ഡയനാമോ കീവിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ സെരി എയിലെ അവസാന കളിയില്‍ ക്രോറ്റോണുമായി യുവന്റസിനു സമനില വഴങ്ങേണ്ടി വന്നിരുന്നു. ഞായറാഴ്ച ഹെല്ലാസ് വെറോണയ്‌ക്കെതിരേയാണ് സെരിഎ ഇയില്‍ യുവന്റസിന്റെ അടുത്ത മല്‍സരം. മൂന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ട്യൂറിനില്‍ നടക്കുന്ന ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തില്‍ യുവന്റസും ബാഴ്‌സയും ശക്തി പരീക്ഷിക്കുന്നത്.

വീണ്ടും കൊവിഡ് പരിശോധനാഫലം പോസിറ്റീവായതോടെ ബാഴ്‌സയ്‌ക്കെതിരായ കളിയിലും റോണോയ്ക്കു പുറത്തിരിക്കേണ്ടി വരും. യുവേഫയുടെ നിയമാവലി അനുസരിച്ച് മല്‍സരത്തിനു മുമ്പ് മുഴുവന്‍ താരങ്ങളും കൊവിഡ് 19 ടെസ്റ്റില്‍ നെഗറ്റീവാണെന്ന് തെളിയിക്കേണ്ടതുണ്ട്. നിലവില്‍ ട്യൂറിനില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ് റൊണാള്‍ഡോ. ക്വാറന്റീനില്‍ കഴിയവെ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ബുധനാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ അദ്ദേഹം ആരാധകരുമായി പങ്കുവച്ചിരുന്നു.

ഒക്ടോബര്‍ 13നായിരന്നു റോണോയ്ക്കു ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് യുവേഫ നാഷന്‍സ് ലീഗില്‍ സ്വീഡനെതിരേ പോര്‍ച്ചുഗല്‍ ജയിച്ച മല്‍സരം അദ്ദേഹത്തിനു നഷ്ടമായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനു തലേ ദിവസം റൊണാള്‍ഡോ ഒരു അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിബന്ധനകള്‍ താരം ലംഘിച്ചതായും കണ്ടെത്തിയിരുന്നു.

Story first published: Thursday, October 22, 2020, 18:11 [IST]
Other articles published on Oct 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+