ചേട്ടന്‍മാര്‍ വഴി കാട്ടി, യൂറോപ്പ് കീഴടക്കി റൊണാള്‍ഡോയുടെ കുഞ്ഞനുജന്‍മാര്‍.. നാലാം കിരീടം, വീഡിയോ
സെയ്‌നവോക്കി (ഫിന്‍ലാന്‍ഡ്): രണ്ടു വര്‍ഷം മുമ്പ് ഇതിഹാതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സംഘവും യൂറോപ്പ് കീഴടക്കിയതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് യുവനിരയും വെന്നിക്കൊട്ടി നാട്ടി. ഫിന്‍ലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലാണ് പോര്‍ച്ചുഗീസ് ടീം ജേതാക്കളായത്.
അത്യധികം ആവേശകരമായ ഫൈനലില്‍ ഇറ്റലിയെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു പോര്‍ച്ചുഗല്‍ മറികടക്കുകയായിരുന്നു.
നിശ്ചിത സമയത്ത് സ്‌കോര്‍ 2-2ന് അവസാനിച്ചതിനെ തുടര്‍ന്ന് മല്‍സരം അധികസമയത്തേക്കു നീളുകയായിരുന്നു. അധികസമയത്ത് പറങ്കിപ്പട രണ്ടു ഗോളുകള്‍ അസൂറികളുടെ വലയില്‍ അടിച്ചുകയറ്റിയപ്പോള്‍ അവര്‍ക്ക് മടക്കാനായാത് ഒന്നു മാത്രം.
ത്രസിപ്പിക്കുന്ന ഫൈനല്‍
ഒരു ഘട്ടത്തില്‍ 2-0ന്റെ അനായാസ വിജയത്തിന് അരികിലായിരുന്നു പോര്‍ച്ചുഗല്‍. കളിയുടെ 74ാം മിനിറ്റ് വരെ ഈ ലീഡ് കാത്തുസൂക്ഷിക്കാനും അവര്‍ക്കു കഴിഞ്ഞു. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഫിലിപ്പെയാണ് പോര്‍ച്ചുഗലിന്റെ അക്കൗണ്ട് തുറന്നത്. 72ാം മിനിറ്റില്‍ ടീമിന്റെ ആധിപത്യമുറപ്പിച്ചുകൊണ്ട് ട്രിന്‍കാവോ രണ്ടാം ഗോളും കണ്ടെത്തി. എന്നാല്‍ ഇറ്റലിയുടെ അവിശ്വസനീയ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി പോര്‍ച്ചുഗലിനെ ഇറ്റലി സ്തബ്ധരാക്കി. 75, 76 മിനിറ്റുകളില്‍ കീനാണ് അസൂറികള്‍ക്കായി സ്‌കോര്‍ ചെയ്തത്.
എക്‌സ്ട്രാടൈമില്‍ വിജയഗോള്‍
സ്‌കോര്‍ 2-2ന് അവസാനിച്ചതോടെ മല്‍സരം എക്‌സ്ട്രാടൈമിലേക്കു നീണ്ടു. 104ാം മിനിറ്റില്‍ ഫിലിപ്പെയുടെ ഗോളില്‍ ഇറ്റലി 3-2ന് മുന്നിലെത്തി. എന്നാല്‍ ഈ ലീഡിന് രണ്ടു മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. 107ാം മിനിറ്റില്‍ സ്മാക്ക ഇറ്റലിയുടെ സമനില ഗോള്‍ പിടിച്ചുവാങ്ങി. രണ്ടു മിനിറ്റികം ലീഡ് തിരികെ നേടിയ പോര്‍ച്ചുഗല്‍ ഇത് കാത്തുസൂക്ഷിച്ചാണ് കിരീടവിജയത്തിലേക്കു മാര്‍ച്ച് ചെയ്തത്. ടീമിന്റെ വിജയഗോള്‍ നേടിയത് കൊറെയായിരുന്നു.
പോര്‍ച്ചുഗലിന്റെ നാലാം കിരീടനേട്ടം
ഇതു നാലാം തവണയാണ് പോര്‍ച്ചുഗല്‍ അണ്ടര്‍ 19 യൂറോയില്‍ ജേതാക്കളാവുന്നത്. ഇതിനു മുമ്പ് 1961, 1994, 99 വര്‍ഷങ്ങളിലായിരുന്നു പറങ്കികളുടെ കിരീടവിജയം. ഏറ്റവുമധികം തവണ യൂറോപ്യന്‍ യുവരാജാക്കന്‍മാരായ ടീമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെയും സ്‌പെയിനിന്റെയും പേരിലാണ്. 10 തവണയാണ് ഇരുടീമും കിരീടമുയര്‍ത്തിയത്. ഫ്രാന്‍സ് എട്ടു തവണയും ജര്‍മനിയും റഷ്യയും ആറു തവണ വീതവും വിജയികളായിട്ടുണ്ട്.
ഹൈലൈറ്റ്‌സ്
പോര്‍ച്ചുഗലും ഇറ്റലിയും തമ്മിലുള്ള ക്ലാസിക് ഫൈനലിന്റെ വീഡിയോ ഹൈലൈറ്റ്‌സ് കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications