Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റിയാനോയില്ലാതെ പോര്‍ച്ചുഗലിന് ജയിക്കാനാകില്ല, അന്‍ഡോറക്കെതിരെ അത് വ്യക്തമായി

ലിസ്ബന്‍: ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ അന്‍ഡോറക്കെതിരെ കളിക്കാനിറങ്ങിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയിട്ട് ! മത്സരം 2-0ന് ജയിച്ചെങ്കിലും ഫുട്‌ബോള്‍ ആരാധകര്‍ പോര്‍ച്ചുഗല്‍ ക്രിസ്റ്റിയാനോയെ ആദ്യപകുതിയില്‍ പുറത്തിരുത്തിയതില്‍ അതൃപ്തരാണ്.

കോച്ച് ഫെര്‍നാണ്ടോ സാന്റോസ് എന്തിനാണ് സൂപ്പര്‍ താരത്തെ കാഴ്ചക്കാരനാക്കി ഇരുത്തിയത് എന്നാണ് ചോദ്യം. ആദ്യ പകുതിയില്‍ പോര്‍ച്ചുഗലിന് ഗോള്‍ നേടാനാകാതെവന്നതോടെ കോച്ചിന് തീരുമാനം പുനപരിശോധിക്കേണ്ടി വന്നു. ക്രിസ്റ്റിയാനോയെ ഇറക്കി. ഫലവും വന്നു. ക്ലോസ് റേഞ്ചില്‍ നിന്ന് ക്രിസ്റ്റിയാനോ ലീഡ് ഗോള്‍ നേടി. ലോകകപ്പ് യോഗ്യത റൗണ്ടില്‍ സൂപ്പര്‍ താരത്തിന്റെ പതിനഞ്ചാം ഗോള്‍. ആന്ദ്രെ സില്‍വയിലൂടെ പോര്‍ച്ചുഗല്‍ രണ്ടാം ഗോള്‍ നേടി.

christiano-ronaldo-08-1507441076.jpg -Properties

റയല്‍ മാഡ്രിഡ് താരത്തിന് വേണ്ടത്ര ഫിറ്റ്‌നെസ് ഇല്ലാത്തിനാലാണ് ആദ്യ പകുതിയില്‍ പുറത്തിരുത്തിയതെന്ന് കോച്ച് സാന്റോസ് പറഞ്ഞു. എന്നാല്‍, യഥാര്‍ഥ കാരണം മറ്റൊന്നാണ്. ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന് നിര്‍ണായക മത്സരം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അടുത്താഴ്ച നടക്കാനിരിക്കുന്നതാണ്. ലിസ്ബണില്‍ ജയിച്ചാല്‍ പോര്‍ച്ചുഗലിന് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാം. കഴിഞ്ഞ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ്കണ്ടതിനാല്‍ അന്‍ഡോറക്കെതിരെ ക്രിസ്റ്റ്യാനോയെ കോച്ച് മാറ്റി നിര്‍ത്തുകയായിരുന്നു. വീണ്ടും മഞ്ഞകണ്ടാല്‍ സ്വിസിനെതിരെ ക്രിസ്റ്റിയാനോക്ക് അവസരം നഷ്ടമാകും. അന്‍ഡോറക്കെതിരെ വേറെ നിര്‍വാഹമില്ലാത്തതിനാല്‍ കളത്തിലിറക്കുകയായിരുന്നു കോച്ച്.

Story first published: Sunday, October 8, 2017, 11:09 [IST]
Other articles published on Oct 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+